Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ് കോട്ട തകർത്ത് യുവ അഭിഭാഷകർ; പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യതയേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കുമരകം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ കുത്തകയായിരുന്ന കുമരകം, കവണാറ്റിൻകര ഡിവിഷനുകൾ തിരിച്ചുപിടിച്ച് യുവ അഭിഭാഷകരായ അഡ്വ. അലൻ കുര്യാക്കോസും അഡ്വ. വിഷ്ണു മണിയും മിന്നും വിജയം കരസ്ഥമാക്കി. രാഷ്ട്രീയത്തിൽ യുവത്വത്തിന്റെ പ്രാതിനിധ്യം ഉറപ്പിച്ച ഈ നേട്ടം ഇരുവർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.

കവണാറ്റിൻകര ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ അഡ്വ. വിഷ്ണു മണി 3522 വോട്ടുകൾ നേടി സിപിഎം സ്ഥാനാർത്ഥിയായ പ്രേംജി എസ്.ഡി. (2662) യെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി ആര്യ സനീഷിന് 653 വോട്ടുകൾ ലഭിച്ചു. കുമരകം ഡിവിഷനിൽ നടന്ന കടുത്ത മത്സരത്തിൽ, കോൺഗ്രസിന്റെ അഡ്വ. അലൻ കുര്യാക്കോസ് മാത്യു 3012 വോട്ടുകൾ നേടി, സിപിഎം സ്ഥാനാർത്ഥി പി.എസ്. അനീഷിനെ (2927) മറികടന്നാണ് വിജയിച്ചത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി കെ.കെ. ബിജു 685 വോട്ടുകൾ സ്വന്തമാക്കി. ദീർഘകാലമായി എൽഡിഎഫ് കൈവശം വച്ചിരുന്ന ഈ ഡിവിഷനുകൾ യുവാക്കളായ അഭിഭാഷകർ തിരിച്ചുപിടിച്ചതോടെ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവരിൽ ഒരാളെ പരിഗണിക്കാൻ യുഡിഎഫ് നേതൃത്വം ആലോചിക്കുന്നതായാണ് റിപ്പോർട്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix