Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞത്ത് നടന്നത് കരാർ ലംഘനം തന്നെ, അനുമതി തേടിയത് കരാറിന് ശേഷം, KCയും വടിയെടുത്തു; പ്രതിക്കൂട്ടിലായി വിഡി സതീശനും സർക്കാരും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടുതൽ കത്തിപ്പടരുന്നു. എം.എസ്.സി. അഥവാ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനം തന്നെയെന്ന് പുറത്ത് വരുന്ന ഓരോ തെളിവുകളും വ്യക്തമാക്കുന്നു. 2015-ലെ കരാർ പ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാമെങ്കിലും അതിന് അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംസ്ഥാനസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം എന്ന നിബന്ധന പ്രധാനമാണ്.

എന്നാൽ എം.എസ്.സി.യുമായുള്ള ഓഹരി പങ്കാളിത്തത്തിന് അനുമതി തേടി ബുധനാഴ്ചയാണ് അദാനി ഗ്രൂപ്പ് സംസ്ഥാന തുറമുഖവകുപ്പ് സെക്രട്ടറിക്ക് കത്തു നൽകിയത്. തുറമുഖ നടത്തിപ്പിന് എം.എസ്.സിയുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി ജൂൺ 29-ന് കരാറുണ്ടാക്കിയിട്ടുണ്ടെന്നും അതിന് അനുമതി നൽകണമെന്നുമാണ് ജൂലൈ ഒന്നിന് നൽകിയ കത്തിലുണ്ട്. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ ‘മുന്‍ഡി ലിമിറ്റഡ്’ ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.

നിലവിൽ അദാനി നടത്തിയിരിക്കുന്നത് പച്ചയായ കരാർ ലംഘനം തന്നെയാണ്. സംസ്ഥാന സർക്കാരിനെ അറിയിക്കാതെയും മുൻകൂട്ടി അനുമതി വാങ്ങാതേയുമാണ് അവർ മുന്നോട്ട് പോയത്. ഓഹരി കൈമാറ്റത്തിന് സെബിയുടെ അനുമതി ആവശ്യമില്ലെന്നിരിക്കെ, അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചുകൊണ്ട് സെബിക്ക് കത്ത് നൽകിയത് സംശയമുനയിലാണ്. ഇനി ഏറ്റവും നിർണായകമാകുക സംസ്ഥാന സർക്കാരിന്റെ നിലപാടാണ്. നിലവിലെ നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗൗതം അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. എന്നാൽ കേവലം അതൃപ്തി അറിയിക്കുന്നതിൽ ഒതുങ്ങേണ്ട വിഷയമല്ലിത്. എം.എസ്.സി. നിക്ഷേപം രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിൽ ഒരു കണ്ണിൽ പൊടിയിടലായി ഇതിനെ വ്യാഖ്യാനിക്കാം. മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ സർക്കാർ വിശദീകരണം ആവശ്യപ്പെടും. വിദേശനിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിയും ആവശ്യമാണ്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടും പ്രധാനമാകും.

പൊതുതാത്‌പര്യം സംരക്ഷിച്ചു മാത്രമേ അദാനി പോർട്‌സിന്റെ ഓഹരി കൈമാറ്റംചെയ്യാവൂ എന്നതാണ് കരാർവ്യവസ്ഥ. വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിക്ക് നടത്തിപ്പവകാശമുള്ള പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആണ്. ആ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് അവസരസമത്വം ഉറപ്പാക്കേണ്ടതുണ്ട്. എം.എസ്‌.സി. വിഴിഞ്ഞത്തിന്റെ ഓഹരി കൈവശമാക്കിയാൽ തുറമുഖം അവരുടെ കുത്തകയായി മാറുമോ എന്നതാണ് പ്രതിപക്ഷം പ്രധാനമായും ചോദിക്കുന്ന ചോദ്യം. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചനയോ ഇല്ലാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ കൈമാറിയത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വിഴിഞ്ഞത്തെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ എന്നും വിഡി സതീശൻ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു.

ഒരു ആ​ഗോള ഭീമൻ തന്നെയാണ് എംഎസ് സി. അവർക്ക് തുറമുഖാധിഷ്ഠിത വ്യാപാരത്തിലും ആഗോള ശൃംഖലയുണ്ട്. കണ്ടെയ്‌നർ ഫ്രെയ്റ്റ് സർവീസ്, വെയർഹൗസുകൾ, ലജിസ്റ്റിക് കമ്പനികൾ, ട്രക്ക് സർവീസ് തുടങ്ങിയ മേഖലകളിലെല്ലാം അവരുടെ സാന്നിധ്യമുണ്ട്. ഇന്ത്യയിൽ തന്നെ ഇത് MSC ഏറ്റെടുക്കുന്ന മൂന്നാമത്തെ തുറമുഖമാണ്. പതിമൂവായിരം കോടിയുടെ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം എന്ന ലേബലുള്ള ഈ കരാർ സംസ്ഥാനത്തിന്റെ വികസന മുഖം തന്നെ മാറ്റിമറിക്കും എന്നതാണ് അനുകൂലിക്കുന്നവരുടെ പ്രധാന വാദം. എന്നാൽ ഈ വികസനം കൊണ്ട് നേട്ടമുണ്ടാക്കുക ആരാണെന്നത് കണ്ടറിയണം. ഒടുവിൽ കേരളത്തിന്റെ മണ്ണിൽ ഒരു വിദേശ കമ്പനിയുടെ തുറമുഖം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരിക്കണം.

വിഴിഞ്ഞം കേന്ദ്രമാക്കി കേരളത്തിലും കരയിലും കടലിലും കമ്പനിയുടെ സർവാധിപത്യമുണ്ടായാൽ അത് രാജ്യത്തിന്റെ വ്യാവസായിക താത്‌പര്യങ്ങൾക്ക് എതിരാകും. മിഷൻ സമുദ്ര വഴി കേരളത്തെ സമുദ്രവ്യാപാരരംഗത്ത് വമ്പൻ ശക്തിയാക്കി മാറ്റാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ തുടങ്ങിയവ വിഴിഞ്ഞത്ത് ലജിസ്റ്റിക്, വെയർഹൗസ് സംരംഭം തുടങ്ങാൻ തയ്യാറെടുത്തുകഴിഞ്ഞു. ആഗോളവമ്പൻമാർ വിപണി കൈയടക്കിയാൽ മറ്റുള്ള സംരംഭകർ വിഴിഞ്ഞം മുൻനിർത്തി കേരളത്തിൽ നിക്ഷേപത്തിന് എത്തുമോയെന്നതും ആശങ്കയാണ്.

വിഷയത്തിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു കഴിഞ്ഞു. കെസി വേണു​ഗോപാലിന്റെ അതിരൂക്ഷ ഭാഷയിലുള്ള വിമർശനം ഹൈക്കമാൻഡിന്റെ തന്നെ സ്വരമാണ്. കേരളം ഭരിക്കുന്നത് ബിജെപിയാണോ അദാനിയാണോ എന്ന് വരെ കെസി ചോദിക്കുമ്പോൾ UDF സർക്കാരും പ്രതിക്കൂട്ടിലാവുകയാണ്.

അനുമതി പഠനത്തിനു ശേഷം മാത്രമേ സാധ്യമാകൂ. ഓഹരി കൈമാറ്റത്തിൽ തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (വിസിൽ) റിപ്പോർട്ടും പരിഗണിക്കും. നിശ്ചിതസമയത്തിനകം അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയം.

അറബിക്കടലിലെ തന്ത്രപ്രധാന കേന്ദ്രം എന്ന നിലയിൽ രാജ്യ സുരക്ഷയുടെ ഒരു പ്രധാന മുനമ്പാണ് വിഴിഞ്ഞം. കര, നാവിക, വ്യോമസേനകളും കോസ്റ്റ്ഗാർഡും കേന്ദ്രങ്ങളൊരുക്കാൻ ലക്ഷ്യമിടുന്നുണ്ട്. ദേശീയ ആസൂത്രണകമ്മിഷൻ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി തയ്യാറാക്കിയ മാർഗരേഖയനുസരിച്ചാണ് 2015-ൽ വിഴിഞ്ഞം തുറമുഖ കരാർ നിലവിൽ വന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ആദ്യ കരാറിൽത്തന്നെ ഓഹരി കൈമാറ്റ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024-ൽ സംസ്ഥാന സർക്കാർ സപ്ലിമെന്ററി കരാർ ഒപ്പിട്ടു. 2028-ൽ രണ്ടും മൂന്നുംഘട്ട നിർമാണം പൂർത്തിയാക്കണമെന്നും നിർമാണത്തിലെ കാലതാമസം കണക്കാക്കാതെ 2034 മുതൽ സംസ്ഥാനത്തിന് വരുമാനം നൽകണമെന്നുമുള്ള വ്യവസ്ഥകൾ കൂട്ടിച്ചേർത്തു. നിർമാണം വൈകിയതിൽ അദാനി ഗ്രൂപ്പിൽനിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

Advertisement
WhiteswanTV Footer