18 വയസ് തികയാത്തവർക്ക് മദ്യം വാങ്ങി നൽകിയാലും കേസെടുക്കാൻ വകുപ്പില്ല!
തൃശ്ശൂർ: 18 വയസ്സ് തികയാത്തവർക്കു മദ്യം വാങ്ങിനൽകിയാൽ കേസെടുക്കാൻ വകുപ്പില്ല! മദ്യം വാങ്ങാനുള്ള പ്രായപരിധി 23 വയസ്സായി ഉയർത്തിയതോടെ മറ്റുള്ളവർ വാങ്ങിനൽകുന്നതു തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കണമെന്ന ആവശ്യത്തിന് എക്സൈസ് വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ കേസെടുക്കാൻ എക്സൈസിന് അധികാരമില്ലെന്നു ഡപ്യൂട്ടി കമ്മിഷണർ സി.കെ. അനിൽ കുമാർ അറിയിക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ സെക്‌ഷൻ 15 എ പ്രകാരം 23 വയസ്സിൽ താഴെയുള്ളവരുടെ മദ്യപാനവും […]
Read more













