Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Trending News

സംഘപരിവാർ അജണ്ട’; പിഎം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രമേയം

മലപ്പുറം: പിഎം ശ്രീ (PM SHRI) പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ഫെഡറൽ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതും വിദ്യാഭ്യാസ മേഖലയിലൂടെ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് പദ്ധതിക്ക് പിന്നിലെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും, വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും പ്രമേയത്തിൽ പറയുന്നു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും […]
Read more

പായയിൽ പൊതിഞ്ഞ മൃതദേഹം; ദുരൂഹതയ്ക്ക് വിരാമം

ഇരിട്ടി: വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹസദൃശ വസ്തുവിനെ ചൊല്ലിയുണ്ടായ ദുരൂഹതയ്ക്ക് ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വ്യക്തതയെത്തി. ശവപ്പെട്ടിക്കൊപ്പം കണ്ടെത്തിയ വസ്തു മനുഷ്യശരീരാവശിഷ്ടങ്ങളാണെന്നും, അത് നേരത്തെ അതേ കല്ലറയിൽ സംസ്കരിച്ച വ്യക്തിയുടെ അവശിഷ്ടങ്ങളാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പുതിയ മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിലുള്ള വസ്തു ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും പ്രദേശവാസികൾക്കിടയിലും ആശങ്കയും സംശയങ്ങളും ഉയർന്നിരുന്നു. സെമിത്തേരി നവീകരിച്ച സമയത്ത് കല്ലറകളുടെ […]
Read more

ഹൈക്കോടതി ഉത്തരവ്;കുംഭ മേള വൈറൽ പെൺകുട്ടിക്ക് ഇനി പോലീസ് കാവൽ

കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ യുവതിക്ക് നേരെ ജീവന് ഭീഷണി ഉയർന്ന സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. തന്നെ ലക്ഷ്യമിട്ട് ഭീഷണികളും അപമാനകരമായ സന്ദേശങ്ങളും തുടർച്ചയായി ലഭിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി, യുവതിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട പൊലീസ് അധികാരികൾക്ക് നിർദേശം നൽകി. ഇതിനിടെ, യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് […]
Read more

ലഹരി ഉപയോ​ഗം, കുട്ടികളെ ചൂഷണം; തൊപ്പിയെ ഓപ്പറേഷൻ തൂഫാനിൽ തൂക്കണമെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ. നിഹാദിന്റെ എംആർഎസ് ഗ്യാങ്ങിൽ ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ജാസിയും ഷമീറുമാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കുറച്ച് ദിവസങ്ങളായി ഇവർ തമ്മില്‌‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങളുടെ ബാക്കിയാണിതും. തൊപ്പി എംഡിഎംഎ ഉപയോഗിക്കുന്നുവെന്നും പ്രായപൂർത്തിയാവാത്തവരെ വരെ ചൂഷണം ചെയ്യുന്നുവെന്നും തുടങ്ങിയ അതി ഗുരുതമാരമായ ആരോപണങ്ങളാണ് ഇവർ ലൈവ് സ്ട്രീമിൽ ഉന്നയിക്കുന്നത്. നിഹാദിൻറെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വിഡിയോയും പുറത്തുവിട്ടിരുന്നു. ഇതോടെ വിഷയം […]
Read more

പർവതങ്ങൾക്കിടയിൽ അന്യഗ്രഹജീവികളുടെ രഹസ്യതാവളങ്ങൾ; വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോ​ഗസ്ഥൻ

വാഷിങ്ടൺ: പര്‍വതനിരകള്‍ക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന അന്യഗ്രഹജീവി രഹസ്യ താവളങ്ങള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി വിവാദ യുഎസ് സൈനിക പദ്ധതിയില്‍ പങ്കെടുത്ത മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. മുന്‍ ആര്‍മി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ ലിന്‍ ബുക്കാനനാണ് ഒരു പോഡ്കാസ്റ്റില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ശീതയുദ്ധകാലത്ത് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പരീക്ഷിച്ചിരുന്ന ‘റിമോട്ട് വ്യൂയിങ്’ സാങ്കേതികവിദ്യയിലൂടെയാണ് ഇവ കണ്ടെത്തിയതെന്നാണ് വാദം. അലാസ്‌കയിലെ മൗണ്ട് ഹെയ്‌സ്, ഓസ്ട്രേലിയയിലെ മൗണ്ട് സീല്‍, സിംബാംബ്വെയിലെ മൗണ്ട് ന്യായന്‍ഗാനി, സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലുള്ള പിരണീസ് പര്‍വതനിരകള്‍ എന്നിവിടങ്ങളിലാണ് 4 […]
Read more

കാനഡ ഇന്ത്യൻ കോളനിയായി മാറുന്നു; ഡാൻസ് വീഡിയോക്ക് താഴെ കനത്ത ട്രോളുകൾ- VIDEO

ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നടന്ന ഒരു ഇന്ത്യൻ സാംസ്കാരിക പരിപാടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വംശീയ അധിക്ഷേപവും കുടിയേറ്റ വിരുദ്ധ ചർച്ചകളും പുകയുന്നു. നൂറുകണക്കിന് ഇന്ത്യക്കാർ പരമ്പരാഗത സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നതും ഇന്ത്യൻ ഭക്ഷണസ്റ്റാളുകൾ ആസ്വദിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിൽ. പൊതുസ്ഥലത്തു നടന്ന ആഘോഷത്തിന്റെ വീഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് വിവാദപരമായ അടിക്കുറിപ്പോടെ പങ്കുവെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ‘കാനഡ ഇപ്പോൾ ഒരു ഇന്ത്യൻ കോളനിയായി മാറിയിരിക്കുകയാണ്… ഇത് അനുവദിക്കരുത്’ എന്നായിരുന്നു കുറിപ്പ്. […]
Read more

ഇന്ത്യക്കാർ നശിച്ചു പോകട്ടെ, ഇവിടെ നിന്ന് ഇറങ്ങിപ്പോകൂ…. ഇന്ത്യൻ പതാക വലിച്ചുകീറി അമേരിക്കൻ യുവാവ്

യുഎസിലെ ടെക്സാസിൽ ഇന്ത്യൻ പതാക വലിച്ചുകീറി യുവാവിൻറെ പ്രതിഷേധം. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകണമെന്ന ആവശ്യവുമായി, ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ട് പതാക വലിച്ചുകീറുന്ന യുവാവിൻറെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റും നിൽക്കുന്ന ആളുകൾ ഇയാളെ പ്രോത്സാഹിപ്പിക്കുന്നതും കാണാം. വിഡിയോ വൈറലായതിന് പിന്നാലെ, കുടിയേറ്റത്തെ കുറിച്ചും ഇന്ത്യാ-യുഎസ് ബന്ധത്തെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ടെക്സാസിലെ ഫ്രിസ്കോ സിറ്റി ഹാളിന് സമീപമാണ് സംഭവം. ഇന്ത്യൻ വംശജരായ ധാരാളം ആളുകൾ താമസിക്കുന്ന […]
Read more

ആരാധകനെ തൂക്കിയെടുത്ത രാംചരണിന്റെ ബോഡി​ഗാർഡ്; ശമ്പളം 4 ലക്ഷം- VIDEO

‘പെഡ്ഡി’യുടെ പ്രമോഷൻ ചടങ്ങിനിടെ രാംചരണും ജാൻവി കപൂറും ഇരുന്ന സ്ഥലത്തേക്ക് ഇടിച്ചു കയറാൻ ശ്രമിച്ച ആരാധകരിലൊരാളെ അംഗരക്ഷകൻ തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് നിർത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാംചരണിൻറെ അംഗരക്ഷകനായ കെവിൻ കുന്തയായിരുന്നു ആ സൂപ്പർ മാൻ. പൊതുപരിപാടികളിലെല്ലാം കുന്ത രാംചരണിനൊപ്പം ഉണ്ടാകും. ഗാംബിയക്കാരനായ കെവിൻ ഇറ്റലിയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. രാജ്യാന്തര പ്രഫഷനൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫൈറ്റർ കൂടിയാണിദ്ദേഹം. അബ്ദു കാദിർ സോവ് എന്നാണ് കെവിൻറെ യഥാർഥ പേര്. റസ്​ലിങ് രംഗത്ത് ‘മാമ ലാമിൻ’ എന്നാണ് കെവിൻ […]
Read more

‘ഞാൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ല’; മന്ത്രിക്ക് ആളുമാറി; വീണ്ടും ട്രോളുമായി ശങ്കു- Viral Video

അംഗണവാടിയിൽ ബിരിയാണി ചോദിച്ച് വൈറലായ ബിർണാണി ശങ്കു എന്ന തൃജൽ എസ് സുന്ദർ വീണ്ടും രം​ഗത്ത്. ഇത്തവണ ബിരിയാണിയല്ല വിഷയം, ആളുമാറിയ മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയാണ് ശങ്കുവിൻറെ പുതിയ വിഡിയോ. ശങ്കു ചവറയിൽ നിന്നുള്ള മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പറയുന്നത്. എന്നാൽ താൻ രാധമണി ചേച്ചിയുടെ കൊച്ചുമോനല്ലെന്നാണ് വീഡിയോയിൽ ശങ്കു പറയുന്നത്. ‘അവനെ എനിക്ക് ഇഷ്ടാ… ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവൻ ചവറയിലെ നമ്മുടെ […]
Read more

നാളെ മാനത്ത് നോക്കാന്‍ മറക്കല്ലേ, ആകാശ വിസ്മയം; ബ്ലൂ മൂണും മൈക്രോ മൂണും ഒന്നിച്ചെത്തുന്നു

നാളെ ആകാശത്ത് നോക്കിയാൽ ചന്ദ്രവിസ്മയം കാണാം. വാനനിരീക്ഷകരെ കാത്തിരിക്കുന്നത് അപൂർവ ആകാശവിസ്മയം. ഒരേ കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൂർണചന്ദ്രന്മാർ പ്രത്യക്ഷപ്പെടുന്ന ‘ബ്ലൂ മൂൺ’ പ്രതിഭാസമാണ് നാളെ നടക്കുക. എന്നാൽ ഇത്തവണത്തെ ചന്ദ്രന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഇത് 2026ലെ ഏറ്റവും ചെറിയ പൂർണചന്ദ്രനായ ‘മൈക്രോമൂൺ’ കൂടിയാണിത്. ഒരു കലണ്ടർ മാസത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ് സാധാരണയായി ‘ബ്ലൂ മൂൺ’ എന്ന് വിളിക്കുന്നത്. ഒരു പൂർണചന്ദ്രനിൽ നിന്ന് അടുത്ത പൂർണചന്ദ്രനിലേക്കുള്ള ചാന്ദ്ര ചക്രം ഏകദേശം 29.5 ദിവസമാണ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix