Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേണാടിന്റെ സമയനിഷ്ഠയ്ക്ക് പിന്നിൽ മനോജ്; അംഗീകാരവുമായി ലോക്കോ പൈലറ്റ് വിരമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവാങ്കുളം:കൃത്യനിഷ്ഠയുടെ പാളങ്ങളിൽ സഞ്ചരിച്ച 33 വർഷത്തെ റെയിൽവേ ജീവിതത്തിനു ശേഷം വേണാടിന്റെ പ്രിയ ലോക്കോപൈലറ്റ് ബി. മനോജ് പടിയിറങ്ങുമ്പോൾ, എറണാകുളം നോർത്ത് സ്റ്റേഷനിൽ പൂക്കളും പൊന്നാടകളുമായി കാത്തുനിന്നത് ആയിരങ്ങളുടെ സ്നേഹമാണ്. വൈകിയെത്തുന്ന ട്രെയിനുകൾ കാരണം പകുതിശമ്പളം പോലും നഷ്ടപ്പെട്ടിരുന്ന കാലത്തുനിന്ന്, വേണാടിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് യാത്രക്കാരുടെ ആശങ്കയകറ്റിയ സാരഥിയായിരുന്നു അദ്ദേഹം. സിഗ്നലുകളും വേഗ നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചായിരുന്നു മനോജിന്റെ യാത്ര. യാത്രക്കാരുമായി നേരിട്ട് ബന്ധം പുലർത്താതിരുന്നിട്ടും അവരുടെ വലിയ സ്നേഹക്കടൽ കണ്ട് പകച്ചുപോയതെന്ന് അദ്ദേഹം പറഞ്ഞു.
മറക്കാനാവാത്ത ചില നോവുകളും മനോജിന്റെ മനസ്സിലുണ്ട്: 2019 ൽ കോട്ടയത്ത് ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറിയ പയ്യനും അടുത്തിടെ റെയിൽവേ ട്രാക്കിലൂടെ നടന്നുനീങ്ങിയ പെൺകുട്ടിയും. ആ മുഖങ്ങൾ ഇന്നും വേട്ടയാടുന്നു. അച്ഛന്റെ ചിട്ടയും അമ്മ കമലമ്മയുടെ സ്നേഹവും കരുത്തായുള്ള തിരുവാങ്കുളം അകത്തുപാടം സ്വദേശിയായ മനോജിന്റെ യാത്രയയപ്പ് വേദിയിൽ ഭാര്യ രേഖയും മക്കളായ അർജുനും ആര്യശ്രീയും പങ്കു ചേർന്നു. ഗാർഡുകളും സ്റ്റേഷൻ മാനേജർമാരും ടെക്നിഷ്യന്മാരുമടങ്ങുന്ന റെയിൽവേ ടീമിന്റെ കൂട്ടായ്മയാണ് സമയനിഷ്ഠയുടെ വിജയമെന്ന് പറയുമ്പോഴും, വേണാടിന്റെ സമയകൃത്യത ഇനി ആര് കാത്തുസൂക്ഷിക്കുമെന്ന ചോദ്യം യാത്രക്കാരുടെ മനസ്സിൽ ബാക്കിയാവുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix