Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ വൻ കുൽപ്പണ വേട്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപ്പണം പിടികൂടിയത്.

KL 73 A 8540 എന്ന നമ്പർ കാറിൽ 11132500 (ഒരു കോടി പതിനൊന്നു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ്) രൂപയാണ് രേഖകളില്ലാതെ നിയമവിരുദ്ധമായി കൈവശം വെച്ച് കടത്തികൊണ്ട് വരുന്നതിനിടയിൽ എക്സൈസ് സംഘം പിടികൂടിയത്. സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നായ്ക്കട്ടി പോസ്റ്റിൽ ചിത്രാലക്കര വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ സി.കെ. മുനീർ എന്നയാളെ തുടർ നടപടികൾക്കായി എക്സൈസ് വകുപ്പ്, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെൻ്റ്ന് കൈമാറി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ തിരഞ്ഞെടുപ്പ് ഏറ്റവും സുഗമമായി നടക്കുന്നതിലേക്ക് യാതൊരുവിധ അനധികൃത വസ്തുക്കളും സംസ്ഥാനത്തേക്ക് കടന്നു വരുന്നത് തടയുന്നതിന് കർശന പരിശോധന തുടരുമെന്ന് വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

Advertisement
WhiteswanTV Footer