Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളത്തിലെ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന് ആഗോള വേദി ഒരുക്കി ZEE5 അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ഒറിജിനൽ റിയാലിറ്റി സീരീസ് ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഉടൻ വരുന്നു. ഇതൊരു വെറും സംഗീത മത്സരം മാത്രമല്ല, കേരളത്തിലെ തെരുവുകളിൽ നിന്നുള്ള യഥാർത്ഥ ശബ്ദങ്ങൾക്ക് കരുത്ത് പകരുന്നതോടൊപ്പം മലയാളം ഹിപ്-ഹോപ്പ് കലാകാരന്മാരുടെ അടുത്ത തലമുറയെ കണ്ടെത്താനും വളർത്താനുമുള്ള ഒരു സാംസ്കാരിക പ്ലാറ്റ്‌ഫോം കൂടിയാണ്.

സീ 5 ഒരുക്കുന്ന ഈ സംഗീത റിയാലിറ്റി മത്സരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 10 അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുകൾ മാറ്റുരക്കും,അവസാനം ‘കിംഗ് ഓഫ് ദി അണ്ടർഗ്രൗണ്ട്’ പട്ടം നേടുന്ന കലാകാരൻ മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ മുഖമായി ഉയരും.ഷോയിലെ യഥാർത്ഥ ഗാനങ്ങൾ സീ മ്യൂസിക് കമ്പനി (Zee Music Company) റിലീസ് ചെയ്യും.കേരളത്തിലെ വിവിധ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ഷോയ്ക്ക് വൻ പ്രേക്ഷക പിന്തുണ കിട്ടുമെന്ന കാര്യത്തിൽ ഉറപ്പാണ്.

കേരളത്തിലെ പ്രമുഖ ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുകളായ ഡാബ്സി (Dabzee), ഇമ്പാച്ചി (Imbachi) എന്നിവർ മെന്റർമാരായി എത്തുമ്പോൾ MC Couper, പരിമൾ ഷൈസ് എന്നിവർ ഗ്രൂമർമാരായി മത്സരാർത്ഥികൾക്ക് മാർഗനിർദേശം നൽകും. നടിയും നർത്തകിയും കൊറിയോഗ്രാഫറുമായ ആതിര രാജീവ് ആണ് ഷോയുടെ അവതാരക.കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ഹിപ്-ഹോപ്പിന്റെ സ്വീകാര്യത കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അതിശയകരമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഹിപ്-ഹോപ്പ് പ്രേക്ഷകരിലേക്കുള്ള വ്യാപകമായ സ്വാധീനവും കേരളത്തിലെ അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് കലാകാരന്മാർക്ക് വലിയ പ്രതീക്ഷയാണ് ZEE5 ഈ ഷോ വഴി നൽകിയിരിക്കുന്നത്.

മലയാള വിനോദരംഗത്ത് ഇതുവരെ കാണാത്ത രീതിയിൽ സംഗീതവും സംസ്കാരവും കഥപറച്ചിലും ഒത്തുചേരുന്ന ഒന്നാണ് കേരള അണ്ടർഗ്രൗണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

അടുത്ത തലമുറയിലെ ശബ്ദങ്ങൾക്ക് വഴികാട്ടിയാകാനും, മികച്ച പ്രകടനങ്ങൾ കാണാൻ ഞാൻ കാത്തിരിക്കുകയാണെന്ന് ഡാബ്സി പറഞ്ഞു.കേരള അണ്ടർഗ്രൗണ്ട് കലാകാരന്മാർക്ക് അവരുടെ യഥാർത്ഥ കഥകൾ അവതരിപ്പിക്കാനുള്ള വേദിയാണ്. മികച്ച പ്രതിഭകളെ കണ്ടെത്താൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് എന്ന് എംസി കൂപ്പർ പറഞ്ഞു.

പ്രാദേശിക ഭാഷയിലൂടെ സംഗീതത്തിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്ന ഇൻഡി കേരള അണ്ടർഗ്രൗണ്ട് ഇന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പരിമൾ ഷൈസ് കൂട്ടിച്ചേർത്തു.
റോ, ഫിയർലെസ്, ഓതന്റിക് അതാണ് ഇൻഡി കേരള അണ്ടർഗ്രൗണ്ട്.സ്വന്തം കഥ ലോകത്തോട് പറയാനുള്ള ആഗ്രഹത്തിൽ എത്തുന്ന ഒരുപാട് കലാകാരന്മാർ ഉണ്ട്‌, അവരുടെ സ്വപ്നങ്ങളിൽ ഞങ്ങളും കൂടെ ഉണ്ട്‌ എന്ന് ഇമ്പാച്ചി പറഞ്ഞു.

കേരള അണ്ടർഗ്രൗണ്ട്’ ഒരു റിയാലിറ്റി ഷോ എന്നതിലുപരി, കേരളത്തിലെ യുവതലമുറയുടെ ശബ്ദമായി മാറാനുള്ള സാധ്യത നമുക്ക് കാണാം.കാത്തിരിക്കാം ഇൻഡി കേരള അണ്ടർഗ്രൗണ്ട് ZEE5 ഇൽ മാത്രം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer