ഉഴുന്നുവട കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് അതില്‍ ഇങ്ങനെയൊരു ദ്വാരം എന്ന്. നമ്മള് ദക്ഷിണേന്ത്യക്കാരുടെ സ്വന്തം വിഭവമാണ് വട. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വടയില്‍ ദ്വാരം ഉണ്ടാവില്ല. ഉഴുന്നുവടയ്ക്ക് ദ്വാരം ഇടുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്.
ഉഴുന്നുവട എണ്ണയില്‍ മൊരിയിച്ചെടുക്കുമ്പോള് അകവും പുറവും ഒരുപോലെ വെന്ത് കിട്ടണം. നടുവില്‍ ദ്വാരമിടുമ്പോള്‍ ചൂടുളള എണ്ണ വടയുടെ അകത്തേക്ക് എത്തുകയും എണ്ണ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അകത്ത് നന്നായി വെന്തെന്നു വരില്ല. ഇതാണ് ഉഴുന്നുവടയുടെ നടുവില്‍ ദ്വാരമിടുന്നതിന് പിന്നിലെ കാരണം.



