Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

ആർത്തവം നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാണോ? ശ്രീലേഖയടക്കമുള്ളവർ അറിയാൻ….

പുതിയ സർക്കാരിന്റെ നയപ്രഖ്യാപന വേളയിൽ നടത്തിയ പ്രഖ്യാപനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ, ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്നത്. ആദ്യ ദിനം വലിയ കൈയ്യടി നേടിയ പ്രഖ്യാപനം പക്ഷേ അടുത്ത ദിവസം മുതൽ ചെറിയ വിമർശനങ്ങളും നേരിടുകയായിരുന്നു. അതോടെ വിപ്ലവകരമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് കരുതി തീരുമാനമെടുത്ത സർക്കാർ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന അവസ്ഥയാണ് നിലവിൽ. ആർത്തവം എന്നത് നമ്മുടെ സമൂഹത്തിൽ എക്കാലവും വിവാദമായി നിൽക്കുന്ന വിഷയമാണ്. എത്രയൊക്കെ പുരോ​ഗമനപരമെന്ന് പറയുമ്പോഴും ഈ വിഷയം […]
Read more

ഒരു തുരങ്കം, ബാക്കി മുഴുവൻ ആകാശത്ത്, 23 സ്റ്റേഷൻ… പുതിയ സ്വപ്നങ്ങൾ നൽകി അതിവേ​ഗപാത

ഒടുവിൽ കേരളത്തിന്റെ ആ ആശങ്കയ്ക്കും അവസാനമാകുന്നു. കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ മുഖം നൽകുന്ന അതിവേ​ഗ റെയിൽ പദ്ധതി പതിയെ രൂപമെടുക്കുകയാണ്. ഇതേ സ്വപ്നം നൽകി വരുകയും ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന പേര് ലഭിക്കുകയും ചെയ്ത് അവസാനം അകാല ചരമമടഞ്ഞ സിൽവർലൈൻ ഇല്ലാതായപ്പോൾ പകരമെന്ത് എന്നതായിരുന്നു പ്രധാന ആശങ്ക. ഒരു ബദൽ പാത പുതിയ സർക്കാർ കൊണ്ടുവരുമെന്നത് ഉറപ്പായിരുന്നെങ്കിലും അത് ഇത്ര വേ​ഗം പിറക്കുമെന്ന് ആരും കരുതിയിരുന്നില്ല. കെ റെയിൽ ഉപേക്ഷിച്ച് വെറും ദിവസങ്ങൾക്കുള്ളിൽ തന്നെ അതിന്റെ […]
Read more

കരിമണലിന്റെ കാലൻ, കോടികളെറിഞ്ഞ് പോക്കറ്റിലാക്കിയത് പ്രമുഖരെ; ആരാണ് ഇതെല്ലാം തുടങ്ങിയിട്ട കരിമണൽ കർത്ത?

പോക്കറ്റിൽ പണം വെച്ച് പട്ടിണി കിടക്കുന്ന പോലെയാണ് കേരളത്തിന്റെ അവസ്ഥ. അതായത്, നമ്മുടെ തീരങ്ങളിൽ പ്രകൃതി കനിഞ്ഞ് നൽതിയ കരിമണൽ എന്നത് ശതകോടികള്‍ വിലമതിക്കുന്ന ഒന്നാണ്. കേരളത്തിന്റെ സാമ്പത്തിക ഭാഗധേയത്തെ തന്നെ നിര്‍ണയിക്കുന്ന, വലിയൊരു നിധികുംഭത്തിനു മുകളിലാണ് നാമിരിക്കുന്നത്. ഘടകധാതുക്കളുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെത്തിയ കരിമണലാണ് കേരളത്തിലെ തീരപ്രദേശങ്ങളിലുള്ളത്. ആറ്റമിക് മിനറല്‍സ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍ പ്രകാരം തെക്കന്‍കേരളത്തിലെ കരിമണല്‍ നിക്ഷേപത്തില്‍ പ്രധാനം ഇല്‍മനൈറ്റാണ്. അത് കഴിഞ്ഞാല്‍ സിലിമിനൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈല്‍, ലുക്കോക്‌സിന്‍, മോണോസൈറ്റ്, ഗാര്‍നൈറ്റ് […]
Read more

റെയ്ഡ് കൊണ്ട് ​ഗുണമുണ്ടായത് പിണറായിക്കോ പാർട്ടിക്കോ? കുട്ടിസഖാക്കൾ ബിനീഷിനെ കണ്ട് പഠിക്കണം

കഴിഞ്ഞ പത്ത് വർഷം കേരളത്തിന് അന്യമായിരുന്ന ഒന്നാണ് തിരുവനന്തപുരത്ത് വീണ്ടും പുനർജനിച്ചത്. വിഡി സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സമരരംഗത്തേക്ക് തിരിച്ചുവരാൻ ദുർബലശ്രമങ്ങൾ നടത്തിവരികയായിരുന്നു അതുവരെ സിപിഎം. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിലും മകൾ ടി വീണയുടെ ബെംഗളുരുവിലെ കമ്പനി ഓഫീസിലും കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) മേധാവി ശശിധരൻ കർത്തയുടെ വീട്ടിലുമടക്കം 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് (ഇഡി) റെയ്ഡ് നടത്തിയത് ഒന്നാന്തരം അവസരം തളികയിൽ നൽകിയിരിക്കുന്നു. കേരളമാകെ പ്രതിഷേധമിരമ്പി. മാത്രമല്ല, […]
Read more

ഒന്നും അവസാനിച്ചിട്ടില്ല, ഇന്ധന വില ഇനിയും കൂട്ടും; ലക്ഷ്യം ലിറ്ററിന് 10 രൂപ വരെ വര്‍ധന? വരുന്നത് കഠിന കാലം

യാത്ര കുറയ്ക്കണം, സ്വർണം വാങ്ങുന്നത് കുറയ്ക്കണം എന്നെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിർദേശം നൽകിയപ്പോൾ അത് ഇത്ര വലിയൊരു മുന്നറിയിപ്പായിരുന്നു എന്ന് ഇന്ത്യക്കാർ കരുതിക്കാണില്ല. ഒടുവിൽ മാസങ്ങളോളമായി ഉരുണ്ട് കൂടി കിടക്കുന്ന ആ ആശങ്ക യാഥാർത്ഥ്യമായി. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ നാല് തവണയാണ് ഇന്ധന വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ആശ്വസിക്കാൻ വരട്ടെ, ഒന്നും ഇവിടെ അവസാനിച്ചിട്ടില്ല. ഇനിയും ഒരു വര്‍ധനവിന് കൂടി അണിയറയിൽ നീക്കം തുടരുന്നതായി റിപ്പോര്‍ടുകൾ പുറത്തു വരുന്നുണ്ട്. വര്‍ധനവ് മാത്രം […]
Read more

പശു സംരക്ഷകരായി മുസ്‌ലിങ്ങൾ; കണ്ണ് മിഴിച്ച് ഹിന്ദുക്കളായ കന്നുകാലി വ്യാപാരികൾ: ബംഗാളിൽ സുവേന്ദുവിന് കിട്ടിയ പണി

രാഷ്ട്രീയ ഗോദയിലെ ചാണക്യന്മാർ പലതരം തന്ത്രങ്ങൾ മെനയാറുണ്ട്. എന്നാൽ വിതച്ച വിത്ത് മുളച്ച് സ്വന്തം നെഞ്ചത്തോട്ട് തന്നെ പടർന്നു കയറുന്ന കാഴ്ച കാണണമെങ്കിൽ ഇപ്പോൾ പശ്ചിമ ബംഗാളിലേക്ക് നോക്കണം. മനുഷ്യന് ജീവിക്കാൻ വകുപ്പുണ്ടോ എന്ന് നോക്കുന്നതിനേക്കാൾ, പശുവിന് ‘ആയുരാരോഗ്യ സൗഖ്യം’ ഉണ്ടോ എന്ന് നോക്കുന്ന ഒരു നാട്ടിൽ, പുതിയ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെയാണ് കന്നുകാലി രാഷ്ട്രീയത്തിന്റെ ട്രാക്ക് മാറിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന പാടെ നടപ്പിലാക്കിയത് 1950-ലെ പശ്ചിമ ബംഗാൾ അനിമൽ […]
Read more

BJPയെ പോലും കടത്തിവെട്ടി, സോഷ്യല്‍ മീഡിയയില്‍ വിപ്ലവം തീര്‍ക്കുന്ന കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി; ഭയം ഭരണകൂടത്തിനോ?

ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് നടത്തിയ ഒരു പരാമര്‍ശം ഇപ്പോള്‍ ഇന്ത്യന്‍ യുവതയെ ആകെ ഇളക്കിമറിയ്ക്കുകയാണ്. പിന്നാലെ അദ്ദേഹത്തിന്റെ പാറ്റ പരാമര്‍ശം ഒരു വിര്‍ച്വല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്ന് ആരും പ്രതീക്ഷിച്ചു പോലും കാണില്ല. കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഒന്നാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’. എന്നാല്‍ ഇപ്പോഴും എന്താണിതെന്ന് പലര്‍ക്കും മനസിലായിട്ടില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യന്‍ യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് ‘കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)’. […]
Read more

മുഖ്യമന്ത്രിയായപ്പോൾ ‘മേനോൻ’ ആയ സതീശൻ; അനുകൂലിച്ചും എതിർത്തും രണ്ട് തട്ടിലായി കോൺ​ഗ്രസ് പ്രവർത്തകരും

മന്ത്രിസഭയോ കോൺ​ഗ്രസിലെ തമ്മിലടിയോ എല്ലാമായിരുന്നു കുറച്ച് ദിവസങ്ങളായി നിറഞ്ഞു നിന്നിരുന്ന വിവാദങ്ങൾ. എന്നാൽ അവയെല്ലാം ഒന്നടങ്ങിയപ്പോൾ തലപൊക്കിയിരിക്കുന്നത് പുതിയൊരു വിവാദമാണ്, അതും മുഖ്യമന്ത്രി വിഡി സതീശന്റെ പേരിനെ ചൊല്ലി. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ‘മേനോൻ’ എന്ന് പേരിനൊപ്പം ചേർത്തതിനെ എതിർത്തും അനുകൂലിച്ചും കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ചർച്ചയാകുന്നത്. ജിന്റോ ജോൺ ആണ് ആദ്യം ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തിയത്. പിന്നാലെ വി ആർ അനൂപും വി ഡി സതീശനെ വിമർശിച്ചു. വിഷയം […]
Read more

ആലപിച്ചാൽ എന്താണ് പ്രശ്നം? വന്ദേമാതരത്തിന് പിന്നിലെ രാഷ്ട്രീയവും ലക്ഷ്യവും

ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ‘വന്ദേമാതരം’ എന്നത് ദേശീയബോധത്തെ വൈകാരികമായി ഉത്തേജിപ്പിച്ച കേവലമൊരു ഗീതമല്ല, രൂക്ഷമായ കലാപങ്ങളുടെയും മതസാഹോദര്യത്തിനേറ്റ ചരിത്രപരമായ മുറിവുകളുടെയും അടയാളം കൂടിയാണ് ദേശീയ ഗീതമായ ‘വന്ദേമാരം. കഴിഞ്ഞ മാസം വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യേക്കാൾ പ്രാധാന്യം നൽകുന്ന പ്രോട്ടോകോൾ ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇരുഗാനങ്ങളും ആലപിക്കേണ്ടിവരുന്ന സദസ്സുകളിൽ ആദ്യം ചൊല്ലേണ്ടത് വന്ദേമാതരമായിരിക്കണം എന്നതായിരുന്നു ആ പ്രോട്ടോക്കോൾ മാറ്റം. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നത് നിർബന്ധമാണ്. ഇപ്പോൾ കുറച്ച് ദിവസങ്ങളായി ഇതേ വന്ദേമാതരം തന്നെയാണ് പ്രധാന […]
Read more

സർവ്വശക്തനായ അള്ളാഹുവിനെ ഒഴിവാക്കി ലീ​ഗ്; പിന്നിൽ ഭയമോ തന്ത്രമോ?

ഇത്തവണ കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനും ഒപ്പം മന്ത്രിസഭയും നിറഞ്ഞ വേദിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോൾ ശ്രദ്ധേയമായ കാര്യങ്ങൾ ഒരുപാട് സംഭവിച്ചിരുന്നു. അക്കൂട്ടത്തിൽ ചിലരെങ്കിലും ശ്രദ്ധിച്ച ഒരു കാര്യമായിരുന്നു മുസ്ലീം ലീ​ഗ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ലീഗ് മന്ത്രിമാർ ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ മുസ്ലിം ലീഗ് […]
Read more

Recent News

Advertisement
WhiteswanTV Footer