കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച വിദ്യാർത്ഥി നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. മൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഞാറയ്ക്കലിൽ വെച്ചാണ് വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയത്.
എടവനക്കാട് വെച്ച് വാഹനമിടിച്ച് വയോധികയ്ക്ക് പരുക്കേറ്റു. വൈക്കത്തിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ അപകടകരമായ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.




