സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡിസ്‌പ്ലേയില്‍ 4 മോഡുകള്‍; പുതുമകളുമായി V3 സീരീസ് ഫോണുകള്‍ എത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രഞ്ച് കമ്പനിയായ അ‌ൽക്കാടെൽ ഇന്ത്യയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ വി3 സീരീസ് സ്മാർട്ട്ഫോണുകൾ (Alcatel V3 series smartphones) മേയ് 27ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് അ‌ൽക്കാടെൽ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ലോഞ്ചിന് മുമ്പ് തന്നെ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളുടെ ചില ഫീച്ചറുകളും ചിത്രങ്ങളും അ‌ൽക്കാടെൽ പുറത്തുവിട്ടിരിക്കുന്നു. ആകെ മൂന്ന് സ്മാർട്ട്ഫോൺ മോഡലുകളാണ് വി3 സീരീസിൽ അ‌ൽക്കാടെൽ അ‌വതരിപ്പിക്കുക. അ‌വ അ‌ൽക്കാടെൽ വി3 അ‌ൾട്ര, അ‌ൽക്കാടെൽ വി3 പ്രോ, അ‌ൽക്കടെൽ വി3 ക്ലാസിക് എന്നിവയാണ്.

വിപണിയിലെ മറ്റ് സ്മാര്‍ട്‌ഫോണുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന പുതുമകളുമായാണ് അല്‍കാടെല്‍ ഫോണികള്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ 4 ഇന്‍ 1 ഡിസ്‌പ്ലേ മോഡ്, സെഗ്മന്റില്‍ സ്‌റ്റൈലസുമായി എത്തുന്ന ആദ്യ ഫോണ്‍, 108 എംപി ട്രിപ്പിള്‍ ക്യാമറ, ഇ-സിം, ഫിസിക്കല്‍ സിം സൗകര്യങ്ങള്‍ എന്നിവയാണ് അല്‍കാടെല്‍ വി3 സ്മാര്‍ട്‌ഫോണുകളെ വ്യത്യസ്തമാക്കുന്നത്.

സീരീസില്‍ അല്‍കാടെല്‍ വി3 അള്‍ട്ര, വി3 പ്രോ, വി3 ക്ലാസിക് എന്നീ മൂന്ന് മോഡലുകളാണുള്ളത്. 30,000 രൂപയ്ക്ക് താഴെയായിരിക്കും ഇതിന് വില. അതുകൊണ്ടു തന്നെ റിയല്‍മി, പോകോ, വണ്‍പ്ലസ്, സാംസങ്, നത്തിങ് ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകള്‍ എതിരാളികളായിരിക്കും.

നെക്സ്റ്റ് പേപ്പര്‍ 4 ഇന്‍ 1 ഡിസ്‌പ്ലേ മോഡ് സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീനിനെ നാല് വ്യത്യസ്ത മോഡുകളിലേക്ക് മാറ്റാനാവുന്ന സൗകര്യമാണിത്. അതില്‍ ആദ്യത്തെ മോഡ് മാക്‌സ് ഇങ്ക് മോഡ് ആണ്. 168 മണിക്കൂറോളം ഡിസ്‌പ്ലേ ടൈമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ദൈനം ദിന ഉപയോഗങ്ങള്‍ക്ക് അനുയോജ്യമായ റെഗുലര്‍ മോഡ്, വായനക്ക് വേണ്ടിയുള്ള പേപ്പര്‍ മോഡ്, സ്റ്റാന്റേര്‍ഡ് വ്യൂവിങ് മോഡ് എന്നിവയാണ് മറ്റുള്ളവ. വളരെ എളുപ്പം ഈ മോഡുകള്‍ മാറ്റാനാവും. ഇതിനായി പ്രത്യേകം ബട്ടന്‍ ഫോണിന്റെ ഒരു വശത്തുണ്ടാവും. മൂന്ന് ഫോണുകള്‍ക്കും വ്യത്യസ്ത സവിശേഷതകളായിരിക്കും.

അല്‍ക്കാടെലിന്റെ തിരിച്ചുവരവ് വളരെ കൗതുകത്തോടെയാണ് വിദഗ്ദര്‍ വീക്ഷിക്കുന്നത്. അതിനുള്ള പ്രധാന കാരണം അല്‍കാടെലിന്റെ നേതൃത്വത്തിലുള്ളത് മാധവ് ഷേത്ത് ആണെന്നതാണ്. ഇന്ത്യയില്‍ റിയല്‍മിയെ ഏറ്റവും വലിയ ബ്രാന്‍ഡുകളിലൊന്നാക്കി വളര്‍ത്തിയത് മാധവ് ഷേത്തിന്റെ നേതൃത്വത്തിലാണ്. അതിന് ശേഷം ഓണറിന്റെ നേതൃത്വത്തിലേക്ക് വന്നു. എന്നാല്‍ ഓണറിന് വിപണിയില്‍ വലിയ തടസങ്ങള്‍ നേരിട്ടു. അതിന് ശേഷമാണ് മാധവ് ഷേത്ത് അല്‍ക്കാടെലിന്റെ ഭാഗമായത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.