കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ ലഹരിവിരുദ്ധ ജനകീയ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി. സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ബഹുജന റാലി സംഘടിപ്പിച്ചത്. ഓപ്പറേഷൻ തൂഫാനിലൂടെ പെരുമ്പാവൂരിൽ വലിയ തോതിൽ ലഹരിവസ്തുക്കൾ പിടികൂടിയതിന് പിന്നാലെയാണ് ബോധവത്കരണ പരിപാടികൾ ആരംഭിച്ചത്.
അതിഥി തൊഴിലാളികളെ മറയാക്കി ലഹരി വിൽപ്പന വ്യാപകമാണെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പെരുമ്പാവൂരിൽ ജനകീയ ചെറുത്തുനിൽപ്പിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി ആഭ്യന്തര മന്ത്രി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും സന്ദർശിച്ച് സാഹചര്യം വിലയിരുത്തും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.




