Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

2029ൽ വിജയ് ഇന്ത്യൻ പ്രധാനമന്ത്രിയാകുമോ? വിജയുടെ മനസിലെന്ത്? സമാധാനം പോയത് കോൺ​ഗ്രസിന്റെ; ചർച്ചയായി സഖ്യത്തിലെ നേതൃസമവാക്യങ്ങൾ

ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയും തമിഴകത്തെ സൂപ്പർ താരവുമായിരുന്ന ജോസഫ് വിജയ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാര്യം ഒന്നോർത്തു നോക്കൂ… സംഭവം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് രാഷ്ട്രീയത്തിലും ദേശിയ രാഷ്ട്രീയത്തിലും ചർച്ചയായ ഒരു വിഷയമാണ്. ടിവികെയിൽ നിന്ന് തുടങ്ങിയ പ്രചാരണം പിന്നീട് തമിഴകം ഏറ്റ് പിടിച്ചതോടെ സമാധാനം നഷ്ടപ്പെട്ടത് മറ്റാരുടേയുമല്ല, കോൺ​ഗ്രസിന്റെ തന്നെയാണ്. കഴിഞ്ഞ പത്ത് വർഷത്തിൽ അധികമായി രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ കോൺ​ഗ്രസ് കൊണ്ടുനടക്കുന്ന രാഹുൽ ​ഗാന്ധിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം എന്ന ഭയം പാർട്ടിയെ ബാധിച്ചു. അതോടെ […]
Read more

പ്രവർത്തകർക്ക് വിവേചന ബുദ്ധി പാടില്ലേ? പിണറായിയെ തള്ളാതെ ​ഗോവിന്ദനും ബേബിയും; തെറ്റ് പറ്റിയത് പാർട്ടിക്കോ പ്രവർത്തകർക്കോ?

നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ പറഞ്ഞത് പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരുന്നു. ഇപ്പോഴും പാർട്ടിയുടെ തെറ്റ് സമ്മതിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും തിരുത്താൻ പാർട്ടി ശ്രമിക്കുന്നില്ലെന്നുമുള്ള തരത്തിൽ വിമതരായി മത്സരിച്ച് ജയിച്ച ടികെ ​ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും അടക്കമുള്ളവർ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പിണറായിയെ പിന്തുണച്ച് രം​ഗത്തെത്തിയിരിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അടക്കമുള്ളവർ. പിണറായി പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്. പാര്‍ട്ടി വിട്ട്, പാര്‍ട്ടിക്കെതിരെ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു […]
Read more

10 വർഷങ്ങൾക്ക് മുമ്പത്തെ പരിഹാസം, ലോകം കീഴടക്കിയ തേരോട്ടം… ഒടുവിൽ കഥാന്ത്യം, തിരിച്ചുനടക്കാൻ തീരുമാനിച്ച് ആ കാലുകൾ; നന്ദി ലിയോ…

“ഞാൻ എന്റെ സർവ്വസ്വവും നൽകിക്കഴിഞ്ഞു, ഇനി നൽകാൻ എന്റേതായി ഒന്നുമില്ല.” അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനും ലോക ഫുട്ബോളിലെ ഇതിഹാസവുമായ ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് എന്നന്നേക്കുമായി പടിയിറങ്ങുകയാണ്. എന്നന്നേക്കും എന്നുറപ്പിച്ച് പറയാം ഇത്തവണ, കാരണം അയാൾക്കിനി നേടാനായിട്ട് ബാക്കിയൊന്നുമില്ല. കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിൽ നിന്ന് കോപ്പയിലെ കലാശക്കളിയും കഴിഞ്ഞ് തിരിഞ്ഞുനടക്കുമ്പോൾ അന്ന് ഇതേ വാക്കുകൾ ലോകം കേട്ടതാണ്. എല്ലാം നഷ്ടപ്പെട്ടവനായി തോറ്റവന്റെ പാപഭാരവും പേറി തിരിച്ചുനടക്കുന്നതിനിടയിൽ ലോകത്തോട് ഒരു […]
Read more

കടമെടുത്ത് കടമെടുത്ത് ഇതെങ്ങോട്ട്…?! കടമെടുപ്പ് പരിധിയും റവന്യൂ കമ്മിയും പരിധികൾ ലംഘിച്ച് മുന്നോട്ട്, കാലിയായി ഖജനാവ്; കാത്തിരിക്കുന്നത് അറുതിയുടെ നാളുകളോ?

‘ഓണം കഴിഞ്ഞതോടെ കാണം വിൽക്കേണ്ട അവസ്ഥയിലേക്ക് വീഴുകയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം. ഓണക്കാലത്തെ ഭീമമായ ചെലവുകള്‍ക്ക് പിന്നാലെ, ദൈനംദിന ആവശ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും 1800 കോടി രൂപ കടമെടുക്കുന്നുവെന്ന വാർത്തകളാണ് വരുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ചൊവ്വാഴ്ചയാണ് പുതിയ കടപത്രങ്ങളുടെ ലേലം നടക്കുക. സാമ്പത്തികമായി മുന്നില്‍ നിൽക്കാൻ കെൽപ്പുള്ള കേരളം, പ്രതിസന്ധി പരിഹരിക്കാന്‍ സ്ഥിരമായി കടപത്രങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ എത്തിയത് പല സർക്കാരുകളുടെ പതിറ്റാണ്ടുകളായുള്ള തെറ്റായ […]
Read more

ലീ​ഗിന് പിന്നാലെ എരിതീയിൽ എണ്ണയൊഴിച്ച് അടൂർ പ്രകാശും; പോര് മുറുക്കി CPIയും CPMഉം, മുന്നണി മാറ്റ സാധ്യതകൾ യാഥാർത്ഥ്യമാകുമോ? ബിനോയ് വിശ്വം മറുപടി പറയണം

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിമരുന്നിട്ട്, കഴിഞ്ഞ ദിവസം മുസ്ലീം ലീ​ഗ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. കെപിഎ മജീദിന്റെ ചന്ദ്രികയിലെ ലേഖനത്തിലൂടെ തുടങ്ങിയ ആ ചർച്ചകൾ പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും കടന്ന് ഇപ്പോഴിതാ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ വരെ എത്തി നിൽക്കുകയാണ്. സിപിഎമ്മുമായി നിലനിൽക്കുന്ന തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കെ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ മുന്നണി നേതൃത്വം തന്നെയാണ് ഇപ്പോൾ രം​ഗത്ത് […]
Read more

പ്രദർശിപ്പിക്കാൻ സ്ത്രീകൾ ജീവനില്ലാത്ത വസ്തുക്കളോ? ഇനിയെന്ന് സൂര്യനുദിക്കും? തുറന്നടിച്ച് PK ശ്രീമതിയും ജിന്റോ ജോണും; കാന്തപുരം മനസിലാക്കേണ്ട സത്യങ്ങൾ….

അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി ആഗോളതലത്തിലും പ്രാദേശികമായും സ്ത്രീകൾ മുന്നേറുന്ന ഈ ആധുനിക യുഗത്തിൽ, കേരളത്തിലെ പ്രമുഖ മതസംഘടനയായ സമസ്ത കാന്തപുരം വിഭാഗം പുറപ്പെടുവിച്ച പുതിയ നിർദേശം വൻ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ അന്യപുരുഷന്മാർക്കിടയിലോ പൊതുയിടങ്ങളിലോ “പ്രദർശിപ്പിക്കരുത്” എന്ന കർശന മുന്നറിയിപ്പാണ് മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയിരിക്കുന്നത്. നബിദിനാഘോഷങ്ങളിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തം വർധിച്ചതിൽ ഉയർന്ന വിമർശനങ്ങൾ മറികടക്കാനാണ് ഈ നീക്കമെങ്കിലും, ജനാധിപത്യ സമൂഹത്തെയും പ്രബുദ്ധ കേരളത്തെയും ഞെട്ടിക്കുന്ന ഭാഷയും നിലപാടുമാണ് സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ‘ഇസ്ലാമിക […]
Read more

ഒരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പിണറായി, അഭിമാനത്തിന് വിലയിടരുതെന്ന് ബിനോയ് വിശ്വം; ആരുടെ വാദമാണ് ശരി? ഈ പോര് ഇടത് ഐക്യത്തെ തകർക്കുമോ?

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ സി.പി.എം – സി.പി.ഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐയിൽ കടുത്ത അമർഷവും അതൃപ്തിയുമാണ് പുകയുന്നത്. സി.പി.ഐയുടെ അർഹമായ ആവശ്യത്തെ പരസ്യമായി തള്ളിക്കളഞ്ഞ നടപടി മുന്നണി മര്യാദകളുടെ കടുത്ത ലംഘനവും നേരിട്ടുള്ള വെല്ലുവിളിയുമാണെന്നാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിലെ വിയോജിപ്പ് വ്യക്തമാക്കി സി.പി.എം കേന്ദ്ര നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാനാണ് സി.പി.ഐ തീരുമാനം. ഡി രാജ എംഎ […]
Read more

പാലക്കാടിന്റെ ഹൃദയം മുറിച്ച് റെയിൽവേയുടെ ഓണസമ്മാനം; വരുമാനം കുറയും, ട്രെയിനുകൾ മാറും- നീക്കത്തിന് പിന്നിൽ കർണാടകയിലെ BJP നേതാക്കളോ?

ഓണക്കാലത്ത് കേരളത്തിന്റെ ഹൃദയം മുറിച്ച് റെയിൽവേ. പാലക്കാട് ഡിവിഷനിൽ നിന്ന് മം​ഗളുരു എടുത്ത് മാറ്റി മൈസൂർ ഡിവിഷന് നൽകിയതിന്റെ ഷോക്കിലാണ് കേരളം ഒന്നടങ്കം. മംഗളൂരു നഷ്ടപ്പെടുമ്പോൾ പാലക്കാടിന്റെ ജീവനാണ് റെയിൽവേ എടുക്കുന്നത്. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് ഒക്ടോബർ ഒന്നു മുതൽ മാറും. പ്രധാന ടെർമിനൽ സ്റ്റേഷനായ മംഗളൂരുവും പനമ്പൂർ പോർട്ടും ഉൾപ്പെടെയാണ് പാലക്കാട് ഡിവിഷന് നഷ്ടമാകുന്നത്. 1956ൽ രൂപീകരിച്ച പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിൽ […]
Read more

ഡിഎംകെ NDAയിലേക്കോ? കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിക്കുമോ? ചായ സൽക്കാരം നൽകുന്ന സൂചനയെന്ത്? തമിഴ്നാട്ടിൽ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ

കേന്ദ്ര മന്ത്രിസഭയിലെ വകുപ്പുകളിൽ ഉടൻ തന്നെ വൻ അഴിച്ചുപണി നടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ദേശീയ രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. നരേന്ദ്ര മോദി സർക്കാരിലെ ഇരുപതിലധികം മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും, നിലവിലെ മന്ത്രിമാരുടെ ജോലിഭാരം കുറച്ച് ചുമതലകൾ പുനർവിഭജിക്കാനും ലക്ഷ്യമിട്ടാണ് ഈ വിപുലമായ പുനഃസംഘടനാ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഈ മാറ്റങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് തമിഴ്നാട്ടിലെ പ്രതിപക്ഷകക്ഷിയായ ഡി.എം.കെ.യും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി.യും കേന്ദ്ര ഭരണത്തിന്റെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങളാണ്. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ ഡി.എം.കെ. […]
Read more

വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം, വന്ദേമാതരത്തിൽ ഉടക്കി BJP; സിം​ഗപ്പൂരിനും മീതെ പറക്കാൻ കേരളം- പക്ഷേ… മിഷൻ സമുദ്രയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്?

രാജ്യത്തെ പ്രഥമ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ചൊവ്വാഴ്ച രാവിലെ 10.45-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ‌ക്കും തുടക്കമായത്. ഇന്ത്യയുടെ സമുദ്ര വ്യാപാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ നിമിഷത്തിന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചു. ഇക്കാര്യങ്ങൾക്ക് ഇത്രയും കാലം ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് സിം​ഗപ്പൂർ, […]
Read more

Recent News

Advertisement
WhiteswanTV Footer