Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

പഴയ ഇഴച്ചിൽ ഇനിയില്ല, IRCTC വെബ്സൈറ്റ് ‘പറക്കും’; വേഗത്തില്‍ ടിക്കറ്റ് എടുക്കാം

ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് ഇന്ന് പുറത്തിറങ്ങും. ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മുൻപത്തേത്തിനേക്കാൾ എളുപ്പമാകും. പുതിയ പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ ബുക്കിങ് എളുപ്പമാക്കും. സാങ്കേതിക തടസം കുറയ്ക്കാനുള്ള നടപടികളും പേജ് ലോഡിങ് വേഗത്തിലാക്കുമെന്നും പറയപ്പെടുന്നു. ഇതിനായി ഒരു പുതിയ ഉപയോക്തൃ ഇന്റര്‍ഫേസും ഉണ്ടായിരിക്കും. തത്കാല്‍ ബുക്കിങ് സമയത്ത് സൈറ്റ് സ്ലോ ആകുന്നതും ബുക്കിങ് കാന്‍സല്‍ ആകുന്നതും തുടങ്ങി, യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച പ്ലാറ്റ്ഫോമിന് മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റ് […]
Read more

പൊന്മുടി കെഎസ്ആർടിസി ബസിൽ വൻതിരക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: പൊന്മുടിയിലെ ഹെയർപിൻ വളവുകളിലൂടെ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. അമിതമായ തിരക്ക് അപകട സാധ്യത വർധിപ്പിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിന് ആറാം വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടിരുന്നു. ഡ്രൈവർ ബസ് കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിർത്തിയാണ് വൻ അപകടം ഒഴിവാക്കിയത്. 35 സീറ്റുകൾ മാത്രമുള്ള ബസിൽ 80ൽ അധികം യാത്രക്കാർ ഉണ്ടായിരുന്നതായി പറയുന്നു. പൊന്മുടി റൂട്ടിലെ കുത്തനെയുള്ള വളവുകളും വനപാതയുമാണ് അപകട സാധ്യത […]
Read more

ഓണം ഓഫര്‍! പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: ഓണത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുമാണ് ട്രെയിനുകൾ അനുവദിച്ചത്. ചെന്നൈ സെൻട്രൽ-കൊല്ലം ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ മൂന്ന്, അഞ്ച് എന്നീ ദിവസങ്ങളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06117) പിറ്റേന്ന് വൈകിട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ് […]
Read more

എയർ ഇന്ത്യ മഹാരാജ ക്ലബ്ബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായി കൈകോർക്കുന്നു

കൊച്ചി: രാജ്യത്തെ ഗോൾഫ് കായിക രംഗത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനായി എയർ ഇന്ത്യയുടെ ഫ്രിക്വന്റ് ഫ്ലയർ പ്രോഗ്രാമായ മഹാരാജ ക്ലബ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യയുമായുള്ള സഹകരണം പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ 2027 ഏപ്രിൽ വരെ രാജ്യത്തുടനീളം നടക്കുന്ന ഡിപി വേൾഡ് പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (പിജിടിഐ) ടൂർണമെന്റുകളുടെ ഔദ്യോഗിക ട്രാവൽ പങ്കാളിയായി മഹാരാജ ക്ലബ് പ്രവർത്തിക്കും. ഔദ്യോഗിക ട്രാവൽ പങ്കാളിയെന്ന നിലയിൽ ഡിപി വേൾഡ് പിജിടിഐ ടൂർണമെന്റുകളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള […]
Read more

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യത്തുടനീളം 100 ഓളം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദക്ഷിണ റെയില്‍വേ തങ്ങളുടെ ആദ്യഘട്ട ഷെഡ്യൂളുകള്‍ പുറത്തുവിട്ടത്. മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മൂര്‍ – മംഗളൂരു സെന്‍ട്രല്‍ പ്രതിവാര സ്‌പെഷ്യല്‍ (06126/06125) ട്രെയിന്‍ നമ്പര്‍ 06126 (തിങ്കളാഴ്ചകളില്‍): ജൂലൈ 13 മുതല്‍ ഓഗസ്റ്റ് 31 […]
Read more

ഓണക്കാലത്ത് കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിന് 100-ലേറെ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാർക്ക് ഓണ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ട്രെയിനുകൾ ഏതെല്ലാം റൂട്ടുകളിലായിരിക്കും സർവീസ് നടത്തുക എന്നത് ഉടൻ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഓണക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിനുകൾ അനുവദിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമാകും. റൂട്ടുകളും സമയക്രമവും […]
Read more

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതിയുടെ നിർമാണ ചുമതല ഏറ്റെടുക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറായി. പദ്ധതി ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് ഡിഎംആർസി സംസ്ഥാന സർക്കാരിനെ അറിയിച്ചു. കൊച്ചി മെട്രോ മാതൃകയിൽ രൂപകൽപ്പനയും നിർമാണവും മികച്ച രീതിയിൽ നടത്താൻ കഴിയുമെന്ന് ഡിഎംആർസി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നിശ്ചിത സമയത്തിനുള്ളിലോ അതിലും വേഗത്തിലോ പൂർത്തിയാക്കാൻ കഴിയുമെന്ന ഉറപ്പും സംഘം സർക്കാരിന് നൽകിയിട്ടുണ്ട്. കേരള ഹൈസ്പീഡ് റെയിൽ പദ്ധതി കൈകാര്യം ചെയ്യാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർ സർക്കാരിന് കത്തും […]
Read more

മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം ഭൂമിയിൽ വിള്ളൽ

മൂന്നാർ: മൂന്നാർ ടൗണിലെ സിഎസ്ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം. കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ വീതികൂട്ടൽ പ്രവർത്തനങ്ങളാണ് വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുന്നുണ്ട്. ഇതുമൂലം മൂന്നാർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. […]
Read more

ദുബായിൽ- കൊച്ചി സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി

ദുബായ്: ദുബായിൽനിന്നും കൊച്ചിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. വ്യാഴാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് പലതവണ സമയം മാറ്റിയ ശേഷം ഒടുവിൽ റദ്ദാക്കിയത്. യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്. തുടർന്ന് യാത്രക്കാരെയെല്ലാം വിമാനത്തിൽനിന്നും പുറത്തിറക്കി ഹോട്ടലിലേയ്ക്ക് മാറ്റി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയതെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നാലുമണിക്കൂറിലേറെ എ.സി.യില്ലാതെ വിമാനത്തിൽ ഇരുത്തിയതായി യാത്രക്കാർ പറഞ്ഞു. യാത്രക്കാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് വിമാനം റദ്ദാക്കാൻ തീരുമാനിച്ചത്. പുതിയസമയം പിന്നീട് അറിയിക്കും. കഴിഞ്ഞ […]
Read more

മത്സരിച്ച് ഓട്ടമില്ല, സമയത്തിലും മാറ്റം; സ്വകാര്യ ബസുകളെ സഹായിക്കാൻ സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ കാരണം നഷ്ടം നേരിടുന്ന സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസമായി സർക്കാർ ഇടപെടൽ. വിഷയത്തിൽ പരിഹാരം കാണാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. പ്രിയദർശിനി ബസുകളോട് മത്സരിച്ച് ഓടുന്ന സ്വകാര്യ ബസുകൾക്ക് ദിവസേന 1500 മുതൽ 2000 രൂപ വരെ നഷ്ടമുണ്ടാകുന്നതായി മന്ത്രി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് റോഡ് നികുതി ഇളവ് നൽകിയിരുന്നെങ്കിലും അത് മതിയാകുന്നില്ലെന്ന് സ്വകാര്യ ബസുകാർ പറയുന്നു. നഷ്ടം […]
Read more
Advertisement
WhiteswanTV Footer