മലപ്പുറം: മയക്കുമരുന്ന് വിൽപ്പനയ്‌ക്കെതിരെ എക്സൈസ് നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി പതിനെട്ടുകാരൻ പിടിയിൽ. പറവണ്ണ സ്വദേശി അലി അസ്കറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് 10 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.
എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡും തിരൂർ സർക്കിൾ, റേഞ്ച് ഓഫീസുകളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ് നടന്നത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






