Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Whiteswan Exclusive

ഇന്ത്യൻ സ്റ്റഡി പെർമിറ്റ് അപേക്ഷകൾ കൂട്ടത്തോടെ നിരസിച്ച് കാനഡ

ഉന്നത വിദ്യാഭ്യാസവും മികച്ച ജീവിതവും ലക്ഷ്യം വെച്ച് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ എണ്ണം നമ്മുടെ രാജ്യത്ത് വർധിച്ചു വരികയാണ്. അതിനായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യം അമേരിക്കയും കാനഡയുമാണ്. എന്നാൽ വിദ്യാർത്ഥികളുടെ ഉന്നത നിലവാരത്തിലുള്ള ജീവിതം എന്ന സ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തുന്ന സമീപനമാണ് അടുത്തിടെ കാനഡയുടെ ഭാഗത്തു നിന്നും വരുന്നത്. അമേരിക്ക അടുത്തിടെ കുടിയേറ്റം നിയന്ത്രിക്കുന്നതിനായി പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയും വിദ്യാർത്ഥി നിയമങ്ങൾ കടുപ്പിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ സ്റ്റഡി പെർമിറ്റ് […]
Read more

ബീഹാർ യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത്?

പട്ന: കൂട്ട പാലായനമാണ് ബീഹാറികൾക്കു വിധിച്ചിട്ടുള്ളതെന്നു ചരിത്രം വ്യക്തമാക്കുന്നു. “പാലായൻ “എന്ന് ഹിന്ദിയിൽ വ്യക്തമായ കുടിയേറി പാർക്കലാണ് ബീഹാറികൾ അനുഭവിക്കുന്നത്. ബിജെപി, ജെഡിയു, ആർജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ മുന്നണികളും ബിഹാറുകാർക്ക് തൊഴിലും, അവസരവും വാക്കുകക്കൊണ്ട് കൊടുക്കുമ്പോഴും ചെന്നൈയിലും, മുംബൈയിലുമൊക്കെ പച്ചക്കറി വിറ്റും, പഴങ്ങൾ വിറ്റും അവർ ജീവിതം ചേർത്തു നിർത്തുകയാണ്. ആർജെഡി ഒരു വീട്ടിൽ ഒരു വ്യക്തിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ട് യുവാക്കൾ ചിരിക്കുകയാണ്. കാരണം ഇതൊക്കെ തട്ടിപ്പാണെന്നാണ് അവർ പറയുന്നത്. അനേകം […]
Read more

രാഷ്ട്രീയമല്ലേ? വാക്കുകൾക്കു കുറവുണ്ടാകുമോ

ചെന്നൈ: വാക്കുകൾ കൊണ്ടു ഇന്ദ്രജാലം കാണിക്കാനും ആളുകളെ കൈയിലെടുക്കാനും നേതാക്കൾക്കു ഒട്ടും മടിയുണ്ടാവില്ല. പ്രാദേശിക നേതാവ് മുതൽ മുകളിലേക്കുള്ളവർക്ക് വരെ മൈക്ക് ഒരു അടങ്ങാത്ത ആവേശമാണ്. പറഞ്ഞു വന്നത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന വാക്കുകളുടെ വിന്യാസമാണ്. തമിഴ്നാട്ടിൽ ബീഹാറുകർ പീഡിപ്പിക്കപ്പെടുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പരാമർശമാണ് കാരണം. ബീഹാറിൽ പറഞ്ഞത് തമിഴ്നാട്ടിൽ വന്നു പറയാൻ മോദിക്ക് ധൈര്യമുണ്ടോയെന്നാണ് സ്റ്റാലിൻ തിരിച്ചു അടിച്ചത്. തമിഴ്നാട് എല്ലാവരെയും ഒരു പോലെ […]
Read more

പാക്കിസ്ഥാൻ ജലഭീഷണിയിൽ

ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടൽ കരാറുകളിലൊന്നാണ് സിന്ധു നദീജല കരാർ. പാക്കിസ്ഥാൻ ജനതയുടെ നിലനിൽപ്പിന് വലിയ പങ്കുവഹിക്കുന്ന ഒന്നാണ് സിന്ധു നദി. എന്നാൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ ന‌ടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഈ കരാർമരവിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) തീരുമാനമെടുത്തു. 2025 ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് പ്രകാരം, ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാനിൽ ഗൗരവമായ ജലക്ഷാമ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. സിന്ധു നദീതടത്തിലെ ജലത്തെ അമിതമായി ആശ്രയിക്കുന്ന പാകിസ്ഥാന് […]
Read more

ന്യൂയോർക്ക് ഇനി സൊഹ്‌റാൻ മംദാനി ഭരിക്കും; കമ്മ്യൂണിസ്റ്റുകാരൻ എന്ന് ട്രംപ്

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മംദാനിക്ക് ചരിത്ര വിജയം. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ഈ 34-കാരനായ യുവനേതാവ് അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. വെറുമൊരു തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയത്തിനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേറ്റ കനത്ത പ്രഹരം കൂടിയാണ് സൊഹ്റാന്റെ വിജയം. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം സൊഹ്റാനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഭീഷണികളുമായി […]
Read more

ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം

കലി തുള്ളിയെത്തുന്ന ഭീമൻ തിരകൾ കരയെ വിഴുങ്ങുന്ന ഞെട്ടലിനെ ലോകം സുനാമി എന്ന് വിളിച്ചത് മനുഷ്യൻ കണ്ട ആ പ്രതിഭാസത്തിന്റെ ഭീകരത കണ്ടാണ്. ഇന്ന് ലോക സുനാമി ബോധവത്ക്കരണ ദിനം. 2015 ഡിസംബറിലാണ് യുഎന്‍ ജനറല്‍ അസംബ്ലി നവംബര്‍ 5 ലോക സുനാമി ബോധവത്ക്കരണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. സുനാമി ബോധവത്ക്കരണം നടത്താനും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. അനേകം മനുഷ്യർ വേരറുക്കപെടുകയും, ആവാസ […]
Read more

തുടർ കഥയാകുന്ന തീവണ്ടിയിലെ കുറ്റകൃത്യങ്ങൾ

തിരുവനന്തപുരം: തീവണ്ടി യാത്ര സുരക്ഷിതമോ? യാത്രയ്ക്ക് പൊതുജനം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തീവണ്ടിയുടെ സുരക്ഷ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. അനേകം ആളുകൾ കയറിയും ഇറങ്ങിയും ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് മുന്നോട്ട് നയം സൃഷ്ടിക്കുമ്പോഴും അതിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു.കഴിഞ്ഞ ദിവസം കേരള എക്സ് പ്രസ്സിൽ, മദ്യപൻ ഒരു യുവതിയെ തള്ളിയിട്ടപ്പോൾ എങ്ങനെ തീവണ്ടി യാത്ര മെച്ചം ഉള്ളതാണെന്ന് പൊതുജനം ചിന്തിച്ചു പോകും. കേരളത്തിൽ കൂടി കടന്നു പോകുന്ന എക്സ് പ്രസ്, പാസഞ്ചർ വണ്ടികളിൽ സിസിടിവി കാമറ സ്ഥാപിക്കാൻ […]
Read more

വേർപ്പെടുത്താൻ കഴിയാത്ത താളത്തിന്റെ രൂപം

അൽപ്പം സമയം മഴ കൊണ്ട് ഒരു യുവാവ് സംഗീതം ആസ്വദിക്കുവാണ്. അയാളെ പോലെ പ്രായ വിത്യാസമില്ലാതെ ഒഴുകുന്ന, നിർത്താതെ പെയ്യുന്ന ആഘോഷത്തിന്റെ പെരുംവെള്ളപ്പാച്ചിലിൽ അനേകം ചെറുപ്പക്കാർ ഇന്ന് ഒരാളുടെ താളവും, വരികളും പിന്തുടരുന്നു. ‘വേടൻ’ അതാണ് ആ നാമം. കുത്തിയൊഴുകുന്ന പുഴ പോലെ മലയാളിയുടെ നവ ആസ്വാദനത്തിന് ഭാവപകർച്ച നൽകുന്ന വ്യക്തിയായി മാറിയിരിക്കുന്നു. വേടൻ തിരസ്ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ താളവും, നൊമ്പരവും വരികളിൽ ആവാഹിച്ച് തൊടുത്തു വിടുമ്പോൾ അതു കേൾക്കുന്നവർ മാന്ത്രിക വലയത്തിനുള്ളിൽ മുന്നോട്ട് പോകുന്നു. ഇദ്ദേഹം പല […]
Read more

മമ്മൂട്ടിയെന്ന മലയാളിയുടെ വ്യക്തിഭാവങ്ങൾ

അനൂപ് ഏതു ഡ്രസ്സ്‌ ഇട്ടു വന്നാലും, കൂളിങ് ഗ്ലാസ്‌ അതി സൂക്ഷ്മമായി മിന്നിയാലും, കൈയുടെ ചലനം അൽപ്പം വ്യത്യാസം വന്നാലും പ്രേക്ഷകർ അത്ഭുതം എന്ന് മറുപടി പറയുന്ന ഒരു കാലഘട്ടത്തിന്റെ ചുരുക്കപ്പേരാണ് മമ്മൂട്ടി. മമ്മൂട്ടി അങ്ങനെ ആർക്കും എളുപ്പം കയറി ചെല്ലാൻ സാധിക്കാത്ത പുരുഷ കയറ്റിറക്കങ്ങളുടെ, പ്രായത്തെ തോൽപ്പിക്കുന്ന അനുഭവങ്ങളുടെ സാക്ഷി പത്രമാണ്. ഒരു തിരക്കഥ കിട്ടിയാൽ, അല്ലെങ്കിൽ അതിനപ്പുറം ടെക്നോളജി സ്വായത്ത മാക്കിയ ഒരു കൗതുകം നിറഞ്ഞ മനസ്സിന്റെ വെള്ളി വെളിച്ചമാണ്. യുവ നടൻമാർക്കു പോലും […]
Read more

സതീശനെ വെട്ടി കടിഞ്ഞാണ്‍ പിടിക്കാന്‍ അടൂര്‍ പ്രകാശ്

സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ നീക്കവുമായി യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. രാഹുല്‍ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അപവാദം അടക്കം ഇപ്പോഴുയർന്നിട്ടുള്ള വിഷയങ്ങളെ ഉപയോഗിച്ച് തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രകാശ്. വെറും എം.പി. മാത്രമായിരുന്ന അദ്ദേഹം യു.ഡി.എഫ്. കണ്‍വീനര്‍ ആയതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രസക്തിയേറി എന്ന കണക്കുകൂട്ടലാണ് ഒപ്പമുള്ളവർക്ക്. അതുകൊണ്ട് തന്നെ വീണുകിട്ടിയ സാഹചര്യം പരമാവധി ഉപയോഗിക്കാനുള്ള എല്ലാ വഴികൾ തേടുകയാണ് അവർ. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന എസ്.എന്‍.ഡി.പിയും വെള്ളാപ്പള്ളിയുമായി പ്രകാശിന് നല്ല ബന്ധമുണ്ട് എന്നതും ഉപയോഗിക്കാനാണ് നീക്കം. രാഹുല്‍ […]
Read more
Advertisement
WhiteswanTV Footer