സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പി.വി അൻവറിന്റെ പിന്തുണ സ്വാഗതാർഹം; സ്ഥാനാർത്ഥി ആയതിൽ സർക്കാരിന് അസ്വസ്ഥത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാഹുൽ മാങ്കൂട്ടത്തിൽ കണ്ണാടിയിൽ മാധ്യമങ്ങളോട് സംസാരിച്ചത്

പി വി അൻവറിന്റെ പിന്തുണ സ്വാഗതാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പി.വി അൻവർ മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസും യുഡിഎഫും എത്രയോ കാലമായി ഇവിടെ പറയുന്നതാണ്. മുഖ്യമന്ത്രിയിലെ ഫാസിസ്റ്റിനെ കൃത്യമായി തുറന്നു കാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. പ്രതിപക്ഷം പറഞ്ഞിട്ടുള്ളത് മാത്രമാണ് അൻവർ പറഞ്ഞത്. വർഗീയതയെ പരാജയപ്പെടുത്തുവാൻ യുഡിഎഫിന് മാത്രമേ സാധിക്കൂവെന്ന് എല്ലാവരും തിരിച്ചറിയുന്നു. ആ തിരിച്ചറിവാകും അൻവറിനെയും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്. അതേസമയം, സാധാരണക്കാരുടെ അവകാശങ്ങളും ക്ഷേമ പദ്ധതികളും തകർത്തെറിഞ്ഞ സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ സർക്കാർ തന്നെ വേട്ടയാടുകയാണെന്നും രാഹുൽ പറഞ്ഞു. സ്ഥാനാർഥി ആയതിൽ പോലും സർക്കാരിന് അസ്വസ്ഥതയുണ്ട്. അതിന്റെ തെളിവാണ് കോടതിയിൽ താൻ നിരന്തരം കുറ്റവാളിയാണെന്ന വാദം സർക്കാർ ഉയർത്തിയത്. ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങളെ ജനം തള്ളിക്കളയുമെന്നും യുഡിഎഫിനെ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.