Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

പ്രിയദർശിനി പദ്ധതിക്ക് തുടക്കം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന “പ്രിയദർശിനി” പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിച്ചു. ഉദ്ഘാടന യാത്ര പാപ്പനംകോഡ് ഡിപ്പോയിലെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു. കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ഉദ്ഘാടന സർവീസ് ഓടിച്ചത്. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയടക്കം 20 വിഐപികൾ ഉദ്ഘാടന […]
Read more

വിമാനം താഴ്ന്ന് പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നതായി പരാതി. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ.യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് ശക്തമായ കാറ്റ് വീശുകയും വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോകുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു. സംഭവ സമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. അപകടത്തിൽ ഓട് വീണ് സൈമണിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വിവരം സിയാൽ അധികൃതരെ അറിയിച്ചതായി […]
Read more

കർണാടക ആർടിസിയിൽ കാസർകോട്ടെ വിദ്യാർഥികൾക്കും സൗജന്യ യാത്ര

കാസർഗോഡ്: കർണാടക ആർടിസിയിൽ വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര കാസർഗോഡ് ജില്ലയിലെ വിദ്യാർഥികൾക്കും ബാധകം. പാസ് മുഖേനയായിരിക്കും സൗജന്യ യാത്ര അനുവദിക്കുക. മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾ അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഫോറവുമായി കർണാടക ആർടിസി ഓഫീസിൽ എത്തി പാസ് വാങ്ങണം. സൗജന്യ യാത്ര അനുവദിക്കണമെന്ന് നേരത്തെ കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ത്രി യു.ടി. ഖാദർ മുഖേന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി പരിഗണനയിൽ വന്നത്.
Read more

കെഎസ്ആർടിസിയിൽ പുരുഷന് കൂടി ആനുകൂല്യം അനുവദിക്കണം: രാഹുൽ ഈശ്വർ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കാനിരിക്കെ, പുരുഷന്മാർക്കും സമാന ആനുകൂല്യങ്ങൾ വേണമെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ആനുകൂല്യം നൽകുന്നതിനെതിരെ തനിക്ക് എതിര്‍പ്പില്ലെന്നും, എന്നാൽ പുരുഷന്മാർക്കും ഏതെങ്കിലും തരത്തിലുള്ള സൗജന്യങ്ങളോ ആനുകൂല്യങ്ങളോ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബസ് തടയൽ പോലുള്ള പ്രതിഷേധങ്ങൾ ശരിയല്ലെന്നും അത്തരം നടപടികൾ നിയമത്തെയും കെഎസ്ആർടിസിയെയും അപമാനിക്കുന്നതാണെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. ഇത്തരം തീവ്രനിലപാടുകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, ജൂൺ 15ന് സ്ത്രീകൾക്ക് […]
Read more

സൗജന്യയാത്ര വന്നാൽ സ്ത്രീകളുടെ വരുമാനം 20% വർധിക്കുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സൗജന്യയാത്ര സ്ത്രീകളുടെ വരുമാനത്തിൽ 15 മുതൽ 20 % വരെ വർധനയുണ്ടാക്കുമെന്നും ​ഗതാ​ഗത മന്ത്രി സി.പി ജോൺ. തിങ്കളാഴ്ച രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു നിർവഹിക്കും. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാവിലെ 9ന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ആദ്യ […]
Read more

സൗജന്യ യാത്ര; ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോയെന്ന് ആദ്യമന്വേഷിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന യാത്രയ്ക്ക് മുഖ്യമന്ത്രിയെ നേരിൽ കണ്ടു ക്ഷണിച്ചതായും മന്ത്രി പറഞ്ഞു. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ മുഖ്യമന്ത്രി ബസിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം സമയത്ത് ലഭിക്കുന്നതു പോലും വാർത്തയാകുന്ന അവസ്ഥയാണ് നിലവിലെ പ്രശ്നമെന്ന് മന്ത്രി വിമർശിച്ചു. കഴിഞ്ഞ 10 വർഷമായി ഈ സാഹചര്യം […]
Read more

ട്രെയിൻ ബുക്ക് ചെയ്യാൻ പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

ന്യൂഡൽഹി: പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15 നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്. ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിദ്യാർത്ഥി പരാതി ഉയർത്തിയതോടെയാണ് തീരുമാനം. “സർ, ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം” എന്ന് ആവശ്യപ്പെട്ട ഉടനെ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു. മന്ത്രിയുടെ നിർദ്ദേശത്തോടെയാണ് പുതിയ വെബ്‌സൈറ്റ് […]
Read more

സൗജന്യയാത്ര; നഷ്ടം മറികടക്കാന്‍ നീക്കങ്ങളുമായി കെഎസ്ആർടിസി

തൃശ്ശൂർ: സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ക്കും കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ലഭിക്കുന്ന പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ഓര്‍ഡിനറി ബസുകള്‍ക്ക് പകരം കൂടുതല്‍ ഫാസ്റ്റ്, സിറ്റി ഫാസ്റ്റ് ബസുകള്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസി തീരുമാനം. നഗര ഡിപ്പോകളില്‍ മാത്രമല്ല, മറ്റ് ഡിപ്പോകളിലും ഫാസ്റ്റ് ബസുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയും നിലവിലുണ്ട്. പദ്ധതി ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8 മണിക്ക് തമ്പാനൂരില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ചെയ്യും. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കും. പിന്നീട് […]
Read more

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിന് മുകളിലെ സീലിംഗാണ് പെട്ടെന്ന് അടർന്ന് വീണത്. യാത്രക്കാർ കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കായംകുളം സ്വദേശിയായ മധുവിനും മാനന്തവാടി സ്വദേശിയായ അജിത്തിനും പരിക്കേറ്റു. ഇരുവരെയും ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.
Read more

കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

കണ്ണൂര്‍: മുംബൈയില്‍നിന്ന് കണ്ണൂരിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുടെ സന്ദേശം. വിമാനത്തിനുള്ളിൽ പേപ്പറില്‍ ഭീഷണി എഴുതി വെച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്തതിനു ശേഷം ഐസൊലേഷന്‍ റണ്‍വേയില്‍ നിർത്തിയിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതമായി ഇറങ്ങുകയും വിമാനത്തിന്റെ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഇന്‍ഡിഗോയുടെ 6E 6283 ഫ്ലൈറ്റില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് സർവീസ് വൈകിയിരുന്നു. വെള്ളിയാഴ്ച, ബെംഗളൂരു വിമാനത്താവളത്തിലെ റണ്‍വേയിൽ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൈലറ്റ് […]
Read more
Advertisement
WhiteswanTV Footer