മുംബൈ: ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി പുത്തൻ സെൻസേഷൻ വൈഭവ് സൂര്യവംശി. വെറും രണ്ട് പരമ്പരകൾ കൊണ്ട് 230 സ്ഥാനം മുന്നേറി സൂര്യവംശി 48 -ാം സ്ഥാനത്തെത്തി. 910 റേറ്റിങ്ങ് പോയിന്റുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ് ടി 20 റാങ്കിങ്ങില്‍ ഒന്നാമത്. യുവ ബാറ്റര്‍ തിലക് വര്‍മ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.
മോശം ഫോമിലുള്ള അഭിഷേക് ശർമ 819 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പാകിസ്ഥാന്റെ സാഹിബ്സാദാ ഫർഹാനാണ് രണ്ടാമത്. 848 പോയിന്റാണ് ഫർഹാനുള്ളത്.











