Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ഏത് മൂഡ്? റൊമാന്റിക് മൂഡ്; ‘സാഹസ’ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ പ്രണയഗാനം പുറത്ത്. വൈശാഖ് സുഗണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ബിബിൻ അശോക് ആണ്. “സന്തത സഖിയെ” എന്ന ഗാനം ആലപിചചിരിക്കുന്നത് കെ എസ് ഹരിശങ്കർ ആണ്.

‘ട്വന്റി വൺ ഗ്രാംസ്’, ‘ഫീനിക്സ്’ എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രവും നിർമ്മിച്ചത്. സംവിധായകൻ ബിബിൻ കൃഷ്‍ണ തന്നെയാണ് ചിത്രം രചിച്ചത്. നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 8 നു തീയേറ്ററുകളിലെത്തും.

റംസാൻ, ഗൗരി കിഷൻ എന്നിവരാണ് “സന്തത സഖിയെ” എന്ന ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് മനോഹരമായ ഈ മെലഡിയുടെ ഹൈലൈറ്റ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിലെ ഓണം മൂഡ് ഗാനവും, ത്രില്ലടിപ്പിക്കുന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷൻ, ത്രിൽ എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്. വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന സാഹസത്തിൽ നരേൻ, ബാബു ആൻ്റണി, ശബരീഷ് വർമ്മ, റംസാൻ, ഗൗരി കിഷൻ എന്നിവർ കൂടാതെ അജു വർഗീസ്, സജിൻ ചെറുക്കയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്ക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

Recent News

Advertisement
WhiteswanTV Footer