സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: October 12, 2025

Year : 2026

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുല്‍ഖര്‍ സല്‍മാന്‍ ഉടന്‍ കസ്റ്റംസിന് അപേക്ഷ നല്‍കും. ഹൈക്കോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അതേസമയം കൂടുതല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണര്‍ കമ്മീഷണര്‍ ദുല്‍ഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു. വാഹനം വിട്ടു നല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നും […]
Read more

കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​വും ​ ​ബാ​ല​സ​ദ​സും ഉദ്ഘാടനം ചെയ്ത രാഹുൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പാ​ല​ക്കാ​ട്:​ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​ ​വീ​ണ്ടും​ ​പൊ​തു​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​എം.​എ​ൽ.​എ.​ ​പാ​ല​ക്കാ​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ 36​-ാം​ ​വാ​ർ​ഡി​ലെ​ ​കു​ടും​ബ​ശ്രീ​ ​വാ​ർ​ഷി​ക​ ​പ​രി​പാ​ടി​യും​ ​ബാ​ല​സ​ദ​സും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നാ​ണ് ​രാ​ഹു​ൽ​ ​എ​ത്തി​യ​ത്.​ ​വാ​ർ​ഡ് ​കൗ​ൺ​സി​ല​ർ​ ​മ​ൻ​സൂ​ർ​ ​മ​ണ​ലാ​ഞ്ചേ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​രാ​ഹു​ലി​നെ​ ​പ​രി​പാ​ടി​യി​ലേ​ക്കെ​ത്തി​ച്ച​ത്.​ പരിപാടിയിൽ രാഹുൽ പങ്കെടുക്കുമെന്ന് യാതൊരു വിവരവും നേരത്തെ നൽകിയിരുന്നില്ല. പീഡന ആരോപണമുയർന്ന ശേഷം 38​ ​ദി​വ​സ​ത്തോ​ളം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നു​ ​വി​ട്ടു​നി​ന്ന​ ​രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 20​നാ​ണ് ​മ​ണ്ഡ​ല​ത്തി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ത്.​ ​ബി.​ജെ.​പി​യു​ടെ​യും​ ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​യും​ ​പ്ര​തി​ഷേ​ധം​ ​തുടർന്ന് ​പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​ […]
Read more

രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് സിനി ദമ്പതികളുടെ മകൻ ശ്രേയസി (8) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പഴന്തി മണക്കൽ എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ശ്രേയസ്. മുറിയിലെ ജനാലയിൽ ബെഡ് ഷീറ്റില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു.
Read more

സംസഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾകൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയാണ് മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. സെപ്തംബർ 23നാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര മരണമാണിത്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും […]
Read more

കടുത്ത വിഷാദരോഗം; ആർഎസ്എസിനെതിരെ കുറിപ്പ് എഴുതിവെച്ച് യുവാവ് ജീവനൊടുക്കി

കോട്ടയം: ആർഎസ്എസ് പ്രവർ‌ത്തകർക്കെതിരെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയിൽ. പൊൻകുന്നം വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയെ തിരുവനന്തപുരത്ത് ലോഡ്ജ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടെത്തി. മരണശേഷം പുറത്തു വരുന്ന രീതിയിൽയിലായിരുന്നു അനന്തുവിന്റെ പോസ്റ്റ് . ഈ വിഷയത്തിൽ കുറ്റക്കാരായ ആർഎസ്എസ് നേതാക്കളെയും പ്രവർത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആവശ്യപ്പെട്ടു. യുവാവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആർഎസ്എസ് പ്രവർത്തകർക്കും സംഘടനയ്ക്കുമെതിരെ 15 പേജുകളിലായിയാണ് അനന്തുവിന്റെ ആരോപണങ്ങൾ. നാലു വയസ്സ് മുതൽ പ്രകൃതിവിരുദ്ധ ലൈംഗിക […]
Read more

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലെെംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലെെംഗികാതിക്രമം. സ്കൂട്ടറിലെത്തിയ നരിക്കുനി സ്വദേശി അസീസാണ് വിദ്യാർത്ഥിക്ക് നേകെ അതിക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ വഴിയിൽ കൂടി നടന്ന് പോവുകയായിരുന്ന കുട്ടിയെ പ്രതി കടന്ന് പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്.
Read more

Recent News

Advertisement