സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അങ്കമാലി വെടിവയ്പിൻ്റെ 66-ാം വാർഷികംജൂൺ 13 ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷൈബി പാപ്പച്ചൻ

വിമോചന സമരവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മരണത്തിനിടയാക്കിയ അങ്കമാലി പോലീസ് വെടിവയ്പിൻ്റെ 66-ാം വാർഷികമാണ് ജൂൺ 13 .
ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലം പൊത്താൻ ഇടയാക്കിയ വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിൻ്റെ നീറുന്ന ഓർമകൾക്ക് 66 വയസ് .
അങ്കമാലി ടൗണിൽ നടന്ന വെടിവയ്പിൽ 15 വയസുള്ള കുട്ടിയടക്കം 7 പേർ കൊല്ലപ്പെട്ടു.

സർക്കാരിൻ്റെ മദ്യനയം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ കേരളത്തിലെമ്പാടും സമരസമിതികൾ രൂപം കൊണ്ടിരുന്നു. കള്ളുഷാപ്പുകൾക്കു മുന്നിൽ ഉപരോധ സമരങ്ങൾ വരെ ഉണ്ടായി.
കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ പ്രക്ഷോഭമായി ചരിത്രകാരന്മാർ വിലയിരുത്തുന്ന വിമോചന സമരത്തിന് തീപ്പിടിപ്പിച്ച അങ്കമാലി വെടിവയ്പ്പിന് ഈ ജൂൺ 13 ന് 66 വർഷം തികയുകാണ്. വിമോചന സമരത്തിൻ്റെ ഭാഗമായി 1959 ജൂൺ 13 ന് അങ്കമാലിയിൽ നടന്ന വെടിവെപ്പ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടി അങ്ങനെ അങ്കമാലി വിമോചന സമരത്തിൻ്റെ കേന്ദ്രമായി മാറി.

ജൂൺ 13 ന് രാത്രി ഒമ്പതരയോടെയാണ് അങ്കമാലിയിൽ വെടിവെയ്പ് നടന്നത്. ലാത്തിച്ചാർജിന് ശേഷം 32 റൗണ്ട് വെടിവെച്ചു. അഞ്ച് പേർ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും മരിച്ചു. 45 പേർക്ക് പരുക്കേറ്റു. വെടിവയ്പിൽ കൊല്ലപ്പെട്ടവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിൽ ആണ് സൂക്ഷിച്ചത്. ഏഴ് പേരാണ് അന്ന് കൊല്ലപ്പെട്ടത്.


കാലടി മാടശേരി ദേവസി, കൈപ്പട്ടൂർ കോച്ചാപ്പിള്ളി പാപ്പച്ചൻ, കൊറ്റമം
കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളൻ വറീത് , കൊഴുക്കട്ട പുതുശേരി പൗലോ , ചെമ്പിശേരി വറീത് , കുരിപ്പറമ്പൻ വറീത് എന്നിവർ സമരത്തിൻ്റെ രക്തസാക്ഷികളായി മാറി. ജൂൺ 14 ഞായറാഴ്ച മൃതദേഹങ്ങൾ വൻ ജനക്കൂട്ടത്തിൻ്റെ അകമ്പടിയോടെ അങ്കമാലി സെൻറ് ജോർജ് സീറോ മലബാർ ബസിലിക്കയിലെ സെമിത്തേരിയിൽ സംസ്കരിച്ചു.അന്നത്തെ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാറേക്കാട്ടിൽ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കേരളത്തിലെ ജനവികാരം വലിയ തോതിൽ സർക്കാരിനെതിരെയാകാൻ ഈ സംഭവം കാരണമായി. വിമോചന സമരം ശക്തി ആർജിച്ചു.
“അങ്കമാലി കല്ലറയിൽ ഞങ്ങടെ സോദരുണ്ടെങ്കിൽ ആ കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും”

കേരള സംസ്ഥാനം മുഴുവൻ രോഷാകുലമായ ഇത്തരം മുദ്രാവാക്യങ്ങൾ അലയടിച്ചു. അങ്കമാലി സെൻറ് ജോർജ് ഫൊറോന പള്ളിയും സെമിത്തേരിയും ചുരങ്ങിയ കാലം കൊണ്ട് വിമോചന സമര പ്രവർത്തകരുടെ തീർത്ഥാടന കേന്ദ്രം തന്നെയായി മാറി. എൻ എസ് എസ് നേതാവ് മന്നത്ത് പത്മനാഭൻ അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നടത്തി.
അങ്കമാലി കല്ലറയിൽ ഞങ്ങളുടെ സോദരരുണ്ടെങ്കിൽ എന്ന മുദ്രാവാക്യം വിമോചന സമരത്തെ കുറിക്കുന്ന പ്രധാന വാക്കുകളിലൊന്നായി മാറി.
ഈ വെടിവെയ്പ്പിനെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെടിവെപ്പുണ്ടായി.ജൂലൈ മൂന്നിന് പുതിയ തുറയിലെ വെടിവെപ്പിൽ ഫ്ളോറി എന്ന ഗർഭിണി കൊല്ലപ്പെട്ടു.


ഇതോടെ സമരം ആളിപ്പടർന്നു സമരം ആരംഭിച്ച് 51-ാം ദിവസം ഇ എം എസ് സർക്കാരിനെ നെഹ്റു പിരിച്ചു വിട്ടു. ഈ വെടിവെയ്പ്പിനെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ രാഷ്ട്രീയ നീക്കത്തിനായി ഉപയോഗിച്ചു. മന്നത്ത് പത്മനാഭൻ, പനമ്പിള്ളി ഗോവിന്ദമേനോൻ, ഫാദർ വടക്കൻ എന്നിവർ അങ്കമാലിയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകി. ജൂൺ 13 മുതൽ ജൂലായ് 31 വരെ കേരളമാകെ സമരാഗ്നി ആളിക്കത്തി ഭരണകൂട ഭീകരത കമ്മ്യൂണിസത്തിൻ്റെ കരിനിഴലിൽ എത്ര കണ്ടു ബീഭത്സമാകും എന്നതിൻ്റെ തെളിവായിരുന്നു ഈ ഒന്നര മാസക്കാലം. 17 പേർ പോലീസ് വെടിവെയ്പ്പിൽ മരിച്ചു. കൂടാതെ 21 രാഷ്ട്രീയ കൊലപാതകങ്ങൾ ഈ കാലയളവിൽ നടന്നു.
139 സ്ഥലങ്ങളിൽ നടന്ന ലാത്തിച്ചാർജിൽ പതിനായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.


ഐക്യകേരളത്തിൻ്റെ ചരിത്രത്തിലെ പ്രഥമ ജനകീയ പ്രക്ഷോഭത്തെ ഖ്യാതി കൊണ്ടും വിമോചന സമരത്തിനർഹമാണ്. 1957 ഏപ്രിൽ 10 ന് അധികാരമേറ്റ ലോകത്തെ ആദ്യത്തെ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഗവൺമെൻറ് ഒരു തരത്തിൽ പറഞ്ഞാൽ പാർട്ടിയുടെ സെൽ ഭരണമാണ് നടത്തിയത്. ജനാധിപത്യത്തിൽ ക്രമസമാധാന പാലനത്തിനുള്ള വ്യവസ്ഥാപിത മാർഗമായ പോലീസ് സേനയുടെ നിയന്ത്രണം നാട്ടിലെ സഖാക്കൾ കയ്യടക്കി. ചെങ്കൊടിക്കു വിപ്ലവമർപ്പിക്കാത്തവന് നാട്ടിൽ ജീവിക്കാനാ വാത്ത അവസ്ഥയുണ്ടായി വീണ്ടുവിചാരമില്ലാതെ തടവുകാരെ മുഴുവൻ വിട്ടയയ്ക്കുകയും കേസുകൾ പിൻവലിക്കുകയും ചെയ്തു. കൊലപാതകവും മോഷണവും നിത്യ സംഭവങ്ങളായി പാർട്ടിക്കാരല്ലാത്തവരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാതായി.


ഈ കാലഘട്ടത്തെക്കുറിച്ച് സമകാലികനായ ഒരു ചരിത്രകാരൻ നൽകുന്ന വിവരണം ഉദ്ധരണിയമാണ്. 28 മാസത്തെ ഭരണത്തിനിടയിൽ എഴ് വെടിവെയ്പ് നടത്തുകയും 19 പേർ കൊല്ലപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 757 തൊഴിൽ സമരങ്ങൾ ഉണ്ടാവുകയും 87 വ്യവസായ ശാലകൾ പൂട്ടിയിടുകയും 16735 ആളുകൾ തൊഴിൽ രഹിതരായിത്തീരുകയും ചെയ്തു. നാലായിരം കുടുംബങ്ങളിലായി അധിവസിക്കുന്ന ഏതാണ്ട് ഇരുപതിനായിരത്തിൽ പരം കർഷകരെ കുടിയിറക്ക് നടപടിക്ക് വിധേയരാക്കി. അന്ന് കമ്യൂണിസ്റ്റുകാരുടെ ഭൂമി കൈയ്യേറ്റങ്ങൾ ആയിരത്തിലധികമായിരുന്നു. കമ്യൂണിസ്റ്റുകാരുടെ പേരിൽ ഉണ്ടായിരുന്ന 2050 ൽ പരം ക്രിമിനൽ കേസുകൾ പിൻവലിക്കപ്പെടുകയും സംസ്ഥാനത്ത് അക്രമം അഴിച്ചു വിടുകയും ചെയ്തു. 523 കൊലപാതകങ്ങളും 3918 ഭവനഭേദനങ്ങളും നടന്നു. ഇത് മുൻ വർഷത്തിന് 50 ശതമാനം വരെ കൂടുതലാണ് രാഷ്ട്രീയ പക മൂലം 196 പേരെ കൊലപ്പെടുത്തി. രാഷ്ട്രീയ വധശ്രമങ്ങളും കൈയ്യേറ്റങ്ങളും 193 ആണ് 326 പ്രാവിശ്യം ലാത്തിച്ചാർജ് നടത്തുകയും 149847 പേരെ അറസ്റ്റ് ചെയ്ത് ഇരുമ്പഴികൾക്കുള്ളിൽ അടയ്ക്കുകയും ചെയ്തു.

60000 ൽപരം സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്വന്തക്കാർ യി 300 രൂപയ്ക്കു മേൽ 255 ഉദ്യോഗങ്ങൾ സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാർ നിയമിച്ച കമ്മറ്റികളിലെ മൊത്തം എണ്ണം 9000 ആയിരുന്നു അതിൽ 7013 പേർ കമ്മ്യൂണിസ്റ്റുകാരായിരുന്നു.
ക്രിസ്തീയ വിശ്വാസത്തിൽ രക്തസാക്ഷിത്വത്തിന് ക്രിസ്തുവിൻ്റെ ബലിയോളം വിലയുണ്ട്. രാഷ്ടീയക്കാരെപ്പോലെ തലയെണ്ണി വിലയുറപ്പിച്ചു ചാവേറുകളാകുന്നവരല്ല കിസ്ത്യൻ രക്തസാക്ഷികൾ.
രക്തസാക്ഷികൾക്ക് വിലപറയുന്ന പാർട്ടി സംസ്കാരത്തിൽ വളർന്നവർക്ക് വിമോചന സമരത്തിലെ രക്തസാക്ഷികളെ മനസിലാക്ക നാവാതെ പോയത് സ്വഭാവികം. പല രാഷ്ടീയക്കാരും സംഘടനകളും അന്നും പിൽക്കാലത്തും ഈ അങ്കമാലി വെടിവെയ്പ്പ് സംഭവം കൊണ്ട് നേട്ടമേറെ ഉണ്ടാക്കിയെങ്കിലും രക്തസാക്ഷികളുടെയോ അന്ന് പ്രക്ഷോഭത്തിൽ പരിക്കേറ്റവരുടെയോ കുടുംബങ്ങൾക്ക് ഇവരിൽ നിന്നൊന്നും കാര്യമായൊരു സഹായവും കരുതലും കിട്ടിയില്ല എന്നതാണ് ഈ രക്തസാക്ഷി ത്വത്തിൻ്റെ വിരുദ്ധവശം.
പലരും അങ്കമാലി കല്ലറകളെ മറുന്നു.

ഇന്ന് അങ്കമാലിയിലെ കേരള പ്രതികരണ വേദിയാണ് ഈ രക്തസാക്ഷികളെ ഓർക്കുന്നത്. അങ്കമാലി ഇടവകക്കാരും വൈദീകരും കല്ലറ ഗ്രാനൈറ്റ് കൊണ്ട് മനോഹരമാക്കി അവർക്ക് ആദരമർപ്പിച്ചു. അങ്കമാലിയിലെ ജനങ്ങൾക്ക് ഇവരെ മറക്കാനകില്ലല്ലോ.മലയും മനുഷ്യനുമുള്ള കാലത്തോളം മതവും ഉണ്ടാകും മതത്തെ തമസ്കരിച്ചു ഗളഹസ്തം ചെയ്യാനുള്ള പരിശ്രമെല്ലാം വെറുതെയായിരുന്നെന്ന് റഷ്യയും ചൈനയും ക്യൂബയും പോളണ്ടുമൊക്കെ സാക്ഷ്യപ്പെടുത്തുന്നത് കമ്മ്യൂണിസം മറക്കരുത്. കാര്യലാഭത്തിനുള്ള ആൾക്കുട്ടമായി മാത്രം അനുയായികളെ പരിഗണിക്കുന്ന പ്രവണത ഇനിയും കമ്മ്യൂണിസ്റ്റുകാർ അവസാനിപ്പിക്കണം. അപ്പോൾ യഥാർത്ഥ വിമോചനത്തിൻ്റെ പ്രകാശം അങ്കമാലി കല്ലറയിൻ മേലും വീഴും.


മാത്രമല്ല 1957 മോഡൽ ഭരണം നടത്തിയാൽ ഇനിയും വിമോചന സമരങ്ങളും ഉണ്ടാകും. ഇവിടെ ജനങ്ങളാണ് പരമാധികാരികൾ. പാർട്ടികളല്ല കമ്യൂണിസ്റ്റ് ഭരണത്തിൽ പാർട്ടിക്കാണ് പരമാധികാരം ജനങ്ങൾക്കല്ല എന്നോർക്കണം. ജനാധിപത്യത്തിൻ്റെ പേരിൽ കമ്മ്യൂണിസ്റ്റുകൾ ഒഴുക്കുന്ന കണ്ണീർ മുതലയുടേതിന് സമാനമാണ്. ജീവനേക്കാളും വിശ്വാസത്തെ സ്നേഹിച്ചവർ സ്വർഗത്തിനായി സ്വന്തമായതെല്ലാം ഉപേക്ഷിച്ചതാണ് രക്തസാക്ഷിത്വം അതിന് വില നിശ്ചയിക്കുന്നതിന് പകരം അവരുടെ ചോരയിൽ നിന്നും വിശ്വാസത്തിൻ്റെ ദീപനാളങ്ങൾ ജാജ്വല്യ ശോഭയിലാണ് ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കടപുഴകി വീണത്. കമ്മ്യൂണിസ്റ്റ് നിരിശ്വരവാദവുമായുള്ള സന്ധിയില്ല സമരമാണ് വിമോചന സമരത്തിലെ രക്തസാക്ഷികൾക്ക് നൽകാവുന്ന അംഗീകാരം.


സർക്കാർ നൽകിയ മൂവായിരം രൂപയുടെ സഹായധനം വേണ്ടെന്നു വച്ചു ആ രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾ ക്രിസ്തീയ രക്തസാക്ഷി ത്വത്തിൻ്റെ അർത്ഥമറിഞ്ഞവരാണ് വിമോചന സമരം വിജയിച്ചതിൽ വലിയ പങ്ക് അങ്കമാലിയിലെ രക്തസാക്ഷികൾക്ക് ഉണ്ട്. ഈ രക്തസാക്ഷിത്വത്തിന് 2025 ജൂൺ 13 ന് 66 വർഷം തികയുന്നു.ഈ വീര പുരുഷന്മാരുടെ ഓർമ്മക്കായി ഒരു പിടി കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.