Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്യജീവി ആക്രമണം: വയനാട്ടിൽ പശുവിനെ വന്യജീവി ആക്രമിച്ചു, നേരത്തെ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച മേഖല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാനന്തവാടി: വയനാട് പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചതായി റിപ്പോർട്ട്. നേരത്തെ കടുവയെ കണ്ടിരുന്ന മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. ഇത് പുലിയാണോ എന്ന സംശയവും നിഴലിക്കുന്നു. പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതിനിടെ, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വരികയാണ്.

കടുവയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഏരിയകൾ ഡിഎഫ്ഒ അടയാളപ്പെടുത്തുകയും പ്രത്യേക പരിശോധനയ്ക്കായി ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെർമ്മൽ ക്യാമറകൾ ഉപയോഗിക്കും. മരങ്ങൾക്കിടയിലും മറവുകളിലും ഒളിച്ചിരിക്കുമെന്നതിനാൽ തെർമൽ ക്യാമറ വഴി കണ്ടെത്താൻ സാധിക്കും. പ്രത്യേകമായി എത്തിച്ച വിദഗ്ധസംഘവും ഇതിനായി രംഗത്തുണ്ട്. മൂന്ന് വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘവും മറ്റ് ഏഴ് ടീമുകളും തെരച്ചിലിനായി ഇറങ്ങിയത്. ഡോ. അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവരാണ് ഡാർട്ടിങ് ടീമിന്റെ നേതാക്കൾ. സുരക്ഷയൊരുക്കാനും പ്രത്യേകം അംഗങ്ങൾ സംഘത്തിലുണ്ടാകും.കടുവയുടെ കാൽപ്പാടുകൾ, കിടന്ന സ്ഥലങ്ങൾ എന്നിവ പരിശോധിച്ച് അതിനെ കണ്ടെത്തുകയെന്നതാണ് ടീമിന്റെ ലക്ഷ്യം. കടുവയെ കണ്ടെത്തുന്ന സന്ദർഭത്തിൽ ഏറ്റവും അടുത്തുള്ള ഡാർട്ടിങ് ടീമിനെ ഉടൻ അറിയിക്കും.

Recent News

Advertisement
WhiteswanTV Footer