സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 21, 2024

Year : 2026

‘അമരന്‍’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥ പറയുന്ന ‘അമരന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കൾക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി വി വി വാഗീശന്‍ നോട്ടീസ് അയച്ചത്. തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ വന്‍വിജയമായതോടെ തന്റെ നമ്പറിലേക്ക് […]
Read more

ആദിവാസി യുവതിക്ക് നേരെ അതിക്രമം; മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ അതിക്രമം. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചെന്ന് പരാതി. ബൊലാൻ​ഗീർ ജില്ലയിലെ ഭം​ഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ​ഗ്രാമത്തിൽ നവംബർ 16-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയായ ഇതര വിഭാഗക്കാരൻ യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. സംഭവം എതിർത്ത യുവതിയെ പ്രതി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. […]
Read more

എറണാകുളത്ത് മഞ്ഞപ്പിത്തം വര്‍ധിക്കുന്നു, ജാഗ്രത മുന്നറിയിപ്പ്

കൊച്ചി: എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നറിയിപ്പ്. നെടുമ്പാശ്ശേരി, ശ്രീമൂലനഗരം, മലയാറ്റൂര്‍, കിഴക്കമ്പലം, പായിപ്ര, മട്ടാഞ്ചേരി, നെല്ലിക്കുഴി, കളമശ്ശേരി, കോതമംഗലം, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പുറമേ നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത […]
Read more

ട്രെയിനില്‍ വയോധിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുഴഞ്ഞുവീണ് വയോധികയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി ഗിരിജ(69)യാണ് മരിച്ചത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഗിരിജയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗിരിജയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായി കുടുംബം പ്രതികരിച്ചു.
Read more

സജി ചെറിയാന് തിരിച്ചടി

കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് നൽകി. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത് . പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദത്തെ ഹൈക്കോടതി തള്ളി. പൊലീസ് നടപടികളിൽ പിഴവ് ഉണ്ടായെന്ന് കോടതി ചൂണ്ടി കാട്ടി, മാത്രമല്ല വീഡിയോകളും ഓഡിയോ ക്ലിപ്പ്കളും പരിശോധിച്ചില്ലയെന്നും ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ സിബിഐ അന്വേഷണം […]
Read more

“വ്യസനസമേതം ബന്ധുമിത്രാദികൾ” തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു

അനശ്വര രാജൻ, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ, ബൈജു സന്തോഷ്, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമേതം ബന്ധുമിത്രാദികൾ” എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ” വാഴ ” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് രണ്ടാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചു. വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ […]
Read more

ആണധികാരത്തോട് പൊരുതുന്ന പെണ്‍കരുത്തിന്റെ കഥയുമായി രാമുവിന്റെ മനൈവികൾ”: നവംബർ 22 ന് തിയറ്ററുകളിൽ

ആണധികാരത്തോട് പൊരുതുന്ന പെണ്‍കരുത്തിന്റെ കഥയുമായി,സുധീഷ് സുബ്രഹ്മണ്യം തമിഴിലും, മലയാളത്തിലുമായി സംവിധാനം ചെയ്ത “രാമുവിൻ്റെ മനൈവികൾ” എന്ന ചിത്രം നവംബർ 22 ന്‌ തീയേറ്ററിലെത്തും. മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലം. പുതിയ അവതരണ ശൈലി. സ്ക്രീനിൽ അധികം കാണാത്ത മുഖങ്ങളൂടെ തകർപ്പൻ അഭിനയം. ഭ്രമ യുഗം, ഗുരുവായൂർ അമ്പലനടയിൽ, കൽക്കി, ടർബോ , എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സൗണ്ട് എഞ്ചിനീയർ രാജാ കൃഷ്ണൻ,എസ്.പി വെങ്കിടേഷ് ,തുടങ്ങിയ മികച്ച സാങ്കേതിക പ്രവർത്തകരുടെ മികച്ച പ്രകടനം എന്നീ മേന്മകൾ കൊണ്ട് […]
Read more

” ടൂ മെൻ ആർമി ” നവംബർ 22-ന് തിയറ്ററുകളിൽ

സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ” ടൂ മെൻ ആർമി ” നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ” ടൂ മെൻ ആർമി ” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ. ആ പണത്തിൽ കണ്ണുവച്ചെത്തുന്ന […]
Read more

ഗൗതം അദാനിക്കെതിരെ വഞ്ചനാ കേസ് എടുത്ത് ന്യൂയോർക്ക് കോടതി

വാഷിങ്ടൺ: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ തട്ടിപ്പിനും വഞ്ചനക്കും കേസെടുത്ത് ന്യൂയോർക്ക് കോടതി. സൗരോർജ കരാറുകൾ ലഭിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികൾ കൈക്കൂലി നൽകിയെന്നാണ് കേസ്. കൂടാതെ തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യു.എസ്. ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു. ഗൗതം അദാനി, സാഗർ അദാനി ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ. 20 വർഷത്തിനുള്ളിൽ 2 ബില്യൺഡോളർ ലാഭം […]
Read more

“ടർക്കിഷ് തർക്കം” നവംബർ 22-ന് പ്രദർശനത്തിനെത്തുന്നു

സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിനവാസ് സുലൈമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ടർക്കിഷ് തർക്കം ” നവംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ജയശ്രീ, ശ്രീരേഖ, ജോളി ചിറയത്ത്, ഡയാന ഹമീദ്, ജയൻ ചേർത്തല, അസിം ജമാൽ, തൊമ്മൻ മാങ്കുവ, സഞ്ജയ്, ശ്രീകാന്ത്, കലേഷ്, അജയ് നടരാജ്, അജയ് നിബിൻ, ജുനൈസ്, വൈശാഖ്, വിവേക് അനിരുദ്ധ്, വിവേക് മുഴക്കുന്ന് തുടങ്ങി അറുപത്തിമൂന്നിൽപരം അഭിനേതാക്കൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. […]
Read more

Recent News

Advertisement