Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

ഭൂമിയും കടലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമോ? തൊഴിലുറപ്പുകാർക്കും പണി; ബജറ്റിന്റെ കാണാപ്പുറങ്ങൾ

മലയാളികളെ തൊട്ടും തലോടിയും ഈ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വിഡി സതീശൻ. മാരിടൈം പദ്ധതി പോലെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തലോടൽ മാത്രമല്ല ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിഡി സതീശന്റെ ബജറ്റിലെ ആ പിന്നാമ്പുറ കുരുക്കുകളിലേക്ക് ഒന്ന് കടന്നുചെന്ന് നോക്കാം. സംസ്ഥാനത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളും ആസ്തികളും കോർപ്പറേറ്റുകൾക്കും സ്വകാര്യ ലോബികൾക്കും വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റെന്നതാണ് പ്രധാന ആരോപണം. ‘ഭൂപരിഷ്കരണം 2.0’ […]
Read more

വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; കാത്തിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങളോ പ്രഖ്യാപനങ്ങളുടെ പെരുമഴയോ?

ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ നാളെ ചരിത്രം കുറിക്കാനൊരുങ്ങുമ്പോൾ, കേരളം ഉറ്റുനോക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എന്തെല്ലാം വിസ്മയങ്ങളാണ് സതീശൻ കാത്തുവെച്ചിരിക്കുന്നത് എന്നതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ വരുന്ന ബജറ്റാണിത്. KSRTC സൗജന്യ യാത്ര പദ്ധതിയിലൂടെയും മറ്റും കൈവന്നിരിക്കുന്ന കൈയ്യടി ഒറ്റ ദിവസം കൊണ്ട് കുളമാകുമോ എന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ടുതന്നെ, ക്ഷേമ പ്രഖ്യാപനങ്ങൾക്കൊപ്പം നികുതി-നികുതിയേതര വരുമാനങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം കേന്ദ്ര […]
Read more

മാപ്പ് പറഞ്ഞ് തുടങ്ങേണ്ടത് സതീശൻ തന്നെ; RSS അജണ്ടയും കേരളത്തിലെ കാവിവൽക്കരണവും ഇന്ന് തുടങ്ങിയ ഒന്നല്ല

ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പങ്കെടുത്തതോടെയാണ് പിഎംശ്രീ വിവാദം തൊട്ട് കുറച്ച് ദിവസങ്ങളായി പുകഞ്ഞ് നിന്നിരുന്ന ഈ ചർച്ചകൾ കൂടുതൽ ചൂട് പിടിച്ചത്. കിണഞ്ഞ് ശ്രമിച്ചിട്ടും കേരളം പിടിക്കാൻ പറ്റാത്ത ബിജെപി ഓരോ തവണയും പതിനെട്ടടവും അതിനായി പുറത്തെടുക്കുമെന്നത് പരസ്യമായ രഹസ്യവുമാണ്. അതിന് ഏറ്റവും മികച്ച വഴിയെന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഹൈജാക്ക് ചെയ്യുക എന്നതാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം എന്നത് ഇന്നോ ഇന്നലെയോ […]
Read more

കമ്മ്യൂണിസ്റ്റുകാർക്ക് മതം നിഷിദ്ധമോ? ലെനിനും ഇഎംഎസും പറഞ്ഞത് എന്താണ്? സമസ്തയോടും ഒരു വാക്ക്….

“ഒരാൾ പാർട്ടി പരിപാടിയും ഭരണഘടനയും അനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ നിശ്ചയമായും പാർട്ടിയംഗമാവാം. ഒരു പുരോഹിതനെന്ന നിലയിൽ അയാൾ പള്ളിയിൽ ചെയ്യുന്ന പണിയല്ലല്ലോ പാർട്ടിയിൽ ചെയ്യുന്നത്”- പണ്ട് ഒരു പുരോഹിതന് പാർട്ടി അംഗത്വം നൽകുന്നതുമായി ബന്ധപ്പെട്ട് ലെനിൻ പറഞ്ഞ വാക്കുകളാണിത്. ഇതിവിടെ ഇപ്പോൾ പറയാൻ കാരണമുണ്ട്. ഒരാളുടെ മതവും രാഷ്ട്രീയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ചില രാഷ്ട്രീയ പാർട്ടികളിൽ ചില പ്രത്യേക മതവിഭാ​ഗങ്ങളിൽ പെട്ടവർ കൂടുതലായി ചേരുന്ന പ്രവണത നാം കണ്ടിട്ടുള്ളതാണ്. എന്നാൽ പൊതുവെ വർ​ഗീയ ചിന്തകൾക്കതീതമായ രാഷ്ട്രീയ […]
Read more

വണ്ടിയോടിക്കുന്നവരും മൃ​ഗങ്ങളും വരെ ഉറങ്ങിയ നാട്! മീരയുടെ പുസ്തക വിവാദം; എന്താണ് കസാഖിലെ കലാച്ചിയിൽ സംഭവിച്ചത്?

കഴിഞ്ഞ ദിവസങ്ങളിൽ മലയാള സാഹിത്യ ലോകത്ത് ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ച വിഷയമാണ് കെആർ മീരയുടെ പുതിയ പുസ്തകവും അതുമായി ബന്ധപ്പെട്ട് ഉയർന്ന പ്ലാജിയരിസം വിവാദങ്ങളും. ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെ പകര്‍പ്പാണെന്നതാണ് ആരോപണം. ഈ വിവാദങ്ങളെ നമുക്ക് തൽക്കാലത്തേക്ക് മാറ്റി നിർത്താം. ഈ പുസ്തകത്തിനും മുമ്പേ കുപ്രസിദ്ധമായ പേരാണ് കലാച്ചി. എന്താണത്? എങ്ങനെയാണ് ഇത്രയും കുപ്രസിദ്ധമായത്? ആ കഥയ്ക്ക് അത്രയേറെ പഴക്കമൊന്നുമില്ല… വിശ്വ പ്രസിദ്ധ കൊളംബിയൻ എഴുത്താകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ […]
Read more

ചവറ്റുകൊട്ടയിൽ എറിയുമെന്ന് പറഞ്ഞ കെഎം ഷാജി, മലക്കം മറിയുന്ന MSF; പിഎം ശ്രീയിൽ വിയർക്കുന്ന യുഡിഎഫ്

വല്ലാത്തൊരു ധർമ്മസങ്കടത്തിലാണ് യുഡിഎഫ് ഇപ്പോൾ. ഇത്രയും കാലം തങ്ങൾ എതിർത്ത പല പദ്ധതികളേയും ഇപ്പോൾ തുപ്പാനോ വിഴുങ്ങാനോ കഴിയാത്ത അവസ്ഥയിൽ നിൽക്കുന്നു. ആ ലിസ്റ്റിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന വിഷയമാണ് പിഎം ശ്രീ. വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കാനും ദേശീയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാനുമുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കമായ പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്‌ സർക്കാർ. വിഷയത്തിൽ നേരത്തെ കൊമ്പുകോർത്തിട്ടുള്ളതാണ് ഇടതുപക്ഷവും വലതുപക്ഷവും. എന്തിനേറെ, സിപിഎം-സിപിഐ പോരിന് പോലും വഴിതുറന്ന വിഷയമാണിത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ അന്ന് […]
Read more

പാറ്റകൾ മുന്നോട്ട് വെച്ച അഞ്ച് ഡിമാൻഡുകൾ, കരുതലോടെ കേന്ദ്രം; പാറ്റകളുടെ യഥാർത്ഥ ലക്ഷ്യം എന്താണ്?

കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് അനുമതി കൊടുത്തതിലൂടെ ഒരു സോഷ്യൽ എക്സ്പെരിമെന്റ് കൂടിയായിരുന്നു കേന്ദ്ര സർക്കാർ ലക്ഷ്യം. സോഷ്യൽ മീഡിയക്കപ്പുറം ഈ മൂവ്മെന്റിന് എന്തെങ്കിലും അസ്ഥിത്വം ഉണ്ടോ എന്നറിയാൻ ഇതേ മാർ​ഗമുണ്ടായിരുന്നുള്ളു. സ്ഥാപകൻ അഭിജിത്തിന്റെ ആഹ്വാനം സ്വീകരിച്ച് വൻ ജനാവലിയായിരുന്നു ഡൽഹി ജന്തർ മന്തറിൽ തടിച്ചുകൂടിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്നതായിരുന്നു പാറ്റകളുടെ പ്രധാന ആവശ്യം. പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനു പേരാണ് ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രതിഷേധിക്കുന്നത്. ഇതൊരു നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നുമാണ് ജനക്കൂട്ടത്തെ അഭിസംബോധ […]
Read more

കേരളം ആത്മഹത്യാ മുനമ്പിലോ? ധവളപത്രം വിശ്വസിക്കാമോ? പ്രതിപക്ഷ ആരോപണവും നിസാരമല്ല; ധവളപത്രത്തിലെ പൂർണ വിവരങ്ങൾ

ഒടുവിൽ ആ ധവളപത്രം വിഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. തങ്ങൾക്ക് കൈമാറി കിട്ടിയിരിക്കുന്നത് കടുത്ത ധനകാര്യ പ്രതിസന്ധിയാണെന്നാണ് ഈ ധനകാര്യസ്ഥിതി റിപ്പോർട്ടിലൂടെ യുഡിഎഫ് സർക്കാർ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും, അടിയന്തരമായി കൊടുത്തുതീർക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം കേരളത്തിന്റെ നിലവിലെ കടബാധ്യതയുടെ കണക്ക് തന്നെയാണ്. 2025-26 ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ ആകെ കടം 5.07 ലക്ഷം കോടിയെന്ന അതിഭീമൻ തുകയാണെന്ന വെളിപ്പെടുത്തലാണ്. […]
Read more

അനൂപ് ആന്റണി കേന്ദ്രമന്ത്രിയാകുമോ? സുരേന്ദ്രന്റേയും സുരേഷ് ​ഗോപിയുടേയും ഭാവിയെന്ത്? അഴിച്ചുപണിക്ക് ബിജെപി

അടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ഇപ്പോഴേ നീക്കം തുടങ്ങുകയാണ് ബിജെപി. അതിന്റെ ഭാ​ഗമായി കേന്ദ്ര മന്ത്രിസഭയിൽ രണ്ടാഴ്ചയ്ക്കകം അഴിച്ചുപണി നടക്കുമെന്നാണ് സൂചന. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ചുപേർ പുറത്താകുമെന്നുമാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ കസേരകൾക്കും ഇളക്കമുണ്ടാകും. കേന്ദ്രമന്ത്രി ജോർജ് കുര്യനെ മാറ്റിയേക്കുമെന്നും രാജ്യസഭാംഗം സി സദാനന്ദനെ പുതിയ മന്ത്രിയാക്കുമെന്നതുമാണ് പ്രധാന അഭ്യൂഹം. കേരളത്തിൽ നിന്ന് നിലവിൽ രണ്ടുപേരാണ് കേന്ദ്ര മന്ത്രിസഭയിലുള്ളത്. ഇതിൽ സുരേഷ് ഗോപി തുടരുമെന്ന തരത്തിലാണ് ഇപ്പോൾ വരുന്ന സൂചന. […]
Read more

കുഞ്ഞാലിക്കുട്ടിയെ വീഴ്ത്തിയ ‘ഇടത് താരം’ ഇനി ഒഫീഷ്യൽ; കെടി ജലീൽ സിപിഎമ്മുകാരൻ ആവുമ്പോൾ മലപ്പുറത്ത് സംഭവിക്കുന്നത്…

ഇടതുപക്ഷ സഹയാത്രികനും മുൻമന്ത്രിയുമായ കെടി ജലീൽ സിപിഎം അംഗത്വമെടുക്കാൻ ഒരുങ്ങുന്നു. 2006 മുതൽ നാല് തവണ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തിയ ജലീൽ, ആദ്യമായാണ് പാർട്ടി അംഗത്വത്തിനായി അപേക്ഷ നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മലപ്പുറം ജില്ലയിൽ ലീ​ഗിന് മുകളിൽ ഒന്നും പറക്കില്ല എന്ന അവസ്ഥയുണ്ടായിരുന്ന കാലത്ത് ഇടതുപക്ഷത്തിന് ജീവവായു നൽകിയ നേതാവാണ് ജലീൽ. ലീ​ഗിൽ നിന്ന് ബാലപാഠങ്ങൾ പഠിച്ച് ലീ​ഗിനെ പൂട്ടിയ ചരിത്രമുള്ള ജലീൽ പിന്നീടിന്ന് വരെ ലീ​ഗിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer