Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസിൽ യാത്രചെയ്തത് 13.29 ലക്ഷം സ്ത്രീകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാരിക്കും സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി ആരംഭിച്ചത് മുതൽ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്‌.

കെഎസ്ആർടിസി കണക്കുകൾ പ്രകാരം, തിങ്കളാഴ്ച ഓർഡിനറി ബസുകളിൽ ആകെ 13,29,938 വനിതകൾ യാത്ര ചെയ്തു. ഇതിൽ 7,83,115 പേർ സീറോ ടിക്കറ്റിലൂടെ സൗജന്യ യാത്രയാണ് ചെയ്തത്. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്തവരും ബാക്കിയായി ഉൾപ്പെടുന്നു. സ്ത്രീ യാത്രക്കാരുടെ എണ്ണം ഏകദേശം 5.95 ലക്ഷം വർധിച്ചു. അന്നത്തെ ദിവസം 7,34,693 സ്ത്രീകൾ മാത്രമായിരുന്നു യാത്ര ചെയ്തത്.

അതേസമയം, പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ച 6,94,799 പുരുഷന്മാർ യാത്ര ചെയ്തപ്പോൾ, ഇന്നലെ അത് 2,26,673 ആയി കുറഞ്ഞു. സൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി സർക്കാരിന് തിങ്കളാഴ്ച മാത്രം ഏകദേശം 1.59 കോടി രൂപയുടെ ബാധ്യത ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രക്കാരിക്കും സൗജന്യ യാത്ര സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്., ടൗൺ ടു ടൗൺ വിഭാഗങ്ങളിലെ ബസുകളിലാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

Advertisement
WhiteswanTV Footer