Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

അണികൾ പോലും തിരിഞ്ഞുകൊത്തിയപ്പോൾ… ചെങ്കോട്ടകൾ തകർത്ത് ഇലക്ഷൻ തൂക്കി ഇടത് വിമതർ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച് സിപിഎമ്മിനും ഒട്ടനവധി വിചിന്തനങ്ങളുടേയും തിരുത്തലുകളുടേയും തുടക്കം കൂടിയാണ്. പാർട്ടിയെന്നാൽ തലപ്പത്തിരിക്കുന്നവർ മാത്രമല്ലെന്നും താഴെത്തട്ടിൽ അഹോരാത്രം പണിയെടുക്കുന്ന പ്രവർത്തകരും അണികളും കേഡറുകളും ചേർന്നതും കൂടിയാണെന്നുമുള്ള ശക്തമായൊരു പ്രസ്താവന കൂടിയായി മാറിയിരിക്കുകയാണ് ഈ ഫലം. സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്ന് പേരും വിജയിച്ചു എന്നത് അത്ര നിസാരമായ കാര്യമല്ല. തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവുമായി ആറ് പേരാണ് സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർത്ഥികളായത്. […]
Read more

ആരാകും പ്രതിപക്ഷ നേതാവ്? ശൈലജയോ ബാല​ഗോപാലോ? UDF വീണാൽ പിസി വിഷ്ണുനാഥ്…

വെറും രണ്ട് രാത്രിക്കൾക്കപ്പുറം കേരളം എഴുതിയ വിധി എന്തെന്നറിയാം. എക്സിറ്റ് പോളുകളെ വിശ്വസിച്ച് യുഡിഎഫ് ആവേശത്തിൽ ആറാടുമ്പോൾ എക്സാറ്റ് പോളിലാണ് ഇടതു ക്യാമ്പ് പ്രതീക്ഷയർപ്പിക്കുന്നത്. വോട്ട് പെട്ടിയിൽ വീണ അന്ന് രാത്രി തുടങ്ങിയതാണ് കോൺ​ഗ്രസിനകത്തെ മുഖ്യമന്ത്രി യുദ്ധം. എന്നാൽ അത്രയേറെ ചർച്ച ചെയ്യപ്പെടാത്ത, അല്ലെങ്കിൽ മുഖ്യമന്ത്രി പോരിൽ മുങ്ങിപ്പോയ, അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തെ പറ്റിയും അങ്ങിങ്ങ് ചർച്ചകൾ വരുന്നുണ്ട്. ഇരു മുന്നണികളിൽ ആര് ജയിച്ചാലും തോറ്റാലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള പേരുകൾ ഏതൊക്കെയെന്ന് […]
Read more

പിളരും, വളരും, പിരിയും… കേരള കോൺ​ഗ്രസുകൾക്കിത് അ​ഗ്നിപരീക്ഷ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കേവലം കേവലം ഭരണം നിലനിർത്തുന്നതിന്റേയോ ഭരണമാറ്റത്തിന്റേയോ മാത്രം പോരാട്ടമല്ല. ചിലർക്കെല്ലാം നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ്. അതിൽ പ്രധാന നേതാക്കൾ മുതൽ പാർട്ടികൾ വരെ ഉണ്ട്. ചില പാർട്ടികൾ ഉദയം ചെയ്യും. ചിലത് കേരള രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോകും, ചിലത് അമീബ പോലെ പിളർന്ന് പിളർന്ന് അങ്ങനെ എണ്ണം കൂടും. അതിൽ അവസാനം പറഞ്ഞ രണ്ട് സാധ്യതകളും തുറിച്ച് നോക്കുകയാണ് കേരള കോൺ​ഗ്രസ് പാർട്ടികളെ. കേരള കോൺ​ഗ്രസുകൾക്കിത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. നല്ല […]
Read more

എക്സാറ്റ് പോൾ ജനങ്ങൾക്ക് മാത്രം അറിയാവുന്നത്; ഇതാ സമീപകാലത്ത് പാളിപ്പോയ എക്സിറ്റ് പോളുകൾ…

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി ബാക്കിയുള്ളത് വെറും മൂന്ന് നാൾ മാത്രമാണ്. ഫലസൂചനകൾ നൽകി എക്സിറ്റ് പോളുകളും പുറത്തുവന്നെങ്കിലും പാർട്ടികളുടേയും മുന്നണികളുടേയും കണക്കുകൂട്ടലുകൾക്ക് കുറവൊന്നും വന്നിട്ടില്ല. അതിന് കാരണവുമുണ്ട്, എക്സിറ്റ് പോളുകളെന്നത് വിദ​ഗ്ധരുടെ കണക്കുകൂട്ടലുകളാണ്. അത് തെറ്റിയ ചരിത്രവും നമ്മുടെ നാട്ടിലുണ്ട്. എത്രയൊക്കെ കണക്കുകൂട്ടലുകളും സർവേകളും നടത്തിയാലും ജനം കൃത്യമായി ആർക്കാണ് കുത്തിയതെന്നറിയാൻ വോട്ടെണ്ണുക തന്നെ വേണം. കേരളത്തിലും ബംഗാളിലും ഭരണമാറ്റമാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. തമിഴ്നാട്, അസം, പുതുച്ചേരി […]
Read more

പിണറായിയെ വരെ തോല്‍പ്പിച്ച സര്‍വേ; പൂരപ്പറമ്പിലെ ‘അന്‍വര്‍ പ്രവചനം’ വെറുതെയല്ല!

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്നറിയാന്‍ ആകാംഷയോടെ തന്നെയാണ് ഓരോ മലയാളിയും കാത്തിരിക്കുന്നത്. പല രാഷ്ട്രീയ സമവാക്യങ്ങളും തിരുത്തിക്കുറിക്കാന്‍ പോകുന്ന ഈ തെരഞ്ഞെടുപ്പിന്റെ വിധി വരുന്നതിന് മുമ്പേ അവാസന വട്ട കൂട്ടിക്കിഴിക്കലുകളിലും വിലയിരുത്തലുകളിലും പാര്‍ട്ടികളും മുന്നണികളും മുഴുകിയിരിക്കുമ്പോള്‍ ഇതാ സ്വന്തം സര്‍വേയുമായി എത്തിയിരിക്കുകയാണ് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. വെറും സര്‍വേയല്ല, ഇതുവരെ പുറത്ത് വന്ന ഒരു സര്‍വേയിലും പറയാത്ത കാര്യങ്ങള്‍ പലതും […]
Read more

പുതുവെളിച്ചം നല്‍കി വരവ്, ഓരോരുത്തരായി കൈവിട്ടു; പാതിവെന്ത സ്വപ്‌നമായി ചൂലും കേജ്രിവാളും

2012-ൽ ഡൽഹിയുടെ തെരുവുകളിൽ നിന്ന് ഉയർന്നുവന്ന ആവേശം ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണങ്ങളിലൊന്നായിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ തീച്ചൂളയിൽ നിന്ന് ‘സാധാരണക്കാരന്റെ’ (ആം ആദ്മി) പ്രതിനിധിയായി അരവിന്ദ് കെജ്‌രിവാൾ അവതരിച്ചപ്പോൾ, അത് കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ വെല്ലുവിളിയായിരുന്നു. എന്നാൽ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം, ആവേശം വിതച്ച മണ്ണിൽ നിന്ന് ആം ആദ്മി പാർട്ടി പിഴുതെറിയപ്പെടുകയാണോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. മദ്യനയ അഴിമതിക്കേസ് എന്ന കയത്തിൽ വീണതോടു കൂടി ആപ്പിന്റെ പതനത്തിന്റെ പ്രയാണം ആരംഭിച്ചെന്ന് പറയാം. കൊഴിഞ്ഞുപോക്കിന്റെ […]
Read more

ഇടതിനെ വീഴ്ത്താൻ ഷാഫി-ബീജെപി ഡീൽ? ​ഗോവിന്ദൻ മാഷ് പറഞ്ഞതിന്റെ പൊരുളും യാഥാർത്ഥ്യവും

നിയമസഭാ തിരഞ്ഞെടുപ്പ് വിധിയറിയൻ ഇനി പത്ത് ദിവസങ്ങളിൽ താഴെ മാത്രം ശേഷിക്കെ അടിയൊഴുക്കുകളെ പറ്റിയും അന്തർധാരകളെ പറ്റിയുമുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളെല്ലാം. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞൊരു കാര്യമാണ് പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് തിരികൊളുത്തുന്നത്. ഒപ്പം ഇതുവരെയില്ലാത്ത പുതിയൊരു ഡീൽ ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്. അതും ഇടതുപക്ഷം കനത്ത പോരാട്ടം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വടകരയിലും നാദാപുരത്തും. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ […]
Read more

പുസ്തകം, പോഡ്കാസ്റ്റ്, പിന്നെ കുറച്ചു പാട്ടും; മുഖ്യമന്ത്രിയാകാൻ നേതാക്കളുടെ പ്രാഞ്ചിയേട്ടൻ കളി

കാര്യങ്ങൾ വോട്ടെണ്ണലിനോട് കൂടുതൽ അടുക്കുമ്പോൾ പോർമുഖങ്ങൾക്കും പുതിയ രൂപവും ഭാവവും കൈവരുന്ന കാഴ്ച്ചയാണ് മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നത്. കോൺ​ഗ്രസിലെ തമ്മിലടികളെന്നത് കേരള രാഷ്ട്രീയത്തിൽ അത്ര പുതുമയൊന്നുമില്ലാത്ത വിഷയം തന്നെയാണ്. പല കാലങ്ങളിലായി അതിന്റെ പല വേർഷനുകൾ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത്തവണ സകല മാമൂലുകളും തകർത്തെറിയുന്ന സാഹചര്യമാണ് കോൺ​ഗ്രസിനകത്തുള്ളത്. ഇതുവരെ കണ്ടതൊന്നുമല്ല, കോൺ​ഗ്രസിലെ അധികാര വടംവലി മുമ്പെങ്ങുമില്ലാത്ത തരം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് പദവിക്കായുള്ള നേതാക്കളുടെ പോര് ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്നും കമന്റുകളിൽ […]
Read more

അതൃപ്തി പുകഞ്ഞ് ബിജെപി; രാജീവ് ചന്ദ്രശേഖറിനിത് ‘ഡൂ ഓര്‍ ഡൈ’ ക്ലാഷ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അതുവരെയുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ ഏറ്റവുമധികം പാളിയത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ അത് ബിജെപിയാണ്. പ്രചരണത്തിന്റെ ഒരു ഘട്ടത്തില്‍ നാലോ അഞ്ചോ സീറ്റുകള്‍ വരെ നേടുമെന്ന തോന്നലുണ്ടാക്കിയതിന് ശേഷമാണ് അവസാന നിമിഷങ്ങളോടടുത്തപ്പോള്‍ ബിജെപി കലമുടച്ചത്. നിലവിലെ പ്രവചന സാധ്യതകളിലെല്ലാം ഒന്നോ, ചിലപ്പോള്‍ രണ്ടോ സീറ്റുകള്‍ നേടിയേക്കാം എന്നൊരു വിലയിരുത്തലാണ് നല്‍കുന്നത്. ഈ വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ പലതുണ്ടാതകാം. എഫ്‌സിആര്‍എ ബില്‍ ആശങ്കകളും ശോഭ സുരേന്ദ്രന്റെ വോട്ടിന് പണം വിവാദങ്ങളും ചില അതിര് കടന്ന വര്‍ഗീയ പരാമര്‍ശങ്ങളുമെല്ലാം […]
Read more

മോദിയുടെ ഫാന്‍സി ഡ്രസ്, വീഴാതിരിക്കാന്‍ സ്റ്റാലിന്‍; വിജയ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് പണി കൊടുക്കും?

കേരളത്തിലെ പ്രചാരണ ബഹളങ്ങള്‍ ഒന്നടങ്ങിയപ്പോഴാണ് ഇപ്പുറം അയല്‍പ്പക്കത്ത് തുടങ്ങിയത്. പ്രചാരണവും കലാശക്കൊട്ടുമെല്ലാം പൊതുവെ നമ്മുടെയത്ര ബഹളമയം അല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ അത്യന്തം നിര്‍ണായകമാണ് തമിഴ്‌നാട്. സൂപ്പര്‍സ്റ്റാര്‍ വിജയ് കൂടി ചേര്‍ന്നതോടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സെലിബ്രിറ്റി സ്റ്റാറ്റസും ഇത്തവണത്തെ തമിഴ്‌നാട് ഇലക്ഷന് കൈവന്നിട്ടുണ്ട്. ഒപ്പം മത്സരങ്ങളും അത്രയേറെ കടുപ്പമുള്ളതായി മാറി. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിറംമാറിയെത്തിയ മോദി മുതല്‍ വിജയ് ഫാന്‍സിന്റെ കാടന്‍ ആഘോഷങ്ങള്‍ വരെ നിറഞ്ഞാടിയ തമിഴ്‌നാട്ടിലെ പ്രചരണകാലം സംഭവബഹുലമായി അവസാനിച്ചിരിക്കുകയാണ്. ഡിഎംകെ, അണ്ണാ […]
Read more

Recent News

Advertisement
WhiteswanTV Footer