പത്തനംതിട്ട: വയനാട്ടിൽ വീടുകളുടെ നിർമാണം പറഞ്ഞ സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഫ് സ്ഥാനാർത്ഥി അബിൻ വർക്കി. ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം’, അബിന്‍ വര്‍ക്കിയുടെ ആരോപണം.
വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയില്‍ കുടില്‍കെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനോടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. ഇത്തവണ ആറന്മുളയിൽ ജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അബിൻ വർക്കി. ആരോഗ്യ മന്ത്രി വീണ ജോർജ് എൽഡിഫ് സ്ഥാനാർത്ഥിയാണ്. കുമ്മനം രാജശേഖരനാണ് ബിജെപി സ്ഥാനാനാർത്ഥി. ശ്കതമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ആറന്മുള.




