Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് നാം ഓർമിക്കണം: എം സ്വരാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജൂൺ 5 പരിസ്ഥിതിദിനമായ ഇന്ന് പരിസ്ഥിതിദിന സന്ദേശവുമായി ഇടതുസ്ഥാനാർത്ഥി എം സ്വരാജ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു സ്വരാജ് എത്തിയത്. തന്റെ സന്ദേശം അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് സ്വരാജ് പങ്കുവെച്ചത്.

സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് എപ്പോഴും നാം ഓർമ്മിക്കാറില്ല. ഓരോ ചുവടും കരുതലോടെ മാത്രം വയ്ക്കുകയും നേരിയ പോറൽ പോലും ഏൽപ്പിക്കാതെ ഈ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. ലോക പരിസ്ഥിതി ദിനം പുതിയൊരു പാരിസ്ഥിതിക അവബോധം ലോകത്തിനാകെ പകർന്നു നൽകുന്നുണ്ട്. ‘ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, എല്ലാ ജീവജാലങ്ങളോടും വൃക്ഷലതാദികളോടും പരസ്പര ബഹുമാനത്തോടെന്ന പോലെ തുല്യതയോടെ പെരുമാറുക എന്നതെല്ലാം പരിസ്ഥിതി ബോധത്തിന്റെ പുതിയ സമീപനമാണ്. എല്ലാ എൽഡിഎഫ് പ്രവർത്തകരോടും ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിന പ്രവർത്തനത്തിൽ മുഴുകണമെന്നും പരിസ്ഥിതിയെ പോറലേൽപ്പിക്കാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യർ മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാവർക്കും പരിസ്ഥിതിദിന ആശംസകൾ.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer