Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെയർ വീസ പൂർണമായും തടയാൻ യു.കെ: പുതിയ ബിൽ ഇന്ന് പാർലമെന്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: കെയർ വീസ പൂർണമായും നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൺ. കെയർ വീസ ഉൾപ്പെടെയുള്ള താഴ്ന്ന വൈദഗ്ധ്യമുള്ള വീസകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമ പരിഷ്കാരങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. വിദേശത്തു നിന്നുള്ള കെയർ വർക്കേഴ്സിന്‍റെ നിയമനം പൂർണമായും തടയുന്നതിനുള്ള നിർദേശങ്ങളുടെ പുതിയബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കെയർ വർക്കേഴ്‌സിന്റെ നിയമനം പൂർണമായും തടയുന്നത് തരത്തിലുള്ള ബില്ലാണ് അവതരിപ്പിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പർ വ്യക്തമാക്കി.

തൊഴിൽ സാധ്യത കൂടുതലുള്ള മേഖലയാണ് കെയർ വിഭാഗം. എന്നാൽ വിദേശത്തു നിന്നുള്ളവരെ ആശ്രയിക്കുന്നത് കുടിയേറ്റ നിരക്ക് കൂട്ടും. ഇത് പരിഹരിക്കാൻ ഹോം ഉടമകൾ ബ്രിട്ടീഷ് പൗരന്മാരായ ആശ്രയിക്കുകയോ അല്ലെങ്കിൽ നിലവിൽ ബ്രിട്ടനിലുള്ള വിദേശ വീസക്കാർക്ക് എക്സ്റ്റൻഷൻ നടപടികൾ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പർ പറയുന്നു.

സർക്കാരിന്റെ പ്രധാന ലക്ഷ്യം വർഷം തോറുമുള്ള കുടിയേറ്റ നിരക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായാണ് വിദഗ്ധകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തുന്നതും, ശമ്പള പരിധി വർദ്ധിപ്പിക്കുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടുത്തും. അതോടൊപ്പം സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയുന്നവർക്ക് മാത്രമേ ഇനി മുതൽ യു. കെ യിൽ നിൽക്കാൻ സാധിക്കൂ. പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇംഗ്ലീഷ് ഭാഷ പ്രധാന മാനദണ്ഡമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഭാഷയിൽ അടിസ്ഥാന പരിജ്ഞാനം മതിയായിരുന്നു.

2023 ല്‍ 18, 300 കെയർ വിസ അപേക്ഷകളാണ് ആഭ്യന്തര ഓഫീസിൽ ലഭിച്ചത്. എന്നാൽ കെയറർമാർക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ കഴിയില്ലെന്ന് നിയമം വന്നതോടെ ഈ വർഷം ഏപ്രിൽ മാസത്തിൽ ഇത് 1,700 ആയി കുറഞ്ഞു. നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാൻ സാധിക്കുമെന്ന് തിരിച്ചറിവാണ് കൂടുതൽ ശക്തമായ നിയമനിർമാണത്തിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer