Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cow

ഹരിയാനയിൽ ഹോളി ആഘോഷത്തിനിടെ പശുവിനെ മദ്യം കുടിപ്പിക്കുന്നു; വീഡിയോ വൈറൽ

ഹരിയാന: രാജ്യമെമ്പാടും ഹോളി ആഘോഷങ്ങൾ നടക്കുമ്പോൾ എല്ലാ വർഷവും മൃഗങ്ങളെ പീഡിപ്പിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തവണ ഹരിയാനയിൽ നിന്നും അത്തരമൊരു സംഭവം പുറത്തുവന്നു. ഹരിയാനയിലെ ഹോളി ആഘോഷത്തിനിടെ മദ്യപിച്ച കുറച്ച് പേർ ചേർന്ന് ഒരു പശുവിനെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഉത്സവങ്ങളിൽ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് മൃഗ സ്നേഹികൾ ആശങ്കപ്പെടുന്നതിനിടെയിലാണ് ഇത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു കൂട്ടം ആളുകൾ സഞ്ചരിച്ചിരുന്ന കാള വണ്ടി വലിച്ച് […]
Read more

വേനല്‍ കനത്തു; കേരളത്തില്‍ 106 പശുക്കളും 12 എരുമകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഫാന്‍ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി […]
Read more

വന്യജീവി ആക്രമണം: വയനാട്ടിൽ പശുവിനെ വന്യജീവി ആക്രമിച്ചു, നേരത്തെ കടുവാ സാന്നിധ്യം സ്ഥിരീകരിച്ച മേഖല

മാനന്തവാടി: വയനാട് പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചതായി റിപ്പോർട്ട്. നേരത്തെ കടുവയെ കണ്ടിരുന്ന മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. ഇത് പുലിയാണോ എന്ന സംശയവും നിഴലിക്കുന്നു. പ്രദേശത്ത് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇതിനിടെ, പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വരികയാണ്. കടുവയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ഏരിയകൾ ഡിഎഫ്ഒ അടയാളപ്പെടുത്തുകയും പ്രത്യേക പരിശോധനയ്ക്കായി ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് തെർമ്മൽ ക്യാമറകൾ ഉപയോഗിക്കും. മരങ്ങൾക്കിടയിലും മറവുകളിലും ഒളിച്ചിരിക്കുമെന്നതിനാൽ […]
Read more

മേയാന്‍ പോയ പശുക്കള്‍ ചത്ത നിലയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാലക്കാട്:കിഴക്കഞ്ചേരിയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി.പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.പുറത്ത് മേയാന്‍ വിട്ട പശുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം.
Read more

പത്തനംതിട്ടയില്‍ അരളിപ്പൂവ് തിന്ന് പശുവും കിടാവും ചത്തു

പത്തനംതിട്ട:അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.പത്തനംതിട്ട തെങ്ങമത്താണ് സംഭവം.തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്.രണ്ട് ദിവസം മുമ്പാണ് പശുവും കിടാവും ചത്തത്.ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു;കേരളത്തില്‍ 99.99 ശതമാനം വിജയം തീറ്റയ്ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു.പശുവിന് ദഹനക്കേടെന്ന് കരുതി പങ്കജവല്ലി മൃഗാശുപത്രിയിലെത്തിച്ചു.മരുന്ന് വാങ്ങി തിരിച്ചെത്തിയ പങ്കജവല്ലി പശുക്കിടാവ് ചത്തുകിടക്കുന്നതാണ് കണ്ടത്.തൊട്ടടുത്ത ദിവസം തന്നെ തള്ളപ്പശുവും […]

Recent News

Advertisement
WhiteswanTV Footer