സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: November 8, 2025

Year : 2026

സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥന; ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകളിലെ ഏകീകൃത പ്രാർത്ഥനാ വിഷയത്തിൽ പ്രതികരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇതു സംബന്ധിച്ച തീരുമാനം ചർച്ചകളിലൂടെ മാത്രമേ എടുക്കൂ. ഇതിനകം പ്രഖ്യാപിച്ചത് നിർദേശമല്ല, ചർച്ചയ്ക്കായുള്ള അഭിപ്രായപ്രകടനമാണെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷ സമൂഹത്തിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഏകീകരണം വേണമോ വേണ്ടയോ എന്നത് വിദ്യാഭ്യാസ രംഗത്തെ വിവിധ വിഭാഗങ്ങളുമായി സംവദിച്ചാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. വന്ദേ മാതരം ഉൾപ്പെടുത്താനുള്ള നിർദേശത്തോട് മന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി. ദേശീയഗാനം, എൻഎസ്എസ് ഗീതം പോലുള്ള പൊതുഗീതങ്ങൾ പരിഗണിക്കാമെന്നും ആശയപരമായ […]
Read more

തുമ്പോളി പള്ളിയിൽ പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ പ്രശസ്ത ദേവാലയമായ തുമ്പോളി സെന്റ് തോമസ് പള്ളിയില്‍ പരിശുദധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷത്തിനുളള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനായി ചേര്‍ന്ന യോഗത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും എഡിഎം ആശാ സി എബ്രഹാമും പങ്കെടുത്തു. തിരുനാള്‍ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശ പ്രകാരം പരിസരമലിനീകരണം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷിതത്വം, ജനബാഹുല്യം എന്നിവ ക്രമീകരിക്കാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. പള്ളിയങ്കണത്തില്‍ കച്ചവടം […]
Read more

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ഭർത്താവിന് ജീവപര്യന്തം

തിരുവനന്തപുരം: ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് അശോകന് (60) ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.അനസാണ് ശിക്ഷ വിധിച്ചത്. 2024 ഫെബ്രുവരി 26 ന് പുലർച്ചയായിരുന്നു സംഭവം. മുത്താന അമ്പലത്തുംവിള ലക്ഷം വീട് കോളനിയിലെ താമസക്കാരിയായ ലീലയെ (45)ആണ് അശോകൻ തീ കൊളുത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ലീല ഉറങ്ങി കിടക്കുമ്പോഴാണ് അശോകൻ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ മക്കൾ, അശോകൻ […]
Read more

വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക സന്നദ്ധ സേനാംഗങ്ങൾക് പരിശീലനം നല്‍കി

കൊന്നക്കാട്: മനുഷ്യ- വന്യ ജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന് വനം വകുപ്പ് കാസര്‍ഗോഡ് ഡിവിഷന്റെ നേതൃത്വത്തില്‍ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള സേനാംഗങ്ങള്‍ക്കായാണ് പരിശീലനം നല്‍കിയത്. കാസര്‍ഗോഡ് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്തിന കര്‍മ്മ പരിപാടികളിലൊന്നാണ് പി ആര്‍ ടി […]
Read more

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേ നിർമ്മാണ൦; ഒരു കോടിയോളം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്

കോഴിക്കോട് : ചേറുവണ്ണൂർ–ഫറോക്ക് വാക്ക്‌വേ നിർമ്മാണത്തിനായി 99.95 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്. ചാലിയാർ നദിയുടെ തീരത്തുകൂടി ഫറോക്ക് പഴയ പാലത്തിനും പുതിയ പാലത്തിനുമിടയിലായിരിക്കും നടപ്പാത നിർമ്മിക്കുന്നത്. പ്രദേശത്തെ ടൂറിസം സാധ്യതകൾ ഗണ്യമായി വർദ്ധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫറോക്ക് പഴയപാലം ടൂറിസം കേന്ദ്രമായി മാറ്റിയതിൽ ആവേശകരമായ പ്രതികരണമാണ് സഞ്ചാരികളിൽ നിന്നുണ്ടായത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പഴയ പാലം മുതൽ പുതിയ പാലം വരെയുള്ള നടപ്പാത കോഴിക്കോട് […]
Read more

‘ഓപ്പറേഷന്‍ ഹരിത കവചം’; ഭൂമി തരംമാറ്റത്തിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഡേറ്റബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിലും തരംമാറ്റി നല്‍കുന്നതിലും പല ജില്ലകളിലും വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്. സംസ്ഥാനത്തെ 27 റവന്യു ഡിവിഷനല്‍ ഓഫിസുകളിലും തരംമാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കലക്ടര്‍മാരുടെ ഓഫിസുകളിലും ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ‘ഓപ്പറേഷന്‍ ഹരിത കവചം’ എന്ന പേരില്‍ സംസ്ഥാനത്തെ 69 ഓഫിസുകളിലാണ് പരിശോധന നടത്തിയത്. 2023 മുതല്‍ ഡേറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കുന്നതിനും തരം മാറ്റുന്നതിനുമായി ലഭിച്ച അപേക്ഷകളിലെ ഫയലുകള്‍ ആണ് […]
Read more

ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 54 പേർക്ക് പരിക്ക്

ജക്കാർത്ത: ജക്കാർത്തയിലെ മുസ്ലീം പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ സ്ഫോടനം. സ്ഫോടനത്തിൽ 54 പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും ജക്കാർത്ത പോലീസ് മേധാവി അസെപ് എഡി സുഹേരി അറിയിച്ചു. വടക്കൻ ജക്കാർത്തയിലെ കെലാപ ഗാഡിംഗ് മേഖലയിലുള്ള നാവികസേനാ കോംപൗണ്ടിനുള്ളിലെ പള്ളിയിലാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സംഘം അടിയന്തരമായി എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ […]
Read more

ആഭ്യന്തര സംഘർഷം രൂക്ഷം; മാലിയിൽ രണ്ട് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയി

ബമാകോ: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന മാലിയില്‍ 5 ഇന്ത്യന്‍ പൗരന്‍മാരെ തൊഴില്‍ സ്ഥലത്ത് നിന്നും തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അല്‍ഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്ന് പ്രാഥമിക നിഗമനം. ‌പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത് […]
Read more

ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടലുമായി ചൈന?

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹി വർഷങ്ങളായി വായൂ മലിനീകരണത്തോടുള്ള കടുത്ത പോരാട്ടത്തിലാണ്. നഗരത്തിന്റെ വൻ ജനസംഖ്യ, വാഹനങ്ങളുടെ അതിരൂക്ഷമായ ഉപയോഗം, കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക, ശൈത്യകാലത്തെ കാറ്റ് തുടങ്ങിയ കാരണത്താലാണ് ഇവിടെ വായു ഗുണനിലവാരം വർഷംതോറും മോശമാകുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി ഡൽഹി വീണ്ടും അതേ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുകൾ പ്രകാരം വായു നിലവാരം ഇന്നും നാളെയും കൂടുതൽ മോശമാകുമെന്നാണ് സൂചന. വരും ദിവസങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് […]
Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വേണുവിന്റെ മരണം; ക്രിയാറ്റിന്‍ ലെവല്‍ സംബന്ധിച്ച വാദം തെറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദങ്ങള്‍ പൊളിയുന്നു. മരിച്ച വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചികിത്സാരേഖ പുറത്ത് വന്നു. വേണുവിന്റെ ക്രിയാറ്റിന്‍ ലെവല്‍ സാധാരണ നിലയിലായിരുന്നുവെന്നാണ് ചികിത്സാരേഖ തെളിയിക്കുന്നത് . ക്രിയാറ്റിന്‍ കൂടിയതുകൊണ്ട് ആന്‍ജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതരുടെ ഒരു വാദം. ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കൊല്ലം […]
Read more

Recent News

Advertisement