Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Trending News

ആളുകള്‍ നോക്കിനില്‍ക്കെ കക്കരിക്കയ്ക്ക് പച്ച പെയിന്റടിച്ച് വില്‍ക്കാന്‍ വെച്ച് സ്ത്രീകള്‍- VIDEO

കക്കരിക്ക കയ്യില്‍ കിട്ടിയാല്‍ ഇനിയൊന്ന് കഴുകി നോക്കിയേക്ക്. കതിഹാര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ അങ്ങനൊരു സംഭവമുണ്ടായി. യാത്രക്കാര്‍ക്ക് വില്‍ക്കുന്നതിനായി വച്ച കക്കിരിക്കയില്‍ കടും പച്ച നിറം കലര്‍ത്തുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പിന്നാലെ ആര്‍പിഎഫ് ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. വിഡിയോ വൈറലായതിന് പിന്നാലെ, ദൃശ്യങ്ങളിലുള്ള സ്ത്രീയുള്‍പ്പെടെ ഒമ്പത് വനിതാ കച്ചവടക്കാരെ ചോദ്യം ചെയ്യലിനായി ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. രണ്ട് സ്ത്രീകള്‍ പ്ലാറ്റ്ഫോമിലിരുന്ന് തൊലി കളഞ്ഞ കക്കിരിക്കകളില്‍ കടും പച്ചനിറത്തിലുള്ള രാസവസ്തു തേച്ചുപിടിപ്പിക്കുന്നത് വിഡിയോയില്‍ വ്യക്തമായി […]
Read more

ഫാഷൻ ലോകത്തെ ഞെട്ടിക്കുന്ന ‘റോങ് ഷൂ തിയറി’; മാച്ചിങ് ഔട്ട്, മിസ്മാച്ചിങ് ഇൻ

വസ്ത്രത്തിന് ചേരുന്ന നിറത്തിലുള്ള ബാഗും ചെരുപ്പും തിരഞ്ഞെടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്ന ശീലം നമുക്കിടയിൽ പണ്ടേയുള്ളതാണ്. ഓരോ വസ്ത്രത്തിനും ഇണങ്ങുന്ന ആക്സസറീസും ചെരുപ്പും തേടി കടകൾ തോറും കയറിയിറങ്ങുന്നവരാണെങ്കിൽ ആ ശീലങ്ങളൊക്കെ മാറ്റാൻ സമയമായിരിക്കുന്നു. ഫാഷൻ ലോകം ഇപ്പോൾ ‘മാച്ചിങ്’ എന്ന പരമ്പരാഗത രീതി ഉപേക്ഷിച്ച് ‘മിസ്മാച്ചിങ്ങിന്റെ’ പിന്നാലെയാണ്. വിദേശ രാജ്യങ്ങളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമാകുന്ന ‘റോങ് ഷൂ തിയറി’ എന്ന പുത്തൻ ട്രെൻഡിനെക്കുറിച്ചാണ് ഫാഷൻ പ്രേമികൾക്കിടയിലെ സംസാരവിഷയം. ധരിക്കുന്ന വസ്ത്രത്തിന് ഒട്ടും യോജിക്കാത്ത തരത്തിലുള്ള ചെരിപ്പുകൾ […]
Read more

ഗോളടിച്ചും അടിപ്പിച്ചും മോദിയുടെ ഫുട്‌ബോള്‍ കളി- VIDEO

ഗാങ്ടോക്: സിക്കിം സന്ദർശനത്തിന്റെ ഭാഗമായി യുവതാരങ്ങൾക്കൊപ്പം ഫുട്ബോൾ കളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ സിക്കിമിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50–ാം വാർഷികത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഫുട്ബോൾ കളി. നീലനിറത്തിലുള്ള സ്പോർട്സ് ജാക്കറ്റ് ധരിച്ച് ഗോൾ നേടുന്ന മോദിയുടെ ദ‍ൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായി. ഗോളടിച്ച ശേഷം കുട്ടികൾക്കൊപ്പം ആഘോഷിക്കുന്ന മോദിയേയും കാണാം. ഗാങ്ടോക്കിൽ മനോഹരമായ പ്രഭാതത്തിൽ സിക്കിമിലെ എൻറെ യുവസുഹൃത്തുക്കളോടൊപ്പം ഫുട്‌ബോൾ കളിക്കുന്നത് ഊർജം നൽ‍കുന്നുവെന്നാണ് […]
Read more

പാമ്പുണ്ടോ? പിടിക്കാൻ പൂച്ച സാർ റെഡിയാണ്;സോഷ്യൽ മീഡിയയിൽ വൈറലായി നമ്മുടെ പൂച്ച സാർ

കേരളത്തിൽ വേനൽ കടുക്കുന്നതോടെ ചൂട് സഹിക്കവയ്യാതെ മാളങ്ങളിൽ നിന്നും പാമ്പുകൾ വീടിനുള്ളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങുന്നത് പതിവാകുകയാണ്. പാമ്പ് കടിയേറ്റുള്ള മരണങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്കിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു പുതിയ താരം ഉദിച്ചുയരുന്നത് മറ്റാരുമല്ല, നമ്മുടെ പൂച്ച സാർ തന്നെ! പാമ്പിനെ കണ്ടാൽ പേടിച്ച് ഓടുന്നവരല്ല, മറിച്ച് തന്റേടത്തോടെ നേരിടുന്ന ഈ പൂച്ചകളുടെ വിഡിയോകളും വാർത്തകളുമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തരംഗമാകുന്നത്. ആറ്റിങ്ങലിൽ വീട്ടിൽ കയറാൻ ശ്രമിച്ച എട്ട് അണലികളെയാണ് ഒരു സംഘം പൂച്ചകൾ […]
Read more

പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചു കൊന്നത് 8 പാമ്പുകളെ!

തിരുവനന്തപുരം: വളര്‍ത്തുപൂച്ച പാമ്പിനെ കൊല്ലുന്ന സംഭവങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഇതല്‍പ്പം വ്യതസ്തമായൊരു കഥ. ഇവിടെയൊരു അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കൊന്ന് തള്ളിയത് ഒന്നും രണ്ടുമല്ല, എട്ടോളം പാമ്പുകളെ. ഇത് കണ്ട് ഞെട്ടിയിരിക്കുകയാണ് കുടുംബം. ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം. തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടില്‍ നിഷയുടെ വളര്‍ത്തു പൂച്ചകളാണ് ഈ വീരന്മാര്‍. ഒരു മണിക്കൂറിനുള്ളില്‍ അമ്മപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്ന് എട്ടു പാമ്പുകളെയാണ് പിടികൂടിയത്. അതും അണലികളെ. വീട്ടുകാര്‍ വിളിച്ചു വരുത്തിയ പാമ്പുപിടിത്തക്കാരന്‍ […]
Read more

ഫ്‌ളവര്‍ ബോളെറിഞ്ഞ് ആരാധകന്‍, ബോംബെന്ന് കരുതി ഇറങ്ങിയോടി വിജയ്- VIDEO

ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അരങ്ങേറിയത് നാടകീയരം​ഗങ്ങൾ. സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലേക്ക് വന്നുകൊണ്ടിരുന്ന വിജയ്ക്ക് നേരെ ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ ബോംബാണെന്ന് കരുതി തെറ്റിദ്ധരിച്ച് ഭയന്ന് സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്ന വാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു. അതിനിടയിലേക്കാണ് ഒരു ആരാധകൻ ഫ്ളവർ ബോളെറിയുന്നത്. ഉടൻ […]
Read more

ഗ്യാസ് സിലിണ്ടര്‍ തന്നാല്‍ ഒരു മാസത്തേക്ക് ഫ്രീ ബിരിയാണി! വമ്പന്‍ ഓഫറുമായി ഹോട്ടല്‍

ബെം​ഗളൂരു: കടുത്ത പാചകവാതക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ ഹോട്ടൽ മേഖലയാണ് കൂടുതൽ ദുരിതത്തിൽ. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ക്രിയാത്മകവുമായ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൊസൂരിലെ ‘ഈറോഡ് എമ്മിസ് മെസ്’. തങ്ങൾക്ക് പാചകം ചെയ്യാൻ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ ബിരിയാണിയാണ് ഹോട്ടൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ​ഗ്യാസില്ലാതെ ഹോട്ടൽ പൂട്ടേണ്ട അവസ്ഥ വന്നപ്പോഴാണ് ഹോട്ടലുടമ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഒരു സിലിണ്ടർ നൽകിയാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഒരു […]
Read more

പുത്തന്‍ ടാറ്റൂ അടിച്ച് വിരാട് കൊഹ്ലി; ഐപിഎല്ലില്‍ സ്റ്റൈല്‍ മാറും

ബെം​ഗളുരു: പുതിയൊരു ഐപിഎൽ സീസണ് നാളെ കൊടിയുയരും. അതിനിടെ ആരാധകർക്ക് സർപ്രൈസുമായി എത്തിയിരിക്കുകയാണ് സൂപ്പർ താരം വിരാട് കോഹ്‌ലി. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിന് മുൻപ് തന്റെ ജീവിതയാത്രയെ അടയാളപ്പെടുത്തുന്ന പുതിയ ‘ഫുൾ സ്ലീവ് ടാറ്റു’ ആണ് ആ സർപ്രൈസ്. ‘ഏലിയൻസ് ടാറ്റു ഇന്ത്യ’ സ്റ്റുഡിയോയിൽ വെച്ച് ചെയ്ത ഈ ടാറ്റു വിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. View this post on Instagram A post shared by Aliens […]
Read more

എടുത്തത് പ്രീ വെഡ്ഡിങ് ഷൂട്ട്, അവസാനം ക്രൈം ത്രില്ലര്‍! VIDEO

ഒരു വിചിത്രമായ പ്രീ വെഡ്ഡിങ് ഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ. കാരണം ഇത് കണ്ടാൽ ഒരു ക്രൈം ത്രില്ലർ സിനിമയുടെ ഷൂട്ടിങ് ആണെന്നേ പറയൂ. ആഴം കുറഞ്ഞ ചെളിക്കുളത്തിൽ പ്രതിശ്രുത വരനും വധുവും കിടക്കുന്നതും അവർക്കു വേണ്ട നിർദേശങ്ങൾ നൽകിക്കൊണ്ട് ഫൊട്ടോഗ്രാഫർമാരും വിഡിയോഗ്രാഫർമാരും സമീപത്തു നിൽക്കുന്നതും വിഡിയോയിൽ കാണാം. സർഗാത്മകമായ ഒരു സിനിമാറ്റിക് രംഗം മനസ്സിൽ കണ്ടാണ് വിഡിയോഗ്രാഫേഴ്സ് ചിത്രീകരണം ആരംഭിച്ചതെങ്കിലും വിഡിയോ കണ്ടവർക്ക് അതിൽ തമാശ മാത്രമേ കാണാനായുള്ളൂ. ചെളിയിൽ കിടക്കുമ്പോഴും ഗൗരവത്തിലുള്ള ദമ്പതികളുടെ ഭാവവും […]
Read more

മൊണാലിസയ്ക്ക് 18 അല്ല 16 വയസ്, പരസ്യമായി കൊല്ലുമെന്നും ഭീഷണി

ഭോപ്പാല്‍: കുംഭമേള വൈറല്‍ പെണ്‍കുട്ടി മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകള്‍. ജനന സര്‍ട്ടിഫിക്കറ്റിലാണ് പ്രായം 16 ആണെന്നു പറയുന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് പങ്കിട്ടത്. മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കാന്‍ ഒരുങ്ങുകയാണ്. 2025 ജനുവരി 21 മൊണാലിസ 16ാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങലില്‍ ഉണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് ഇരുവരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix