സിയോനി: നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. പരേവാ ഖോഹ് എന്ന സ്ഥലത്ത് അവധി ആഘോഷത്തിനായി എത്തിയ ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്.






