Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭൂമിയും കടലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമോ? തൊഴിലുറപ്പുകാർക്കും പണി; ബജറ്റിന്റെ കാണാപ്പുറങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലയാളികളെ തൊട്ടും തലോടിയും ഈ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വിഡി സതീശൻ. മാരിടൈം പദ്ധതി പോലെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തലോടൽ മാത്രമല്ല ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിഡി സതീശന്റെ ബജറ്റിലെ ആ പിന്നാമ്പുറ കുരുക്കുകളിലേക്ക് ഒന്ന് കടന്നുചെന്ന് നോക്കാം.

സംസ്ഥാനത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളും ആസ്തികളും കോർപ്പറേറ്റുകൾക്കും സ്വകാര്യ ലോബികൾക്കും വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റെന്നതാണ് പ്രധാന ആരോപണം. ‘ഭൂപരിഷ്കരണം 2.0’ എന്ന പേരിൽ ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തിയും, ‘മിഷൻ സമുദ്ര’യിലൂടെ കടൽത്തീരങ്ങൾ വിദേശ-സ്വദേശി സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തും, സ്പേസ് ഇക്കോണമിയുടെ പേരിൽ ആകാശ ഗവേഷണ മേഖലകളിൽ പോലും സ്വകാര്യ നിക്ഷേപത്തിന് പരവതാനി വിരിച്ചുമാണ് വിഡി സതീശൻ കേരളത്തെ മറിച്ചുവിൽക്കുന്നതെന്ന് പ്രതിപക്ഷം വാദമുയർത്തിക്കഴിഞ്ഞു.

കേരളത്തിന്റെ നട്ടെല്ലായ ഭൂപരിഷ്കരണ നിയമങ്ങളെ അട്ടിമറിക്കുന്ന വലിയൊരു നീക്കമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യവസായങ്ങൾക്കായി ചുവപ്പുനാട ഒഴിവാക്കാനെന്ന വ്യാജേന വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മിച്ചഭൂമി ഒരുമിച്ച് കൂട്ടി ‘ലാൻഡ് ബാങ്ക്’ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൊണ്ടുവരുന്ന ലാൻഡ് പൂളിംഗ് ഫ്രെയിംവർക്കും ഭൂമി പരിവർത്തന പ്രക്രിയകളും യഥാർഥത്തിൽ വാണിജ്യ വമ്പൻമാർക്ക് കേരളത്തിന്റെ ഭൂമി യഥേഷ്ടം കൈക്കലാക്കാനുള്ള നിയമപരമായ വഴിതുറക്കലാണെന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. വികസനത്തിന്റെ പേരിൽ സുതാര്യതയില്ലാതെ ഭൂമി ഏറ്റെടുക്കാൻ കിൻഫ്രയെയും ഇൻകെലിനെയും ചുമതലപ്പെടുത്തുന്നത് ദരിദ്രരുടെയും സാധാരണക്കാരുടെയും ഭൂമി ആരുമറിയാതെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്ന തരത്തിലുള്ള ഒന്നായിരിക്കും.

കേരളത്തെ കരതൊടിയിക്കാൻ കടൽ തന്നെ ശരണമെന്നതാണ് അധികാരമേറ്റടുത്ത അന്ന് മുതൽ വിഡി സതീശൻ നൽകുന്ന സൂചന. ബജറ്റും ആ നയം തന്നെയാണ് തുറന്ന് കാണിക്കുന്നത്. മിഷൻ സമുദ്രയിലൂടെ കേരളത്തെ മാരിടൈം ഹബ്ബ് ആക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പറയുമ്പോഴും ഒളിഞ്ഞിരിക്കുന്ന ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിന്റെ സ്വന്തം കടലും തീരപ്രദേശവും ഇനി സ്വകാര്യ ലോബികൾക്ക് കൊള്ളയടിക്കാനുള്ള വേദിയാകുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ‘മിഷൻ സമുദ്ര’ എന്ന പേരിൽ കൊണ്ടുവന്നിട്ടുള്ള പോർട്ട് സിറ്റി പദ്ധതിക്കായി 400 കോടി രൂപയാണ് വകയിരുത്തിയത്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണ മേഖലകളും ഡ്രൈ പോർട്ടുകളും സ്ഥാപിക്കുമ്പോൾ തീരദേശത്തെ സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും. ഒരുപക്ഷേ എല്ലാ വികസന പദ്ധതികളുടേയും തുടക്കത്തിൽ വരുന്ന അതേ ആശങ്ക തന്നെയാണ് ഇതെന്നും പറയാം. പിന്നീട് അതെല്ലാം പരിഹരിച്ച് ജനങ്ങളോട് സഹകരിച്ച് മുന്നോട്ട് പോകാനായാൽ സംസ്ഥാനം വികസിക്കും എന്നത് യാഥാർത്ഥ്യം തന്നെയാണ്.

ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലൂ ഇക്കോണമി നയങ്ങളെ അതേപടി പകർത്തിക്കൊണ്ട് ആലപ്പുഴയെ ബ്ലൂ ഇക്കോണമിയുടെ തലസ്ഥാനമാക്കാൻ യുഡിഎഫ് സർക്കാർ തയാറെടുക്കുന്നത്. കരിമണൽ ഖനന മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേരളത്തിന്റെ വിലയേറിയ ധാതുസമ്പത്ത് വൻകിട കമ്പനികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കാനുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ്. ഇന്ത്യയുടെ ധാതു സമ്പത്ത കൊള്ളയടിക്കാൻ സാമ്രാജ്യത്വ ശക്തികളായ അമേരിക്കയുമായി ചേർന്ന് മോദി സർക്കാർ നടപ്പാക്കുന്നതും ഇതേ മാതൃകകളാണ്.

സ്വകാര്യവൽക്കരണത്തിന് തുറന്നിട്ട് കൊടുത്തിരിക്കുന്നത് കരയും കടലും മാത്രമല്ല, ആകാശം കൂടിയാണ്. സ്പേസ് ഇക്കോണമി നയമാണ് ഈ ആശങ്കയ്ക്ക് ആധാരം. സ്വകാര്യ സാറ്റലൈറ്റ് നിർമാണ/വിക്ഷേപണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും അവർക്കായി വിലപ്പെട്ട ഭൂമി വിട്ടുകൊടുക്കാനും ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ സ്വകാര്യവൽക്കരണം മോദി സർക്കാരിന്റെ പ്രിയപ്പെട്ട പദ്ധതികളിലൊന്നാണ്. ഇതേ മാതൃകയാണോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെന്നും സംശയിക്കാം.

മറ്റൊരു ആശങ്ക തൊഴിലുറപ്പ് തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കുന്നതിനും ശമ്പളം മുടങ്ങുന്നതിനും പുതിയ സർക്കാരിന്റെ നയങ്ങൾ കാരണമാകുമോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ മാസം കേന്ദ്രം തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതങ്ങളിൽ മാറ്റം വരുത്തിയിരുന്നു. പദ്ധതി തുടർന്നു നടപ്പിലാക്കാൻ ആദ്യഘട്ടമായി വെറും 1422.60 കോടി രൂപ മാത്രമാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ആവശ്യമായ തുകയേക്കാൾ 668 കോടിയിലധികം രൂപയുടെ കുറവാണിത്. ഈ കുറവ് കാരണം വരും ദിവസങ്ങളിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് ദിനങ്ങൾ വൻതോതിൽ വെട്ടിച്ചുരുക്കപ്പെടും. തൊഴിലാളികൾക്ക് ലഭിക്കേണ്ട കൂലി കുടിശ്ശികയാകാനും വേതനം വെട്ടിക്കുറയ്ക്കാനും ഈ തുകക്കുറവ് കാരണമായേക്കും എന്നതും സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശങ്കകൾക്ക് ഇടനൽകുന്ന ഒന്നാണ്.

Advertisement
WhiteswanTV Footer