മലപ്പുറം: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഏലംകുളം ചെറുകര ആലുംകുട്ടത്ത് സ്വദേശി മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്. തൃശൂർ മുണ്ടൂരിൽ ഫർഹാൻ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിയായിരുന്നു ഫർഹാൻ. തിങ്കളാഴ്ച രാവിലെ ബൈക്കിൽ കോളേജിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വിവരം. ഖബറടക്കം ചെറുകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.






