Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

2026 നിയമസഭ തെരഞ്ഞെടുപ്പ്; ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. തുടർച്ചയായി മൂന്നു തവണ എംഎൽഎമാരായവർ മത്സരിക്കേണ്ടെന്നാണ് ലീഗ് തീരുമാനം. എന്നാൽ പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനും ഇളവ് ലഭിച്ചേക്കും. ടേം വ്യവസ്ഥ നടപ്പാക്കിയാൽ നിരവധി യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം ലഭിക്കും. ഇടത്പാർട്ടികളുടെ മാതൃക പിന്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ടേം വ്യവസ്ഥ നടപ്പിലാക്കാനാണ് മുസ്ലിം ലീഗ് ആലോചിക്കുന്നത്.

ടേം വ്യവസ്ഥ നടപ്പാക്കിയാൽ കെപിഎ മജീദ്, മഞ്ഞളാംകുഴി അലി,പികെ ബഷീർ തുടങ്ങി പല എംഎൽഎമാർക്കും ഇത്തവണ അവസരം നഷ്ടമാകും. ഒന്നോ രണ്ടോ തവണ മത്സരിച്ച് വിജയിച്ചവർ അതേ മണ്ഡലത്തിൽ തന്നെ തുടർന്നേക്കും. അതേസമയം ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന നിർദേശവുമുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Content: 2026 Assembly elections; Muslim League to implement term system

Recent News

Advertisement
WhiteswanTV Footer