Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഡംബര ക്രൂസ് കപ്പലിലെ 3 പേരുടെ മരണം; കാരണം ഹാന്‍റാ വൈറസ് അണുബാധ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആംസ്റ്റര്‍ഡാം: നെതർലാൻഡ്സ് ആസ്ഥാനമായ ആഡംബര ക്രൂസ് കപ്പലിൽ മൂന്ന് ജീവനക്കാരുടെ മരണത്തിന് പിന്നാലെ ഹാൻറാവൈറസ് വ്യാപനം സംശയിക്കുന്നു. കപ്പലിലുണ്ടായിരുന്ന നാല് പേരെ ഗുരുതരാവസ്ഥയിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

വിദഗ്ധ പരിശോധനകളിൽ നിന്നുള്ള പ്രാഥമിക സൂചനകൾ പ്രകാരം ഹാൻറാവൈറസ് അണുബാധയാണ് മരണങ്ങൾക്ക് കാരണമെന്നാണ് സംശയം. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കപ്പലിൽ ആകെ ഏഴ് കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.

മെയ് 4, 2026 വരെയുള്ള കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച ഏഴ് കേസുകളിൽ മൂന്ന് പേർ മരിക്കുകയും ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. മൂന്ന് പേർക്ക് നേരിയ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. പശ്ചിമ ആഫ്രിക്കൻ തീരത്തുള്ള അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കേപ് വെർഡെയ്ക്ക് സമീപത്തായിരുന്നു ക്രൂസ് കപ്പൽ ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Recent News

Advertisement
WhiteswanTV Footer