Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

ദേശീയ ആരോഗ്യദൗത്യം ഉടച്ചുവാർക്കാൻ കേന്ദ്രം

തൊഴിലുറപ്പുപദ്ധതിക്ക് ചെക്ക് വെച്ചതിന് പിന്നാലെ രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വലിയ മാറ്റങ്ങൾക്ക് തിടുക്കം കൂട്ടുകയാണ് കേന്ദ്രസർക്കാർ . ദേശീയ ആരോഗ്യദൗത്യമായ എൻ.എച്ച്.എം ലും വലിയ മാറ്റംവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. നടപ്പാക്കാൻ പോകുന്ന പുതിയ പരിഷ്‌കരണങ്ങൾ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നതാണെന്ന ആശങ്ക ശക്തമാകുകയാണ്. കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും, സ്ഥിരം ജീവനക്കാരുടെ ശമ്പളബാധ്യത സംസ്ഥാന സർക്കാരുകളിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടികളിലൂടെ പദ്ധതിയിൽ വലിയരീതിയലുള്ള മാറ്റങ്ങൾ വരുത്താനാണ് കേന്ദ്ര തീരുമാനം. ഇതോടെ ആരോഗ്യ മേഖലയിലെ […]
Read more

ബംഗ്ലാദേശിൽ പിടിമുറുക്കി പാക് ചാരസംഘടന

ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയ അക്രമങ്ങളുടെയും അസ്വസ്ഥതകളുടെയും പുതിയ അന്തരീക്ഷത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഭയത്തിന്റെയും അസ്ഥിരതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചെടുത്ത കലാപമാണിതെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫെബ്രുവരി 12-നു നടക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യം ബംഗ്ലാദേശില്‍ ഉടലെടുത്തിരിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ […]
Read more

കുത്തൊഴുക്കിലും തടയണ നിർമ്മിച്ച് കേരള കോൺഗ്രസ് (എം) പ്രഫ. ലോപ്പസ് മാത്യു.

കോട്ടയം: പഞ്ചായത്ത് – മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) തകർന്നുപോയി എന്ന പ്രചാരണം മനപ്പൂർവമായ നുണപ്രചാരണമാണെന്നും, കോട്ടയം ജില്ലയിൽ യുഡിഎഫ് മുന്നേറ്റത്തിലും കേരള കോൺഗ്രസ് (എം) അതിന്റെ സംഘടന ശേഷി കൊണ്ടാണ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായതെന്ന്‌ ജില്ല പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു വിലയിരുത്തി പറഞ്ഞു. ഉദാഹരണമായി പാലാ നിയോജക മണ്ഡലത്തിൽ ഗ്രാമപഞ്ചായത്ത് – മുനിസിപ്പൽ വാർഡുകളിൽ യുഡിഎഫ് 91 സീറ്റുകൾ നേടിയപ്പോൾ എൽഡിഎഫിന് 87 സീറ്റുകൾ ലഭിച്ചു. പാലാ മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞ പ്രാവശ്യം നേടിയ 10 […]
Read more

മാണി.സി.കാപ്പൻ്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു.

എം.എൽ.എയും എം.പിയും നേരിട്ട് ഇറങ്ങിയിട്ടും പിടിച്ചെടുക്കുവാനായില്ല.പാലാ: മാണി’ സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ ജോസ്.കെ.മാണിക്ക് മിന്നും വിജയം. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ജിജി ബൈജു കൊല്ലം പറമ്പിലാണ് രണ്ടിലയിൽ മാണി ഗ്രൂപ്പിൻ്റെ കൊടി പാറിച്ചത്. കേരള കോൺഗ്രസ് (എം) നേതാവും കൗൺസിലറുമായ ബൈജു കൊല്ലം പറമ്പിലിൻ്റെ ഭാ ര്യയാണ് ജിജി . നഗരസഭയിലെ വനിതാ സംവരണ വാർഡായ പുലിമലക്കുന്നിൽ കാപ്പനും ഭാര്യയും എം.പിയുമെല്ലാം നേരിട്ടിറങ്ങിയായിരുന്നു യു.ഡി.എഫിനു വേണ്ടി പ്രചാരണം.കാപ്പൻ്റെ പാർട്ടി ചോദിച്ച് വാങ്ങിച്ചെടുത്ത സീറ്റുകൂടിയായിരുന്നു. ഇവിടെ […]
Read more

ട്രംപിന്റെ പുതിയ വിസനയം; ഇന്ത്യൻ ടെക് തൊഴിലാളികൾക്ക് വലിയ തിരിച്ചടി

ട്രംപ് ​ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരങ്ങളും, വിസ നടപടി ക്രമങ്ങളും ഇന്ത്യക്കാർക്ക് എപ്പോഴും ഒരു തലവേദനയാണ്. ഈ നടപടികൾ ഇന്ത്യക്കാരുടെ യാത്രയിലും തൊഴിൽപ്രവേശനത്തിലും വലിയ രീതിയിലുളള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഒരോ ദിവസവും അമേരിക്കയിലെ കുടിയേറ്റ നയങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പുതിയ നിർദ്ദേശവുമായി ട്രംപ് രം​ഗത്തുവന്നിട്ടുണ്ട്. ഫാക്ട്-ചെക്കിംഗ്, കണ്ടൻ്റ് മോഡറേഷൻ, നിയമ പാലനം, ഓൺലൈൻ സുരക്ഷാ ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ വിസ അപേക്ഷകൾ നിരസിക്കാൻ യുഎസ്. എംബസി ഉദ്യോഗസ്ഥർക്ക് ഡൊണാൾഡ് ട്രംപ് ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. […]
Read more

മുത്തൂറ്റ് സൗണ്ട് സ്‌കേപ്പ്; 49 ബധിര വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തി ഹിയറിങ് എയിഡുകൾ നൽകി

എറണാകുളം: നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് മുത്തൂറ് ഗ്രൂപ് ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഈയര്‍ (ബിടിഇ) ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്തു. കേള്‍വി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്‌കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്‌സ് പദ്ധതിയുടെ ഭാഗമായാണിത്. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം അരയങ്കാവ് സെന്റ് ജോര്‍ജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോണ്‍ നിര്‍വഹിച്ചു. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ് വിനു മാമ്മന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെന്നി ഫ്രാന്‍സിസ്, ഹെഡ്മിസ്ട്രസ് […]
Read more

യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു

നീണ്ട 43 ദിവസത്തെ അനിശ്ചിതത്വത്തിനും ബുദ്ധിമുട്ടുകൾക്കും വിരാമമിട്ട് അമേരിക്ക പുതിയ പ്രതീക്ഷകൾ ഉദയം ചെയ്തിരിക്കുകയാണ്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിക്കുന്ന സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചിരിക്കുന്നു . ഇതോടെ ട്രംപിന്റെ ഭരണത്തിൽ കണ്ട രണ്ടാമത്തെ സർക്കാർ ഷട്ട്ഡൗണിനാണ് അവസാനമായിരിക്കുന്നത്. ബില്ലിൽ ഒപ്പിട്ടേതാടെ ഭക്ഷ്യസഹായം, ഫെഡറൽ ശമ്പള വിതരണം, എയർ ട്രാഫിക് കൺട്രോൾ പോലുള്ള പ്രധാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുന്നു. കുറച്ച് ആഴ്ചകളായി ബൂദ്ധിമുട്ട് അനുഭവിക്കുന്ന […]
Read more

വിദ്യാർത്ഥികൾക്ക് ട്രംപിന്റെ പച്ചക്കോടി

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ കുടിയേറ്റ നയത്തിൽ നിരവധി മാറ്റങ്ങളും നിയന്ത്രണങ്ങളും കൊണ്ട് വന്നിരുന്നു. ആ മാറ്റങ്ങൾ വിദ്യാർഥികളുടെ ഭാവിക്ക് വെല്ലുവിളി ഉയർത്തുന്ന അപ്രതീക്ഷിത പ്രഖ്യാപനം തന്നെയായിരുന്നു. സെപ്റ്റംബർ 19 ന് ട്രംപ് പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ നിലവിലെ വിസ ഉടമകൾ ഉൾപ്പെടെയുള്ള എച്ച് -1 ബി വിസാ ഉടമകൾക്ക് അവരുടെ തൊഴിലുടമ സ്പോൺസർഷിപ്പ് നൽകിയില്ലെങ്കിൽ യുഎസിലേക്ക് പ്രവേശനം നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ’ എന്ന തന്റെ പ്രധാന അജണ്ടയിൽ നിന്നും […]
Read more

ഇന്ത്യക്കാർക്ക് കാനഡ വിസ ഇനി കൂടുതൽ കാത്തിരിപ്പ്; പ്രോസസ്സിംഗ് സമയം 99 ദിവസമായി ഉയർന്നു

കാനഡ അടുത്തിടെ വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതോടെ വിദേശ വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും പ്രക്രിയകളിൽ കൂടുതൽ നിയന്ത്രണങ്ങളും വന്നുതുടങ്ങി . അതിനുപുറമെ കാനഡ പുതിയ നായന്ത്രണങ്ങൾ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് കാനഡയിലേക്ക് യാത്രചെയ്യുന്നതിന് വിസ ലഭിക്കുന്നതിന് വേണ്ടുന്ന പ്രൊസസിങ് ടൈമിലെ വ്യത്യാസമാണ് ഇപ്പോളത്തെ പരിഷ്‌കാരം. പുതിയ പരിഷ്‌കാരം ഏറ്റവുംകൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാർക്കാണെന്നതാണ് അതിലെ ഞെട്ടിക്കുന്ന വസ്തുത. കാനഡയിലെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (IRCC) വിഭാഗത്തിന്റെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, […]
Read more

കൊച്ചി നഗരത്തിന് വെള്ളം മുട്ടിക്കരുത്

തമ്മനത്ത് നടന്ന ടാങ്ക് ദുരന്തം കേരളത്തിലെ പൊതുമേഖലാ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണനയുടെ മറ്റൊരു ഉദാഹരണമാണ്. 40 വർഷം പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ ടാങ്ക് തകർന്നത് യാദൃശ്ചികമല്ല, മറിച്ച് പതിറ്റാണ്ടുകളായി നടന്ന പരിചരണക്കുറവിന്റെയും മേൽനോട്ടമില്ലായ്മയുടെയും ഫലമാണ്. കോടികളുടെ വിലമതിക്കുന്ന പദ്ധതികൾ നടപ്പാക്കുമ്പോൾ നിലവിലുള്ള സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്നതാണ് സത്യം. ഭാഗ്യം കൊണ്ട് മാത്രമാണ് ഇത്തവണ വലിയ മനുഷ്യദുരന്തം ഒഴിവായത്. കേരളത്തിൽ ഇനിയും പഴക്കം ചെന്ന ടാങ്കുകളും അറ്റകുറ്റപ്പണിയില്ലാതെ നിൽക്കുന്ന മറ്റ് സംവിധാനങ്ങളും ഉണ്ട്. ഇത് […]
Read more
Advertisement
WhiteswanTV Footer