Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

വിഴിഞ്ഞത്ത് നടന്നത് കരാർ ലംഘനം തന്നെ, അനുമതി തേടിയത് കരാറിന് ശേഷം, KCയും വടിയെടുത്തു; പ്രതിക്കൂട്ടിലായി വിഡി സതീശനും സർക്കാരും

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ കത്തിപ്പടരുന്നു. എം.എസ്.സി. അഥവാ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനം തന്നെയെന്ന് പുറത്ത് വരുന്ന ഓരോ തെളിവുകളും വ്യക്തമാക്കുന്നു. 2015-ലെ കരാർ പ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാമെങ്കിലും അതിന് അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംസ്ഥാനസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം എന്ന നിബന്ധന പ്രധാനമാണ്. എന്നാൽ എം.എസ്.സി.യുമായുള്ള […]
Read more

ഇനി എഥനോൾ ചേർത്ത പെട്രോൾ മാത്രം; ഫ്ളക്സ് ഫ്യുവൽ വന്നാൽ എന്തെല്ലാം മാറ്റങ്ങൾ? പഴയ വാഹനം ഉള്ളവർ ഇനി എന്ത് ചെയ്യണം?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്താണ് യഥാർത്ഥത്തിൽ ഈ എഥനോൾ? സാധാരണ പെട്രോൾ വണ്ടികളിൽ ഇത് […]
Read more

അയോധ്യ ക്ഷേത്ര തട്ടിപ്പ്; കൊള്ളയടിച്ചത് രാമന്റെ കോടികൾ, ചമ്പത് റായ് ഒരു തുടക്കം, RSSനും BJPക്കും പണികിട്ടുമോ?

രാജ്യത്ത് ബിജെപിയുടെ വളർച്ചയ്ക്ക് അവർ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ച ടൂളും പേരും ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കും കാണൂ. അയോധ്യയും രാമനുമായിരുന്നു അവ. ഇപ്പോഴിതാ കാവിയുടെ ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കലെത്തി നിൽക്കെ അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. ഒരുപക്ഷേ രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് അയോധ്യയിൽ നടന്നിരിക്കുന്നതെന്ന് പറയാം. സംഘപരിവാർ നേതാക്കളുടെ അറിവോടെയാണ്‌ തട്ടിപ്പ്‌ നടന്നതെന്നതിനാൽ വിശ്വാസികളുടെ ചോദ്യങ്ങൾക്ക്‌ മറുപടിനൽകാനാകാതെ വിയർക്കുകയാണ്‌. സംഘപരിവാറുകാരും കാണിക്ക നൽകിയവരും മതാചാര്യന്മാരും അഴിമതിക്കെതിരെ രംഗത്തെത്തിയതും പ്രശ്നം കൂടുതൽ […]
Read more

വീര്യം കുറഞ്ഞ മദ്യം; എംവി ​ഗോവിന്ദന്റെ പങ്ക് എന്താണ്? ആര് പറയുന്നത് ജനം വിശ്വസിക്കണം? പഴയ കുപ്പിയും പുതിയ വീഞ്ഞുമായി നാടകം തുടരുന്നു

ബക്കാഡി ഇടപാടിൽ രണ്ട് ദിവസം വിഡി സതീശൻ മാത്രമായിരുന്നു ചർച്ചകളിൽ കേന്ദ്രബിന്ദു. എന്നാൽ പിന്നീട് സഭയിൽ അദ്ദേഹം മറുപടി നൽകിയതിന് പിന്നാലെ കാര്യങ്ങളിൽ ചെറിയ ഇളക്കങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. മുൻ ഇടത് സർക്കാരുകളിലേക്കും അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം പാർട്ടി സെക്രട്ടറിയുമായ എംവി ​ഗോവിന്ദനിലേക്കുമാണ് മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ പുറത്ത് വന്നതോടെയാണ് കാറ്റ് ചെറുതായി […]
Read more

പാസ്പോർട്ട് ഉണ്ടെങ്കിൽ ഇന്ത്യക്കാരൻ ആകില്ല, വെറുമൊരു യാത്രാരേഖ മാത്രം; ഇന്ത്യയുടെ പൗരത്വ നിയമങ്ങൾ സങ്കീർണം

ഇനി പാസ്പോർട്ട് കയ്യിലുണ്ട് എന്ന് കരുതി ഇന്ത്യക്കാരൻ ആവണമെന്ന് നിർബന്ധമില്ല! ഇന്ത്യൻ പാസ്‌പോർട്ട് വെറുമൊരു ‘യാത്രാരേഖ’ മാത്രമാണെന്നും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന വേളയിൽ പാസ്‌പോർട്ട് ഒരാളുടെ ദേശീയതയെ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതിനെ പൗരത്വ അവകാശങ്ങൾ സ്ഥാപിക്കാനുള്ള രേഖയായി കാണാനാകില്ലെന്നാണ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. നിലവിൽ ഇന്ത്യയിലെ പാസ്‌പോർട്ട് ഉടമകളിൽ പത്ത് ശതമാനത്തോളം പേർ ചിപ്പ് അധിഷ്ഠിതമായ ‘ഇ-പാസ്‌പോർട്ടുകൾ’ ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ബയോമെട്രിക് ഡാറ്റ […]
Read more

വെള്ളത്തിൽ മാത്രമല്ല, കാറ്റിലും കടലിലും തിരയിലും ഊർജ്ജമുണ്ട്; കാർബൺ ന്യൂട്രൽ സ്വപ്നം, കേരളത്തിലെ ​ഗ്രീൻ എനർജി സാധ്യതകൾ നോക്കാം

മുന്നോട്ട് കുതിക്കുന്ന കേരളത്തിന് വേണ്ടത് പുതിയ ആശയങ്ങളും നമ്മുടെ സാധ്യതകളെ പരമാവധി ഉപയോ​ഗിക്കുന്ന ഭരണകൂടവുമാണ്. 2050-ഓടെ പൂർണ്ണമായും കാർബൺ ന്യൂട്രൽ പദവി കൈവരിക്കാനും, 2040-ഓടെ 100% പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനും ലക്ഷ്യമിടുന്ന കേരളത്തിൽ ഗ്രീൻ എനർജി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. പരമ്പരാഗത ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാർന്ന ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്. കേരളത്തിലെ പ്രധാന ഗ്രീൻ എനർജി സാധ്യതകളും […]
Read more

രണ്ട് പരീക്ഷകൾ നടത്താൻ അവസരം കിട്ടിയ NTA, 2 മിനിറ്റ് വൈകിയതിന് സ്വപ്നം തകർന്ന വിദ്യാർത്ഥികൾ; സിസ്റ്റം ക്രൂരമെന്ന് പറയാതെ വയ്യ

ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ചാണ് ഇത്തവണത്തെ NEET പരീക്ഷ പൂർത്തിയാകുന്നത്. ഇരുപത് ലക്ഷത്തിന് മുകളിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച്, പലരുടേയും ജീവൻ പോലുമെടുത്ത കനത്ത കെടുകാര്യസ്ഥതയ്ക്ക് രാജ്യം സാക്ഷിയായി.ഞായറാഴ്ച നടന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് പരീക്ഷാനടത്തിപ്പുകാരായ എൻടിഎയ്ക്ക് വീണ്ടും പരീക്ഷ നടത്താൻ അവസരം നൽകിയപ്പോൾ, വെറും രണ്ട് മിനിറ്റ് വൈകിയെത്തിയ വിദ്യാർഥികൾക്ക് ആ അവസരം നിഷേധിച്ചുവെന്നാണ് ഉയരുന്ന വിമർശനം. ഡൽഹിയിൽ പരീക്ഷാകേന്ദ്രത്തിലെത്തിയ ഒരു വിദ്യാർഥിനിക്ക് രണ്ട് […]
Read more

നിങ്ങളുടെ ജില്ലയും അഡ്രസും മാറും! മലയാളികളുടെ ജീവിതത്തെ മാറ്റിമറിക്കും; പുതിയ ജില്ലകൾ വരുന്നതിന്റെ സാമ്പത്തിക-രാഷ്ട്രീയ വശങ്ങൾ

ഇത്തവണത്തെ ബജറ്റിന് പിന്നാലെ കേരളമാകെ ഉയരുന്ന ചർച്ചകളിലൊന്നാണ് പുതിയ ജില്ലകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ. സംസ്ഥാനത്ത് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി. ഡി സതീശൻ ബജറ്റിനിടെ പറഞ്ഞത്. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ ചെലുത്താൻ പോകുന്ന മാറ്റങ്ങൾ ചില്ലറയായിരിക്കില്ല. കുറച്ച് കാലമായി പുകഞ്ഞ് നിന്നിരുന്ന ജില്ലാ വിഭജന വിഷയം കഴിഞ്ഞയിടെ വീണ്ടും സജീവമായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകൾ പുനക്രമീകരിക്കണമെന്ന […]
Read more

അന്ന് ഇത് അഴിമതി, ഇന്ന് നടപ്പാക്കി; ഇങ്ങനെ വാക്ക് മാറ്റാമോ മുഖ്യമന്ത്രി സതീശാ എന്ന് ചോദിച്ച് ജനങ്ങളും!

‘കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കും ക്രമസമാധാന പ്രശ്‌നങ്ങൾക്കും ആരോഗ്യപ്രശ്‌നങ്ങൾക്കും വളർന്നുവരുന്ന സാമൂഹ്യ അരാജകാവസ്ഥയ്ക്കും പ്രധാന കാരണം മദ്യവും മറ്റുലഹരിവസ്തുക്കളുമാണെന്ന തിരിച്ചറിവ് എല്ലാവർക്കുമുണ്ട്. എന്നാൽ ഇതെല്ലാം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന സർക്കാരാകട്ടെ അറിഞ്ഞുകൊണ്ടുതന്നെ മദ്യവ്യാപനത്തിനുവേണ്ടി നിലകൊള്ളുന്നതിലൂടെയും മറ്റ് ലഹരിവസ്തുക്കൾ ഫലപ്രദമായി തടയുന്നതിൽ വീഴ്ചവരുത്തുന്നതിലൂടെയും പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേയ്ക്ക് നയിക്കുന്ന മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനും പര്യാപ്തമായ നയങ്ങളും ഫലപ്രദവും സുതാര്യവുമായ നടപടികളും ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാർ […]
Read more

ഭൂമിയും കടലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമോ? തൊഴിലുറപ്പുകാർക്കും പണി; ബജറ്റിന്റെ കാണാപ്പുറങ്ങൾ

മലയാളികളെ തൊട്ടും തലോടിയും ഈ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വിഡി സതീശൻ. മാരിടൈം പദ്ധതി പോലെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തലോടൽ മാത്രമല്ല ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിഡി സതീശന്റെ ബജറ്റിലെ ആ പിന്നാമ്പുറ കുരുക്കുകളിലേക്ക് ഒന്ന് കടന്നുചെന്ന് നോക്കാം. സംസ്ഥാനത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളും ആസ്തികളും കോർപ്പറേറ്റുകൾക്കും സ്വകാര്യ ലോബികൾക്കും വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റെന്നതാണ് പ്രധാന ആരോപണം. ‘ഭൂപരിഷ്കരണം 2.0’ […]
Read more

Recent News

Advertisement
WhiteswanTV Footer