ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തുടക്കത്തിൽ നടൻ വിജയിന്റെ ടിവികെ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നു. 234 മണ്ഡലങ്ങളിൽ 92 സീറ്റുകളിൽ ടിവികെ മുന്നിലാണ്.
ഡിഎംകെ സഖ്യം 52 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. തിരുച്ചിറപ്പള്ളി (ഈസ്റ്റ്) മണ്ഡലത്തിൽ മത്സരിക്കുന്ന വിജയ് ഇവിടെ മുന്നിലാണ്.
എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. ഡിഎംകെ സ്ഥാനാർഥി സി. കാശിയാണ് അദ്ദേഹത്തിന്റെ എതിരാളി. അതേസമയം കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുന്നിലാണ്.
ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഡിഎംകെ സഖ്യം 164 സീറ്റുകളിലും എഐഎഡിഎംകെ 167 സീറ്റുകളിലുമാണ് മത്സരിച്ചത്.




