പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി താലിബാൻ
കാബൂൾ: താലിബാൻ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചു. കുനാർ നദിയിൽ അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കാനാണ് അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടന്ന് വെറും ആഴ്ചകൾക്ക് ശേഷമാണ് താലിബാൻ ജലനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനം നടത്തിയത്. താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ജല–ഊർജ്ജ മന്ത്രാലയത്തിന്, കുനാർ നദിയിൽ ഡാം നിർമ്മാണം ഉടൻ ആരംഭിക്കാനും വിദേശ കമ്പനികളെ കാത്തിരിക്കാതെ പ്രാദേശിക സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ […]
Read more

