സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാലി മുളകിന് കിലോയ്ക്ക് 250;പക്ഷെ വില്‍ക്കാന്‍ ഉല്‍പ്പനമില്ലാതെ കര്‍ഷകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കട്ടപ്പന:ജില്ലയിലെ പ്രധാന ഇടവിള കൃഷിയായ മാലി മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍.മുളകിന് വില ഉയരുമ്പോള്‍ ഉല്‍പ്പന്നം വില്‍ക്കാനില്ല, വിളവുള്ളപ്പോഴാണെങ്കില്‍ വിലയുമില്ല.മികച്ച രീതിയില്‍ വിളവ് കിട്ടിയിരുന്നപ്പോള്‍ മാലി മുളകിന്റെ വില കിലോയ്ക്ക് വെറും 30 -50 രൂപ വരെ. എന്നാലിപ്പോള്‍ പലരും കൃഷി ഉപേക്ഷിച്ച്, ഉള്ള കൃഷിയില്‍ വിളവും ശുഷ്‌കമായപ്പോള്‍ കിലോയ്ക്ക് 250 രൂപ വരെയായി വില. ഇത്തരത്തില്‍ വില ഉയര്‍ന്നാലും ഇതിന്റെ ഗുണം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലന്നതാണ് വസ്തുത.പല കര്‍ഷകര്‍ക്കും മുളക് ലഭ്യമല്ല.

നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും വിവാഹിതരായി

വില അഞ്ചിരട്ടി ഉയര്‍ന്നെങ്കിലും മാലി മുളകിന്റെ ഉല്പ്പാദനത്തില്‍ വലിയ കുറവാണുള്ളത്.രണ്ടു മാസം മുന്‍പ് വരെ 30 രൂപ വിലയുണ്ടായിരുന്ന മുളകിന്റെ വില 150 രൂപയായാണ് ഉയര്‍ന്നത്.കനത്ത ചൂടും ജലസേചനത്തിന്റെ അഭാവത്താല്‍ മുളകുചെടികള്‍ ഉണങ്ങിക്കരിഞ്ഞതോടെയാണ് ഉത്പാദനം ഇടിഞ്ഞത്.ചെടികളില്‍ പൂവ് പിടിക്കുന്നുണ്ടെങ്കിലും കായായി വളരും മുമ്പേ കൊഴിഞ്ഞു തീരുകയാണ്. മാര്‍ച്ചില്‍ ചൂടു കൂടിയതോടെ ഉത്പാദനം കുത്തനെയിടിഞ്ഞു.ഇതോടെ മുളക് വരവ് കുറഞ്ഞെന്നും പിന്നാലെ വില കുതിച്ചുയര്‍ന്നെന്നും വ്യാപാരികള്‍ പറയുന്നു. തിരുവനന്തപുരം ഭാഗങ്ങളില്‍ നിന്നുള്ള മൊത്ത വ്യാപാരികളാണ് കട്ടപ്പന കമ്പോളത്തിലെത്തി മുളക് വാങ്ങുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.