Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: leopard

പ്രജനന കാലം: ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കടുവയും പുലിയും നാട്ടിലിറങ്ങാന്‍ സാധ്യത; വനം വകുപ്പ്‌

പാലക്കാട് : ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളില്‍ കടുവയും പുലിയും ഇണചേരുന്ന കാലമായതിനാൽ ഇവ നാട്ടിലിറങ്ങാൻ സാധ്യത കൂടുതലാണെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. ഈ മാസങ്ങളിൽ ആൺമൃഗങ്ങൾ ഇണയെ തേടി അവയുടെ അധികാര പരിധിവിട്ടു പുറത്തുകടക്കും. ജനവാസ മേഖലയിൽ വരെ എത്താം. ഇണയ്ക്കുവേണ്ടി മറ്റ് ആൺമൃഗങ്ങളുമായി ഏറ്റുമുട്ടുന്നതും പതിവാണ്. പരുക്കേറ്റ്, പരാജയപ്പെടുന്ന മൃഗം അവരുടെ അധികാര പരിധിയിൽ നിന്നു പുറത്താക്കപ്പെടും. ഇവ കന്നുകാലികളും നായ്ക്കളും ഉൾപ്പെടെ ദുർബലരായ ഇരകളുള്ള ജനവാസമേഖലയോടു ചേർന്നുള്ള ചെറിയ കാടുകളിൽ താമസമാക്കും. ആയാസമില്ലാതെ ഇരപിടിക്കാൻ […]
Read more

വീട്ടുമുറ്റത്ത് പുലി; രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി. വീടിന്റെ മുറ്റത്ത് നിന്ന് കോഴിയെ പിടിച്ചെടുത്തത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കി. സംഭവസമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ ഭാഗ്യവശാൽ രക്ഷപെട്ടു.സംഭവം നടന്നത് കുമ്ബഡാജെ മൗവ്വാറിൽ നിന്നുള്ള അശോകനും കുടുംബവുമാണ് താമസിച്ചുകൊണ്ടിരുന്ന, കുട്ടിയാനത്തെ എം. ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അശോകൻ ജോലി സ്ഥലത്തുണ്ടായിരുന്നപ്പോൾ ഭാര്യ കാവ്യയും മകൻ ആയുഷുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയുഷിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കാവ്യ പുലിയെ കണ്ട് മുറ്റത്തിറങ്ങി […]
Read more

വീട്ടുവളപ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി; മുൻകാലിന് പരുക്കേറ്റ നിലയിൽ

പാലക്കാട്: മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ രണ്ട് വയസോളം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയതായി വനംവകുപ്പ് അറിയിച്ചു. അകമലവാരം ചേമ്പനയിലെ തങ്കച്ചൻ എന്നയാളുടെ പറമ്പിലാണ് പുലിക്കുട്ടിയെ ഇന്നലെ രാവിലെ കണ്ടെത്തിയത്. വളർത്തുനായയുടെ അസാധാരണമായ കുര ശബ്ദം കേട്ട് പുറത്ത് വന്നതോടെയാണ് തങ്കച്ചൻ പുലിക്കുട്ടിയെ കണ്ടത്. ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പുലിക്കുട്ടിയെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. പുലിക്കുട്ടിയെ പ്രത്യേകം ഒരുക്കിയ കൂരയിലാക്കി ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് മാറ്റി. മുൻകാലിന് പരിക്കേറ്റ നിലയിലാണ് കടുവക്കുഞ്ഞ്, […]
Read more

ബംഗളൂരു ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപുലി ആക്രമണം; 12 കാരന് പരുക്ക്

ബംഗളൂരു: ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. ബൊമ്മസാന്ദ്രയില്‍ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പില്‍ പാര്‍ക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടര്‍ന്ന് എത്തിയ പുലി വാഹനത്തിലിരുന്ന കുട്ടിയുടെ കൈയ്യില്‍ മാന്തുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്, നാഷ്ണല്‍ പാര്‍ക്ക് അധികൃതര്‍ കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കി. മറ്റെന്തെങ്കിലും പരുക്കുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സഫാരി […]
Read more

അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി

തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പന്നിക്കുവെച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവെക്കുന്നിതിനിടയില്‍ രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്തി മയക്കുവെടിവെക്കുകയായിരുന്നു. അമ്പൂരി ചാക്കപ്പാറ കള്ളിമൂടിലാണ് വെള്ളിയാഴ്ച രാവിലെ പുലി കെണിയില്‍ കുടുങ്ങിയത്. കാരിക്കുഴി സെറ്റില്‍മെന്റില്‍ പന്നിയെ പിടികൂടുന്നതിനായി ഇട്ടിരുന്ന വലയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മയക്കുവെടിവെക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും പുലി രക്ഷപ്പെട്ടു. ആദ്യ റൗണ്ട് മയക്കുവെടിവെച്ചതിന് പിന്നാലെ പുലി സ്ഥല ഉടമ സുരേഷിനെ ആക്രമിച്ചു. തുടര്‍ന്ന് […]
Read more

നമ്പ്യാര്‍കുന്നിലെ പുലി കൂട്ടിലായി; കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി

സുല്‍ത്താന്‍ബത്തേരി: നെന്‍മേനി ചീരാല്‍ നമ്പ്യാര്‍കുന്ന് പ്രദേശങ്ങളില്‍ ഭീതി പരത്തിയിരുന്ന പുലി കൂട്ടിലായി. കല്ലൂര്‍ ശ്മശാനത്തിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ആഴ്ചകളായി ചീരാല്‍ നമ്പ്യാര്‍ കുന്ന് മേഖലയില്‍ പുലി ശല്യമുണ്ട്. ഇതുവരെ 12 വളര്‍ത്തു മൃഗങ്ങളെയാണ് പിടികൂടിയത്. ഇതില്‍ വളര്‍ത്തു നായ്ക്കളും ആടുകളും പശുക്കുട്ടികളും ഉള്‍പ്പെടും. ആക്രമണം നടത്തി 7 ദിവസത്തിനിപ്പുറമാണ് പുലി കൂട്ടിലായത്. കെണിയിലകപ്പെട്ട പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി പരിശോധിച്ചശേഷമേ തുറന്നുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ […]
Read more

ബത്തേരിയിലെ പുലി കാണാമറയത്ത്, കൂട് മാറ്റാനൊരുങ്ങി വനംവകുപ്പ്

വയനാട്: സുൽത്താൻബത്തേരി നഗര പ്രാന്തത്തില്‍ ജനവാസ മേഖലയില്‍ നാട്ടുകാരെ ഭയപ്പെടുത്തി പുലിയെ ഇപ്പോഴും കണ്ടെത്താനായില്ല. ദിവസങ്ങളോളം രാത്രിയില്‍ എത്തി കോഴിയെ ‘മോഷ്ടിച്ച്’ കടന്നുകളഞ്ഞിരുന്ന പുലി ഉടന്‍ ട്രാപ്പിലാകുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പ്രതീക്ഷളെയെല്ലാം തട്ടിമാറ്റിക്കൊണ്ടാണ് പുലി പ്രദേശം തന്നെ വിട്ടുപോയതായാണ് ഇപ്പോഴത്തെ നിഗമനം. സ്ഥാപിച്ചവയില്‍ ഒരു കൂട് (ട്രാപ്പ് കേജ്) ഒരു മാസത്തിനടുത്തായി മഴയത്തു കിടക്കുകയാണെന്നും തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ കൂടിന്റെ അടിഭാഗത്ത് (പ്ലാറ്റ്‌ഫോം) സ്ഥാപിച്ച പ്ലൈവുഡിന് ബലക്ഷയം സംഭവിച്ചതിനാല്‍ അടിയന്തിരമായി […]
Read more

നെല്ലിയാമ്പതിയില്‍ അവശ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

പാലക്കാട്: നെല്ലിയാമ്പതിയില്‍ തലയ്ക്കു പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു. സീതാര്‍കുണ്ടിലേക്കുള്ള പോബ്‌സണ്‍ റോഡരികില്‍ തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് പുലിയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഇതുവഴിയുള്ള ജീപ്പ് ഡ്രൈവര്‍മാരാണ് അവശ നിലയില്‍ പുലിയെ കണ്ടത്. ഇവര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ തേക്കടി സ്റ്റേഷന്‍ സ്റ്റാഫും കൊല്ലങ്കോട് ആര്‍ആര്‍ടി സംഘവും ചേര്‍ന്ന് പുലിയെ കൂട്ടിലാക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി മാറ്റി. പുലിയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. […]
Read more

മൂന്നാറിൽ വീട്ടുമുറ്റത്തു പുലി; വളർത്തുനായയെ കടിച്ചു കൊന്നു

ഇടുക്കി: മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്ന വളർത്തു നായയെ പുലി പിടിച്ചു. മൂന്നാർ ദേവികുളം ഡിവിഷനിൽ വ്യാഴഴ്ച പുലർച്ചെയാണ് സംഭവം. പുലിയെത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ രവിയുടെ വളര്‍ത്തുനായയെയാണ് പുലി കടിച്ചുകൊന്നത്. നായയെ കാണാതായോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നേരത്തെ കടുവയുടെയും കാട്ടുപോത്തിന്‍റെയും സാന്നിധ്യം ജനവാസ മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read more

പെരിന്തല്‍മണ്ണയിൽ പുലിയിറങ്ങി; നിരീക്ഷണ ക്യാമറയില്‍ ദൃശ്യങ്ങൾ പതിഞ്ഞു

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പുലിയിറങ്ങിയതായി സ്ഥിരീകരണം. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കഴിഞ്ഞ രാത്രി 10.30ഓടെ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കൊടിക്കുത്തി മലയ്ക്ക് സമീപമുള്ള ചെറിയ കാടുകൾക്കിടയിലുളള ജനവാസമേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മുമ്പും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തും പുലിയെ കണ്ടതായുള്ള നാട്ടുകാർ പറയുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാർക്കിടയിൽ ആശങ്കയുയർത്തിയ സംഭവത്തെ തുടർന്ന് അവർ തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer