എല്ലാവർക്കും ബി.എസ്.എൻ.എൽ മതി
ന്യൂഡൽഹി: എല്ലാവർക്കും ബി.എസ്.എൻ.എൽ മതി. തുടർച്ചയായ മൂന്നാം മാസത്തിലും വരിക്കാരുടെ എണ്ണത്തിൽ ബി.എസ്.എൻ.എൽ തന്നെയാണ് മുന്നിൽ. ഇതിനനുസരിച്ച് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ എന്നീ സ്വകാര്യ കമ്പനികൾക്ക് വരിക്കാരെ നഷ്ടപ്പെടുകയാണ്. ജൂലൈയിൽ ജിയോയും എയർടെല്ലും പിന്നാലെ വോഡഫോൺ-ഐഡിയയും കോൾ, ഇന്‍റർനെറ്റ് റീചാർജ് നിരക്കുകൾ ഉയർത്തിയതോടെയാണ് ആളുകളുടെ ബി.എസ്.എൻ.എലിലേക്കുള്ള മാറ്റത്തിന് തുടക്കമായത്. ആളുകൾ തങ്ങളുടെ സിം കാർഡുകൾ പോർട്ട് ചെയ്ത് ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നത് തത്ക്കാലത്തേക്കായിരിക്കുമെന്നായിരുന്നു സ്വകാര്യ കമ്പനികളുടെ കണക്കുകൂട്ടൽ. എന്നാൽ മാറ്റം സ്ഥിരതയോടെയായിരിക്കുകയാണ്. 2024 സെപ്റ്റംബറിൽ എട്ടു […]
Read more

