Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ധനരാജ് വധക്കേസ്: ഒന്നാം സാക്ഷിയുടെ മൊഴിയിൽ സംശയം; ഗൂഢാലോചന തെളിയിക്കാനായില്ല!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ വിരോധവും ഗൂഢാലോചനയും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.കേസിലെ ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവർക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി. മറ്റ് 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെവിട്ടു.
സാക്ഷിമൊഴികളിലെ വൈരുധ്യങ്ങൾ, പ്രതികളുടെ ടവർ ലൊക്കേഷൻ രേഖകൾ ഹാജരാക്കാൻ കഴിയാത്തത്, മൊഴി രേഖപ്പെടുത്തിയതിലെ നിയമപരമായ വീഴ്ചകൾ എന്നിവയും കോടതി ചൂണ്ടിക്കാട്ടി.
2016 ജൂലൈ 11-നാണ് പയ്യന്നൂർ രാമന്തളിയിൽ സി.വി. ധനരാജ് കൊല്ലപ്പെട്ടത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികൾക്കും കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix