Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: wayanaad

പുൽപള്ളിയിൽ ഭീതി വിതച്ച് കള്ളൻ; പൊലീസിനും നാട്ടുകാർക്കും ഉറക്കമില്ലാത്ത രാത്രികൾ

പുൽപള്ളി: മാസങ്ങളായി മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി മാറിയ കരിമംകുന്നിലും പരിസര പ്രദേശങ്ങളിലും വീണ്ടും കള്ളന്റെ സാന്നിധ്യം. സാന്ദീപനികുന്നിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ വീട്ടുകാർ കണ്ടതോടെയാണ് പ്രദേശത്ത് വീണ്ടും പരിഭ്രാന്തി പടർന്നത്. വീട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ ഇരുട്ടിൽ മറഞ്ഞു. പിന്നീട് സമീപത്തെ മറ്റു പല വീടുകളുടെ പരിസരത്തും കള്ളനെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ​ഭീതിയിലാഴ്ത്തുന്ന രാത്രികൾകഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ രാത്രികാലങ്ങളിൽ […]
Read more

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

വയനാട്: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ കുൽപ്പണ വേട്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്. KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്) രൂപയാണ് രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച് കടത്തികൊണ്ട് വരുന്നതിനിടയിൽ എക്സൈസ് സംഘം പിടികൂടിയത്. […]
Read more

സുൽത്താൻ ബത്തേരിയിൽ വീണ്ടും പുലി; കോഴികളെ പിടികൂടുന്ന ദൃശ്യം പുറത്ത്

വയനാട്: സുല്‍ത്താൻ ബത്തേരിയിൽ ടൗണിനടുത്ത് വീണ്ടും പുലിയെ കണ്ടതായി പരാതി. കോട്ടക്കുന്ന് സ്വദേശി പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. പുലി കോഴിയെ പിടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ആഴ്ചകള്‍ക്ക് മുമ്പും ബത്തേരി ടൗണിനടുത്ത് പുലിയെ കണ്ടിരുന്നു. അധികൃതര്‍ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read more

മേപ്പാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി

വയനാട് : മേപ്പാടിയിൽ ഉപാധികളോടെ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി. ആദ്യഘത്തിൽ കുംകികളെ വെച്ച് കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തും . രണ്ട് കുങ്കിയാനകളെയാകും ഇതിനായി ഉപയോഗിക്കുക. അതേസമയം മൂന്ന് സംഘങ്ങളായി കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുളള ശ്രമം തുടരുന്നുവെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി . ഈ ശ്രമങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ആകും മയക്കുവെടി വെച്ച് ആനയെ പിടികൂടുക. അതേസമയം ഏത് ആനയാണ് ആറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കഴിഞ്ഞ രാത്രി ഒൻപത് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണത്തിൽ […]
Read more

വന്‍ കഞ്ചാവ് വേട്ട ; 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വയനാട്: മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അടിവാരം സ്വദേശി കെ.ബാബു, വീരാജ്‌പേട്ട സ്വദേശി കെ.ഇ.ജലീല്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ടിസി വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചെതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read more

പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച കേസില്‍ 2 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കല്‍പറ്റ: പൊലീസ് കസ്റ്റഡിയില്‍ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ്‌ഐ ദീപ, സിപിഒ ശ്രീജിത്ത് എന്നിവര്‍ക്കെതിരെയാണു നടപടി. കസ്റ്റഡിയില്‍ എടുത്ത യുവാവിന്റ കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നു ജാഗ്രതക്കുറവ് ഉണ്ടായി എന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ശുചിമുറിയിലേക്കു പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ പൊലീസുകാര്‍ക്ക് വീഴ്ച ഉണ്ടായെന്നാണു കണ്ടെത്തല്‍. പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കൊപ്പം ക്രൈംബ്രാഞ്ചും കേസില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയില്‍ ഗോകുലിന് ശാരീരികമോ മാനസ്സികമോ ആയ […]
Read more

മുഖ്യമന്ത്രി തന്ന വാക്ക് പാലിച്ചില്ലെന്ന് സിദ്ധാർഥന്‍റെ അമ്മ ഷീബ

വയനാട്: ക്യാംമ്പസിലെ ക്രൂര പീഡനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർഥൻ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. കേരളം ഏറെ ചർച്ച ചെയ്ത മരണത്തിന് ഒരു വർഷം തികയുമ്പോഴും കലാലയ പീഡനങ്ങൾ ഒരു തുടർക്കഥയാകുകയാണ് നമ്മുടെ നാട്ടിൽ. കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ വിദ്യാർഥികൾ സംഘം ചേർന്ന് മറ്റൊരു വിദ്യാർത്ഥിയെ കട്ടിലിൽ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ഒടുവിൽ ചർച്ചകളിൽ നിറയുന്നത്. 2024 ഫെബ്രുവരി 18ന് സിദ്ധാർഥനെന്ന സമർഥനായ വിദ്യാർത്ഥി ജീവിതമവസാനിപ്പിക്കുന്നത്. സംസ്ഥാനമൊട്ടാകെ സിദ്ധാർത്ഥന്റെ […]
Read more

നടുറോഡിൽ കാട്ടാന; വയനാട്ടിൽ സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് പാടിവയലിൽ നടുറോഡിൽ കാട്ടാനയിറങ്ങി.ആനയ്ക്ക് മുമ്പിൽ പെട്ട സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ട് തലനാരിഴയ്ക്ക് . മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരി മുർഷിദയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നൈറ്റ് ‍ഡ്യൂട്ടിക്കായി പോകവേയാണ് മുർഷിദ കാട്ടാനയുടെ മുൻപിൽ പെട്ടത്. വളവ് തിരിഞ്ഞു വരവേ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു. വണ്ടി വെട്ടിച്ച് മുന്നോട്ട് പോയതു കൊണ്ട് മുർഷിദ രക്ഷപ്പെട്ടു. ആന പിന്നാലെ വരാതിരുന്നതും രക്ഷയായി. അപൂർവമായി ആന പ്രദേശത്ത് ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Read more

വയനാട്ടിലെ കടുവ തലസ്ഥാനത്ത്

വയനാട്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ തിരുവന്തപുരം മൃഗശാലയിൽ എത്തിച്ചു .വനമേഖലയിൽ നിന്ന് എത്തിച്ച കടുവ ആയതിനാൽ കടുവ മൂന്നാഴ്ചക്കാലം ക്വാറന്‍റീനിലായിരിക്കും. അതിനാൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാകും കടുവയെ പാർപ്പിക്കുക . വയനാട് വനം വകുപ്പിന്‍റെ കെണിയിൽ കുടുങ്ങിയ കടുവയ്ക്ക് കാലിനും കൈയ്ക്കും പരിക്കേറ്റിറ്റുണ്ട്. കടുവയ്ക്ക് ആരോഗ്യപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കും. വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിൽ കടുവകളുടെ എണ്ണം കൂടുതലായതിനാലാണ് മൃഗശാലയ്ക്ക് കൈമാറിയത്.രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തിൽ ഭീതി പരത്തിയ കടുവ അഞ്ചോളം ആടുകളെയും കൊണ്ടുപോയ […]
Read more

പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സിപിഐഎം പ്രവർത്തകർ

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ . എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ ആരോപിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രിയങ്ക ഗാന്ധിക്കൊപ്പം ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും വീട് സന്ദർശിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer