Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Trending News

ആഹാ… എന്നാൽ എനിക്കും പരീക്ഷിക്കണം! സോഷ്യൽ മീഡിയ കീഴടക്കി 80’s ട്രെൻഡ്, വിന്റേജ് ലുക്കിൽ ചെന്നിത്തലയും ശിവൻകുട്ടിയും; ഇതാ കിടിലൻ 80’s ട്രെൻഡ് പ്രോംപ്റ്റുകൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ മാത്രം! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കോ ഇൻസ്റ്റാ​ഗ്രാമോ തുറന്നാൽ എല്ലാവരും ഒരു 40 കൊല്ലം മുമ്പത്തെ സ്റ്റൈലിലാണ്. ട്രെൻഡിങ്ങായി പഴയകാലത്തെ ഫാഷനും സ്റ്റൈലും. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയില്‍ നല്‍കുന്ന ‘What would I look like in […]
Read more

ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്; കൊച്ചു ശൈഖയ്ക്ക് അമ്മാവൻ നൽകിയ സർപ്രൈസ്

ഇഷ്ടമുള്ളൊരു സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷം സ്വാഭാവികമാണ്. എന്നാല്‍ സമ്മാനമായി ലഭിക്കുന്നത് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷിയാണെങ്കിലോ? അബുദാബിയില്‍ നടന്ന പരുന്തുകളുടെ ലേലത്തിനിടെ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ പരുന്തിന്റെ പ്രത്യേകത എന്താണെന്നല്ലേ, പറയാം… ഒരു അപൂര്‍വ ഇനം പരുന്തിന് എത്ര വരെ വില പോകും എന്ന് നിങ്ങൾക്ക് ഊഹിക്കാമോ? ഈ വര്‍ഷത്തെ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷനില്‍ വില്‍പ്പനയ്‌ക്കെത്തിയ ഈ പരുന്ത് വിറ്റുപോയത് 2.1 മില്യണ്‍ ദിര്‍ഹത്തിനാണ്. അതായത് […]
Read more

‘ഞാന്‍ റൊണാള്‍ഡോ ആരാധകന്‍’; സഹോദരി എല്‍മയെ കണ്ട് മുഖ്യമന്ത്രി- VIDEO

കോഴിക്കോട്: കേരളത്തിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും അതില്‍ ഒരാള്‍ താനാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയില്‍, മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്‌നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഈ വലിയ സ്‌നേഹസന്ദേശം എല്‍മ തീര്‍ച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കി.’- എല്‍മയ്‌ക്കൊപ്പമുള്ള വിഡിയോ സഹിതം വി ഡി […]
Read more

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് മാനസികസമ്മർദ്ദം മൂലം, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല’; മാപ്പ് പറഞ്ഞ് പെൺകുട്ടി

കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി. മനപ്പൂർവം ചെയ്തതല്ലെന്നും ജോലി സംബന്ധമായ നിരാശയ്ക്കിടെ അറിയാതെ കാലുതട്ടിയതാണെന്നുമാണ് പെൺകുട്ടിയുടെ വിശദീകരണം. എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപമുള്ള ‘മൈഥിലി’ എന്ന കെട്ടിടത്തിന്റെ മുന്നിലിട്ട പൂക്കളമാണ് പെൺകുട്ടി തട്ടിത്തറിപ്പിച്ചത്. കെട്ടിടത്തിലെ സ്ഥാപനങ്ങൾ ചേർന്ന് ഉത്രാടനാളിൽ ഒരുക്കിയ പൂക്കളമാണ് അലങ്കോലപ്പെട്ടത്. ജീവനക്കാർ ഉച്ചയൂണ് കഴിക്കാൻ പോയ സമയത്ത് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സംഭവത്തിൽ ബിഎൻഎസ് 192 […]
Read more

മൂന്ന് ദിവസം പ്രളയ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 6 വയസുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: വടക്കൻ നേപ്പാളിൽ കനത്ത നാശംവിതച്ച പ്രളയത്തിനും മണ്ണിടിച്ചിലിനും പിന്നാലെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ വാർത്തകൾ പുറത്ത് വരുന്നു. മൂന്ന് ദിവസത്തോളം ചെളിക്കും കെട്ടിടാവശിഷ്ടങ്ങൾക്കും അടിയിൽ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തിരിക്കുകയാണ്. ദുരന്തബാധിത മേഖലയായ രസുവ ജില്ലയിലെ തിമൂരെയിൽ നിന്നാണ് നേപ്പാൾ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഭോട്ടെ കോശി നദിയിലെ പ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ടുപോയവർക്കായി നടത്തിയ തിരച്ചിലിനിടെയാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്ത് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് […]
Read more

ഭീകര പ്രളയത്തിലും തകരാതെ വീട്, ബാൽക്കണിയിൽ ഞെട്ടലോടെ കുടുംബം- VIDEO

കഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ അതിജീവിക്കുകയായിരുന്നു. വീടിന്റെ മുകളിലെ ബാൽക്കണിയിൽ മൂന്നുപേർ വെള്ളം വരുന്നത് നോക്കി രണ്ടാംനിലയുടെ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. പ്രളയത്തിനു ശേഷം വീടിനും വീട്ടുകാർക്കും എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചോദ്യവും […]
Read more

കുറുപ്പിനെ തേടി വീണ്ടും കേരള പൊലീസ്, ഇന്റർപോളിനെ ബന്ധപ്പെട്ട് ചെന്നിത്തല; ബ്രൂണെയിലെ ആ മനുഷ്യൻ ആരാണ്? ട്രോളുകളിലും കുറുപ്പ് മയം

നാല് പതിറ്റാണ്ടിലേറെയായി കേരള പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ചാക്കോ വധക്കേസിലെ മുഖ്യപ്രതി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മലയാളത്തിലെ സകല മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഇപ്പോൾ അതിന്റെ പുറകെയാണ്. വാർത്തകളിൽ ഇന്നലെ മുതൽ ഇത് തന്നെയാണ് ബ്രേക്കിങ്. ഇനി സോഷ്യൽ മീഡിയയിലേക്ക് വന്നാൽ ട്രോളുകളുടെ പൂരമാണ്. ഇന്‍സ്റ്റഗ്രാമിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും സുകുമാരക്കുറുപ്പിനെ കേന്ദ്രീകരിച്ച് നിര്‍മ്മിച്ച എ.ഐ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്. അത്യാധുനിക എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഇത്തരം ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ […]
Read more

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; പരിഹാസവുമായി കോൺ​ഗ്രസ്

റായ്പുര്‍: മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടാതിരിക്കാന്‍ താന്‍ നാരങ്ങ മുറിച്ച് മഴ മാറ്റിനിര്‍ത്തിയെന്ന അവകാശവാദവുമായി ബിജെപി എംപി. ഛത്തീസ്ഗഡിലെ കാങ്കര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ഭോ​ഗ്‌രാജ് നാഗിന്റെ പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവം വൈറലായതോടെ ബിജെപി അന്ധവിശ്വാസ പാര്‍ട്ടി ആണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭോ​ഗ്‌രാജ് ഈ കഴിവ് ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം കുറയ്ക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിലെ ലാല്‍ രഘുവീര്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന ‘മഹ്താരി വന്ദന സമ്മാന്‍’ ചടങ്ങിനിടയിലാണ് സംഭവം. […]
Read more

റീലിന് വേണ്ടി ക്രൂരത! ട്രെയിനിന് കല്ലെറിഞ്ഞ് പൊട്ടിച്ചിരിച്ച് യുവാവ്, ഒടുവിൽ മാപ്പ് പറച്ചിൽ- VIDEO

മുംബൈ: നവി മുംബൈയിൽ ഒടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുകയും അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത യുവാവ് വീഡിയോ വൈറലായതിനെ തുടർന്ന് മാപ്പുപറഞ്ഞു. റീൽ നിർമിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും കല്ല് ട്രെയിനിലേക്കല്ല, വശത്തേക്കാണ് എറിഞ്ഞതെന്നുമാണ് യുവാവിന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യുവാവ് കൈകൂപ്പി ജനങ്ങളോട് ക്ഷമ ചോദിക്കുന്നത് കാണാം. നല്ല തിരക്കുള്ള ട്രെയിനിന് നേരെയായിരുന്നു ഇയാളുടെ ക്രൂരത. ദിഘയിലെ റെയിൽവേ ട്രാക്കിന് സമീപം നിൽക്കുന്ന യുവാവ് […]
Read more

തരം​ഗമായി മോഹൻലാലും സഞ്ജുവും ഒന്നിച്ചഭിനയിച്ച പരസ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം ശ്രദ്ധേയമാകുന്നു. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രൊമോ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു മില്യണിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ് നേടിയ വീ‍ഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പ്രമേയം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix