Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നിങ്ങളുടെ ജില്ലയും അഡ്രസും മാറും! മലയാളികളുടെ ജീവിതത്തെ മാറ്റിമറിക്കും; പുതിയ ജില്ലകൾ വരുന്നതിന്റെ സാമ്പത്തിക-രാഷ്ട്രീയ വശങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണത്തെ ബജറ്റിന് പിന്നാലെ കേരളമാകെ ഉയരുന്ന ചർച്ചകളിലൊന്നാണ് പുതിയ ജില്ലകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ. സംസ്ഥാനത്ത് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കുമെന്നായിരുന്നു മുഖ്യമന്ത്രി വി. ഡി സതീശൻ ബജറ്റിനിടെ പറഞ്ഞത്. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു. ഇങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന്റെ സാമ്പത്തിക ഭൂമികയിൽ ചെലുത്താൻ പോകുന്ന മാറ്റങ്ങൾ ചില്ലറയായിരിക്കില്ല.

കുറച്ച് കാലമായി പുകഞ്ഞ് നിന്നിരുന്ന ജില്ലാ വിഭജന വിഷയം കഴിഞ്ഞയിടെ വീണ്ടും സജീവമായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകൾ പുനക്രമീകരിക്കണമെന്ന ആവശ്യം വിവിധ സംഘടനകൾ കൂടുതൽ ശക്തമാക്കി രം​ഗത്ത് വന്നത് ഈയടുത്താണ്, പ്രത്യേകിച്ച് മലപ്പുറം ജില്ലയെ മുറിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഈയടുത്ത കാലത്തായി ഉയർന്നത്. 1982 നവംബർ ഒന്നിന് പത്തനംതിട്ട ജില്ലയും 1984 മെയ് 24 ന് കാസർഗോഡ് ജില്ലയും നിലവിൽ വന്ന ശേഷം നാല് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഈ ആവശ്യം ശക്തമാകുന്നത്.

ദേശീയ ശരാശരിയേക്കാൾ കൂടുതൽ ജനസംഖ്യയുള്ള ജില്ലകൾ വിഭജിച്ച് പുതിയ ജില്ലകളും, താലൂക്കുകളും രൂപീകരിക്കാനുള്ള സാധ്യതകളാണ് സർക്കാർ നിലവിൽ ആരായുന്നത്. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നും, മൂവാറ്റുപുഴ, നെയ്യാറ്റിൻകര ഉൾപ്പെടെയുള്ള പുതിയ ജില്ലകൾ രൂപീകരിക്കണമെന്നും വിവിധ കോണുകളിൽ നിന്ന് ആവശ്യമുയരുന്നതിനിടെയാണ് യുഡിഎഫ് സർക്കാരും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇനി ഈ പുതിയ ജില്ലകളുടെ രൂപരേഖയും അവ വന്നാൽ കേരളത്തിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും നമുക്ക് പരിശോധിക്കാം.

മൂവാറ്റുപുഴ ജില്ല

കൂട്ടത്തിലെ ഏറ്റവും പഴക്കമുള്ള ആവശ്യമാണിത്. ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങൾ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങൾ, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുത്തി 40 വർഷം മുമ്പ് അക്കാലത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ പ്രഖ്യാപിച്ച മൂവാറ്റുപുഴ ജില്ല പിന്നീടിന്ന് വരെ യാഥാർത്ഥ്യമാകാതെ നീണ്ടുപോവുകയായിരുന്നു. ജില്ലയുടെ വലിപ്പം ഭരണത്തിൽ തടസമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ഈ നീക്കം. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയുടെ വികസനത്തിന് ഇതു പുതുജീവൻ നൽകുമെന്ന് വിലയിരുത്തലും ഉണ്ടായി. ജില്ല രൂപീകരണത്തിനായി പഠനം നടത്തിയ ഡി. ബാബുപോൾ ഉൾപ്പെടെയുള്ളവർ അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്.

തിരൂർ ജില്ല

ഈയടുത്ത കാലത്തായി ഏറ്റവും അധികം മുറവിളി ഉയരുന്നത് മലപ്പുറം ജില്ലയുടെ വിഭജനത്തിനാണ്. ജനസംഖ്യ തന്നെയാണ് പ്രധാന കാരണം. മുസ്ലീം സംഘടനകളാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ ജനസംഖ്യയും ഭൂപ്രകൃതിയും കണക്കിലെടുത്തുകൊണ്ടുള്ള പുനസംഘടനയെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാവുന്നത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ല വിഭജനം അനിവാര്യമാണെന്ന് മുസ്‌ലിം ലീഗ് എം.എൽ.എ കുറുക്കോളി മൊയ്തീൻ പറഞ്ഞതിന് പിന്നാലെ ഈ ചർച്ച ചൂടുപിടിക്കുകയായിരുന്നു. ജില്ലയിലെ പിന്നാക്ക അവസ്ഥ പരിഹരിക്കാൻ പുതിയ ജില്ല ആവശ്യമാണന്നത് ഇവർ ഉന്നയിക്കുന്നു. നിലവിൽ 40 ലക്ഷം ജനങ്ങളാണ് മലപ്പുറത്തുള്ളത്. തിരൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ചേർത്താണ് പുതിയ ജില്ല വരേണ്ടത്.

വള്ളുവനാട് ജില്ല

പാലക്കാട് ജില്ല വിഭജിച്ച് വള്ളുവനാട് എന്ന ജില്ല വേണമെന്നതാണ് മറ്റൊരു ആവശ്യം. പാലക്കാട്, മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള പ്രദേശങ്ങൾ സംയോജിപ്പിച്ച് പെരിന്തൽമണ്ണ അല്ലെങ്കിൽ ഒറ്റപ്പാലം കേന്ദ്രമാക്കി ‘വള്ളുവനാട് ജില്ല’ രൂപീകരിക്കണമെന്നത് വർഷങ്ങളായുള്ള പ്രാദേശിക ആവശ്യമാണ്. ഭരണസൗകര്യവും വികസനവും ലക്ഷ്യമിട്ടാണ് ഈ ആവശ്യം. പട്ടാമ്പി മുൻ എംഎൽഎ സിപി മുഹമ്മദ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യക്കാരാണ്. വള്ളുവനാടിന് പ്രത്യേക സംസ്കാരവും, ഭാഷാ രീതിയുമുണ്ടെന്നാണ് വാദം.

നെയ്യാറ്റിൻകര ജില്ല

തിരുവനന്തപുരത്തെ വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ ചേർന്ന് നെയ്യാറ്റിൻകര ആസ്ഥാനമാക്കി ജില്ല രൂപീകരിക്കണമെന്നതാണ് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ ആവശ്യം. സംസ്ഥാനത്ത് വയനാടിനെക്കാളും കുറഞ്ഞ പ്രതിശീർഷ വരുമാനമുള്ള ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് എന്നും വികസനത്തിന് വേറെ വഴിയില്ലെന്നും ഇവർ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് അര ലക്ഷം പേരുടെ ഒപ്പുകൾ അടങ്ങിയ ഭീമഹർജിയും സമിതി ചെയർമാൻ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. ബിജെപിയുടെ പിന്തുണയുമുണ്ട്.

പുതിയ ജില്ലകളും, താലൂക്കുകളും രൂപീകൃതമായാൽ പുതിയ ഭരണ കേന്ദ്രങ്ങൾ ഉണ്ടാവുക കൂടിയാണ് ചെയ്യുക. തൊഴിലന്വേഷകർക്കും, കരാറുകാർക്കും, കമ്പനികൾക്കും ഇത് നേട്ടമാകും. ഭൂമിയുടെ ക്രയവിക്രയം ഉയരും. ഇത് പുതിയ നഗരങ്ങളുടെ വളർച്ചയ്ക്കും, പ്രാദേശികമായ വികസനത്തിനും ഗുണകരമാകും. വിവിധ നഗരങ്ങൾ തമ്മിൽ സംയോചിച്ചുള്ള നഗരവൽക്കരണത്തിനും വഴിയൊരുക്കും. അതോടെ വ്യവസായങ്ങളുടെയും, സംരംഭങ്ങളുടെയും സൃഷ്ടി, മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ വികാസം, തൊഴിൽ സൃഷ്ടി, മലയാളികളുടെ ജീവിത നിലവാരത്തിലെ വർധന തുടങ്ങിയവയിലേക്ക് വഴി തുറക്കും.

പക്ഷേ പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ. ഇങ്ങനെ സംഭവിച്ചാൽ അതിനായി ഓഫീസുകൾ, ജീവനക്കാരുടെ ശമ്പളം, വാഹനങ്ങൾ അടക്കം വലിയ തോതിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതായി വരും. നിലവിലെ സാഹചര്യത്തിൽ കേരളത്തിന് ഇത് കൂടുതൽ സാമ്പത്തിക ആഘാതത്തിന് കാരണമാകാം. വിവിധ പ്രദേശങ്ങളുടെ മണ്ഡല പുനർ നിർണയം പോലുള്ള സങ്കീർണമായ വെല്ലുവിളികളും കാത്തിരിക്കുന്നുണ്ട്. ഇനി ജനങ്ങളെ നേരിട്ട് ബാധിക്കുന്നൊരു വിഷയം പറയാം, നിങ്ങളിൽ പലരുടേയും അഡ്രസ് പോലും മാറിയേക്കാം! അതെ, വിഭജിക്കപ്പെടുന്ന ഇടങ്ങളിലെ ജനങ്ങളുടെ വിലാസം ഉൾപ്പെടെയുള്ളവ മാറ്റുകയെന്ന തലവേദന നിറഞ്ഞ പ്രയത്നവും ഇതിന്റെ ഭാഗമായിട്ടുണ്ടാകും.

പക്ഷേ, കണ്ണുമടച്ച് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കടക്കാൻ സർക്കാരിനാകില്ല. ഒരുപക്ഷേ ഒരു വിദ​ഗ്ധ സമിതിയെ വെച്ച് കൃത്യമായി പഠിക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ്. പിന്നാലെ ഭാവിയിൽ വലിയ മാറ്റങ്ങളിലേക്ക് കടക്കാനാകും സർക്കാർ നീക്കം.

Advertisement
WhiteswanTV Footer