ഭോപ്പാൽ : സിനിമ കഥയെ വെല്ലുന്ന തരത്തിലായിരുന്നു ജയ്‌പൂരിൽ നിന്ന് 23 കാരിയായ അനുരാധ പാസ്വാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴുമാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 25 പേരെയായിരുന്നു ഈ 23 ക്കാരി വിവാഹം കഴിച്ചത്. വിവാഹം കഴിക്കുക മാത്രമല്ല ഈ 25 പേരെയും അതിവിദഗ്ദ്ധമായാണ് ഇവർ പറ്റിച്ചത്. വിവാഹത്തിന് ശേഷം പുരുഷന്മാരുടെ പക്കൽ നിന്നും സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ കൈക്കലാക്കുന്നതാണ് ഇവരുടെ രീതി. ഓരോ തവണയും പേരും തന്‍റെ ഐഡന്‍റിറ്റിയും മാറ്റിപ്പറഞ്ഞാണ് അനുരാധ ഈ തട്ടിപ്പ് തുടർന്നിരുന്നതെന്ന് പൊലീസ് പറയുന്നു.
ഈ മാസം 3 ന് വിഷ്ണു ശർമ്മ എന്നയാൾ ഇവർക്കെതിരെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു ഇവരെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തത്. , വിവാഹം കഴിഞ്ഞ് കഷ്ടിച്ച് 12 ദിവസങ്ങൾക്ക് ശേഷം മെയ് 2 ന്, വിഷ്ണുവിന്റെ വീട്ടിൽ നിന്ന് അനുരാധ ആഭരണങ്ങൾ, പണം, ഒരു മൊബൈൽ ഫോൺ എന്നിവയുമായി കടന്നുകളഞ്ഞു. തുടർന്നായിരുന്നു ഇയാൾ പരാതി നൽകിയത്. എന്നാൽ അനുരാധ ഭോപ്പാലിൽ ഉണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു പോലീസ് പ്രതേക അന്വേഷണ സംഘം രൂപീകരിച്ചു. ഇതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ വരനായി അവതരിപ്പിക്കുകയും ഏജന്‍റുമാരുമായി ബന്ധപ്പെടുകയും ചെയ്തു. രണ്ടുലക്ഷം രൂപ കമ്മീഷനായി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഏജന്‍റ് അനുരാധയുടെ ഫോട്ടോ പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് അനുരാധയെ പോലീസ് കുടുക്കിയത്.






